കാരറ്റ്, ഈന്തപ്പഴം ഷേക്ക്; സൂപ്പർ രുചിയിൽ...
കാരറ്റും ഈന്തപ്പഴവും ചേർത്തു തയാറാക്കിയ സ്വാദിഷ്ടമായ ഷേക്ക് വീട്ടിൽ തയാറാക്കാം. ചേരുവകൾ: കാരറ്റ് - 250 ഗ്രാം ചൂട് പാൽ - 200 മില്ലിലിറ്റർ തണുത്ത പാൽ - 300 മില്ലിലിറ്റർ ഈന്തപ്പഴം - 10 അണ്ടിപ്പരിപ്പ് - 10 ഏലയ്ക്ക - 2 എണ്ണം വെള്ളം - 1/4 കപ്പ് അലങ്കരിക്കാൻ - അരിഞ്ഞ നട്ട്‌സ് തയാറാക്കുന്ന

കാരറ്റും ഈന്തപ്പഴവും ചേർത്തു തയാറാക്കിയ സ്വാദിഷ്ടമായ ഷേക്ക് വീട്ടിൽ തയാറാക്കാം.
ചേരുവകൾ:
- കാരറ്റ് - 250 ഗ്രാം
- ചൂട് പാൽ - 200 മില്ലിലിറ്റർ
- തണുത്ത പാൽ - 300 മില്ലിലിറ്റർ
- ഈന്തപ്പഴം - 10
- അണ്ടിപ്പരിപ്പ് - 10
- ഏലയ്ക്ക - 2 എണ്ണം
- വെള്ളം - 1/4 കപ്പ്
- അലങ്കരിക്കാൻ - അരിഞ്ഞ നട്ട്‌സ്
തയാറാക്കുന്ന വിധം:
ചൂട് പാലിൽ കുരുകളഞ്ഞ ഈന്തപ്പഴവും അണ്ടിപ്പരിപ്പും ചേർത്ത് 20 മിനിറ്റ് കുതിർക്കാൻ വയ്ക്കുക.
പ്രഷർ കുക്കറിൽ ചെറിയ കഷ്ണങ്ങളാക്കിയ കാരറ്റ് ആവശ്യത്തിനു വെള്ളവും ഏലയ്ക്കയും ചേർത്ത് 2 വിസിൽ വരുന്നതു വരെ വേവിക്കുക.
തണുത്തശേഷം ഏലയ്ക്ക മാറ്റുക.
ശേഷം കാരറ്റ് മിക്‌സിയുടെ ജാറിൽ ഇടുക, പാലിൽ കുതിർത്ത ഈന്തപ്പഴവും അണ്ടിപ്പരിപ്പും കൂടി ജാറിൽ ചേർത്തു നല്ലതുപോലെ അരച്ചെടുക്കുക.
ശേഷം തണുത്ത പാൽ ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക.
സേർവിങ് ഗ്ലാസ്സിൽ ഒഴിച്ചു മുകളിൽ അരിഞ്ഞ നട്ട്‌സ് കൊണ്ട് അലങ്കരിക്കാം.
English Summary : Easy and delicious carrot smoothie.