വേറിട്ടൊരു പ്രഭാത ഭക്ഷണം, വെള്ള പനിയാരവും ടേസ്റ്റി ചട്ണിയും
ഭക്ഷണ കാര്യത്തിൽ പുതുമ തേടുന്നവരാണ് നമ്മൾ മലയാളികൾ. എന്നും ബ്രേക്ഫാസ്റ്റിനു ചപ്പാത്തിയും പുട്ടും കഴിച്ചു മടുത്തെങ്കിൽ തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന സിമ്പിൾ റെസിപ്പിയാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുമെന്നതിൽ സംശയമില്ല. ചേരുവകൾ എല്ലാം തയാറാക്കി വച്ചാൽ എളുപ്പത്തിൽ

ഭക്ഷണ കാര്യത്തിൽ പുതുമ തേടുന്നവരാണ് നമ്മൾ മലയാളികൾ. എന്നും ബ്രേക്ഫാസ്റ്റിനു ചപ്പാത്തിയും പുട്ടും കഴിച്ചു മടുത്തെങ്കിൽ തീർച്ചയായും ട്രൈ ചെയ്തു നോക്കാവുന്ന സിമ്പിൾ റെസിപ്പിയാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുമെന്നതിൽ സംശയമില്ല. ചേരുവകൾ എല്ലാം തയാറാക്കി വച്ചാൽ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയാറാക്കാൻ ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.
ചേരുവകൾ
•പച്ചരി - 2 കപ്പ്
•വെള്ള അവൽ - 1 കപ്പ്
•തേങ്ങാ ചിരകിയത് - 1/4 കപ്പ്
•തേങ്ങാ വെള്ളം - 2 കപ്പ്
•പഞ്ചസാര - 4 ടേബിൾസ്പൂൺ
•ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
• 2 കപ്പ് തേങ്ങാ വെള്ളം 4 ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കി പുളിക്കാൻ വയ്ക്കുക (ഒരു ദിവസം വേണ്ടി വരും)
• പച്ചരി 4 മണിക്കൂർ കുതിർക്കാൻ വയ്ക്കുക.
• 4 മണിക്കൂറിനു ശേഷം കുതിർക്കാൻ വച്ച പച്ചരിയും തേങ്ങാ ചിരവിയതും അവലും പുളിച്ച തേങ്ങാ വെള്ളവും ഉപ്പും ചേർത്ത് അരച്ചു പൊങ്ങാൻ വയ്ക്കുക.
•ഏഴോ എട്ടോ മണിക്കൂർ ആകുമ്പോഴേക്കും ഇത് പൊങ്ങി വരും .
•ഉണ്ണിയപ്പച്ചട്ടി അടുപ്പിൽ വച്ച് എണ്ണമയം പുരട്ടിയ ശേഷം ഇത് കുറേശ്ശേ ആയി ഒഴിച്ച് 3 മിനിറ്റ് അടച്ചു വച്ച് വേവിക്കുക. മറിച്ചിട്ടുകൊടുത്തു 1 മിനിറ്റു കൂടെ വേവിക്കാം. സ്വാദിഷ്ടമായ പഞ്ഞിയപ്പം തയാർ. ചട്ണി കൂട്ടി കഴിക്കാം.
English Summary : This paniyaram is best with coconut chutney.