നല്ല രുചിയിൽ എളുപ്പത്തിലൊരുക്കാം ഈ പലഹാരം
10 മിനിറ്റിനുള്ളിൽ തയാറാക്കാവുന്ന രുചികരമായ പലഹാരം. ചേരുവകൾ മൈദ - 1 കപ്പ് വെള്ളം - 1 കപ്പ് കണ്ടൻസ്ഡ് മിൽക്ക് - കാൽ കപ്പ് ബേക്കിങ് പൗഡർ - 1/2 ടീസ്പൂൺ ഉപ്പ് - 1 നുള്ള് ഓയിൽ - 1 ടീസ്പൂൺ തയാറാക്കുന്ന വിധം ഒരു ഫ്രൈയിങ് പാനിൽ വെള്ളം ഒഴിച്ചതിന് ശേഷം കണ്ടൻസ്ഡ് മിൽക്ക് ചേർക്കാം. 2 മിനിറ്റ്

10 മിനിറ്റിനുള്ളിൽ തയാറാക്കാവുന്ന രുചികരമായ പലഹാരം.
ചേരുവകൾ
- മൈദ - 1 കപ്പ്
- വെള്ളം - 1 കപ്പ്
- കണ്ടൻസ്ഡ് മിൽക്ക് - കാൽ കപ്പ്
- ബേക്കിങ് പൗഡർ - 1/2 ടീസ്പൂൺ
- ഉപ്പ് - 1 നുള്ള്
- ഓയിൽ - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു ഫ്രൈയിങ് പാനിൽ വെള്ളം ഒഴിച്ചതിന് ശേഷം കണ്ടൻസ്ഡ് മിൽക്ക് ചേർക്കാം.
2 മിനിറ്റ് ചൂടാക്കി തണുക്കുന്നത് വരെ മാറ്റിവയ്ക്കാം, ശേഷം ഒരു പാത്രത്തിൽ മൈദ, ബേക്കിങ് പൗഡർ, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്തു യോജിപ്പിച്ചതിനു ശേഷം ഇതിൽ തയാറാക്കിയ കണ്ടൻസ് മിൽക്ക് മിക്സ്, ഓയിൽ എന്നിവ ചേർത്തു നന്നായി കലക്കിയെടുക്കാം.
ഒരു ഫ്രൈയിങ് പാൻ ചൂടാക്കി ഓരോ തവി മാവ് ഒഴിച്ച് ചുട്ടെടുക്കാം. നല്ല രുചിയുള്ള എളുപ്പത്തിൽ തയാറാക്കാവുന്ന ബ്രേക്ക്‌ഫാസ്റ്റ് റെഡി.
English Summary : Super easy snack recipe.