കൃത്രിമ ചേരുവകൾ ഒന്നുമില്ലാതെ തക്കാളി ജാം
കുട്ടികളുടെ പ്രിയപ്പെട്ട പലഹാരമാണ് ബ്രഡ്ഡും ജാമും. കടയിൽ നിന്നും വാങ്ങുന്ന ജാം കുട്ടികൾക്ക് കൊടുക്കാൻ മിക്ക അമ്മമാർക്കും മടിയാണ്. കൃത്രിമ ചേരുവകൾ ഒന്നുമില്ലാതെ പോഷകഗുണങ്ങൾ നിറഞ്ഞ തക്കാളി ജാം വീട്ടിൽ തന്നെ തയ്യാറാക്കാം. ദോശ, ചപ്പാത്തി ഇവയുടെ കൂടെ കഴിക്കാനും ഈ ജാം നല്ല ടേസ്റ്റ് ആണ്. തക്കാളിക്ക്

കുട്ടികളുടെ പ്രിയപ്പെട്ട പലഹാരമാണ് ബ്രഡ്ഡും ജാമും. കടയിൽ നിന്നും വാങ്ങുന്ന ജാം കുട്ടികൾക്ക് കൊടുക്കാൻ മിക്ക അമ്മമാർക്കും മടിയാണ്. കൃത്രിമ ചേരുവകൾ ഒന്നുമില്ലാതെ പോഷകഗുണങ്ങൾ നിറഞ്ഞ തക്കാളി ജാം വീട്ടിൽ തന്നെ തയ്യാറാക്കാം. ദോശ, ചപ്പാത്തി ഇവയുടെ കൂടെ കഴിക്കാനും ഈ ജാം നല്ല ടേസ്റ്റ് ആണ്. തക്കാളിക്ക് വിലക്കുറവുള്ള സമയങ്ങളിൽ ഏറെ തയാറാക്കി ഫ്രിജിൽ വച്ചിരുന്നാൽ രണ്ടുമാസത്തോളം കേടാവാതെ ഇരിക്കും.
ചേരുവകൾ
- തക്കാളി - ഒരു കിലോഗ്രാം
- പഞ്ചസാര - ഒരു കപ്പ്
- കറുവപ്പട്ട - ഒരു ചെറിയ കഷണം
- ഗ്രാമ്പൂ - 4 എണ്ണം
- ഇഞ്ചി നീര് - രണ്ട് ടീസ്പൂൺ
- നാരങ്ങാനീര് - ഒരു ടേബിൾ സ്പൂൺ
- കോൺഫ്ലോർ - ഒരു ടേബിൾ സ്പൂൺ
- വെള്ളം - മൂന്ന് ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
- തക്കാളി കഴുകി വൃത്തിയാക്കി വലിയ കഷ്ണങ്ങളാക്കി അരിഞ്ഞ് മിക്സിയിൽ അരച്ചെടുക്കുക. (ആവശ്യമുണ്ടെങ്കിൽ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക)
- ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ തക്കാളി അരച്ചത്, പഞ്ചസാര, ഗ്രാമ്പു, കറുവപ്പട്ട, ഇഞ്ചി നീര് ഇവ ചേർത്ത് തിളപ്പിച്ച് കുറുക്കി എടുക്കുക.
- വെള്ളം വറ്റി കുറുകി തുടങ്ങുമ്പോൾ നാരങ്ങാനീര്, കോൺഫ്ലോർ വെള്ളത്തിൽ കലക്കിയത് ഇവ ചേർത്ത് ഇളക്കുക.
- വശങ്ങളിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ തീ ഓഫ് ചെയ്യുക.
- ചൂടാറിയതിനു ശേഷം വായു കടക്കാത്ത പാത്രത്തിലാക്കി അടച്ചു സൂക്ഷിക്കാം.
- പുറത്ത് ഒരാഴ്ച വരെയും ഫ്രിഡ്ജിനുള്ളിൽ രണ്ടു മാസം വരെയും കേടാകാതെ ഇരിക്കും.
English Summary : Sweet and tangy tomato jam.