ചുവന്ന ചീരയും പച്ചമാങ്ങയും ചേർന്ന നാടൻ അവിയൽ
ചീര അവിയൽ കൂട്ടി ഊണ് കഴിച്ചിട്ടുണ്ടോ? ചേരുവകൾ 1. ചുവന്ന ചീര -1 കെട്ട് 2. പച്ചമാങ്ങ -1 എണ്ണം 3. നാളികേരം -1/2 മുറി നാളികേരം ചിരകിയത് 4. പച്ചമുളക് -3 അല്ലെങ്കിൽ 4 എണ്ണം 5. ജീരകം -1/4 ടീസ്പൂൺ 6.വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ 7. കറിവേപ്പില 8. ഉപ്പ് 9. മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ തയാറാക്കുന്ന

ചീര അവിയൽ കൂട്ടി ഊണ് കഴിച്ചിട്ടുണ്ടോ?
ചേരുവകൾ
1. ചുവന്ന ചീര -1 കെട്ട്
2. പച്ചമാങ്ങ -1 എണ്ണം
3. നാളികേരം -1/2 മുറി നാളികേരം ചിരകിയത്
4. പച്ചമുളക് -3 അല്ലെങ്കിൽ 4 എണ്ണം
5. ജീരകം -1/4 ടീസ്പൂൺ
6.വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ
7. കറിവേപ്പില
8. ഉപ്പ്
9. മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
- ചീര നന്നായി കഴുകി ഇലകൾ നുറുക്കി എടുക്കുക. ഇല ചെറുതായി അരിഞ്ഞും തണ്ട് നീളത്തിൽ നുറുക്കിയും എടുക്കണം.
- നുറുക്കി വച്ച തണ്ടിലേക്ക് വേവിക്കാൻ ആവശ്യമായ വെള്ളം, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് അടച്ചു വച്ചു വേവിക്കുക.
- നാളികേരം, ജീരകം, പച്ചമുളക് എന്നിവ ഒരു നുള്ള് വെള്ളം ചേർത്ത് നന്നായി ചതച്ചെടുക്കുക. തണ്ട് വേവ് ആയാൽ അതിലേക്കു പച്ചമാങ്ങാ തൊലി കളഞ്ഞു നുറുക്കിയത് ചേർത്ത് 2 തൊട്ടു 3 മിനിറ്റ് വേവിക്കുക.
- അതിലേക്കു ചീരയില അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി അടച്ചു വച്ചു വേവിക്കുക. ചതച്ച നാളികേരം ചേർത്തിളക്കി ഒന്ന് കൂടി അടച്ചു വച്ചു വേവിക്കാം. നാളികേരം നന്നായി വെന്ത ശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്തിളക്കി തീ അണയ്ക്കാം.
English Summary : Cheera Aviyal is a delicious innovative dish prepared from red spinach.