പഴം കൊണ്ടൊരു കുഞ്ഞിയപ്പം, വേറിട്ടൊരു നാലുമണി പലഹാരം
പഴുത്തു കറുത്തു പോയ പഴത്തിൽ ആന്റി ഓക്സിഡന്റ്സ് ധാരാളം അടങ്ങിയിരിക്കുന്നു. ഹൃദയ സംബദ്ധമായ അസുഖങ്ങൾക്കും രക്തക്കുറവിനും ഇത് ഉത്തമം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുമെന്നതിൽ സംശയമില്ല. തയാറാക്കാൻ ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ചേരുവകൾ •പഴം - 3 എണ്ണം •മുട്ട - 2 എണ്ണം •പഞ്ചസാര

പഴുത്തു കറുത്തു പോയ പഴത്തിൽ ആന്റി ഓക്സിഡന്റ്സ് ധാരാളം അടങ്ങിയിരിക്കുന്നു. ഹൃദയ സംബദ്ധമായ അസുഖങ്ങൾക്കും രക്തക്കുറവിനും ഇത് ഉത്തമം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുമെന്നതിൽ സംശയമില്ല. തയാറാക്കാൻ ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.
ചേരുവകൾ
•പഴം - 3 എണ്ണം
•മുട്ട - 2 എണ്ണം
•പഞ്ചസാര - 1/4 കപ്പ്
•ഏലയ്ക്ക - 3 എണ്ണം
•മൈദ - 1/2 കപ്പ്
•ബേക്കിങ് പൗഡർ - 1/2 ടീസ്പൂൺ
•നെയ്യ് - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
•മിക്സിയുടെ വലിയ ജാറെടുത്തു അതിലേക്കു 3 പഴം അരിഞ്ഞതും 2 മുട്ടയും 1/4 കപ്പ് പഞ്ചസാരയും 3 ഏലയ്ക്കായും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്കു 1/2 കപ്പ് മൈദയും 1/2 ടീസ്പൂൺ ബേക്കിങ് പൗഡറും കൂടി ചേർത്തു ഒന്നു കൂടെ അടിച്ചെടുക്കുക.
•ഉണ്ണിയപ്പച്ചട്ടി അടുപ്പിൽ വച്ചു നെയ്യ് പുരട്ടിയ ശേഷം കുറേശ്ശേയായി ഒഴിച്ച് 2 മിനിറ്റ് അടച്ചു വച്ച് വേവിക്കുക. മറിച്ചിട്ടുകൊടുത്തു 1 മിനിറ്റു കൂടെ വേവിക്കാം. സ്വാദിഷ്ടമായ പഴം കുഞ്ഞിയപ്പം തയാർ.
English Summary : Overripe banana recipe, super evening snack.