രുചിയിൽ പുതുമകൾ തേടുന്നവർക്കായി വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന ചോക്ലേറ്റ് മൈസൂർ പാക്. ചേരുവകൾ കടലമാവ് – 300 ഗ്രാം കൊക്കോ പൗഡർ - 50 ഗ്രാം ചെറുചൂടുള്ള നെയ്യ് - 300 ഗ്രാം പഞ്ചസാര – 350 ഗ്രാം വെള്ളം - ¾ കപ്പ് ഉപ്പ് - ഒരു നുള്ള് തയാറാക്കുന്ന വിധം ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ കടലമാവ് ഇട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രുചിയിൽ പുതുമകൾ തേടുന്നവർക്കായി വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന ചോക്ലേറ്റ്  മൈസൂർ പാക്.

ചേരുവകൾ

  • കടലമാവ് – 300 ഗ്രാം
  • കൊക്കോ പൗഡർ - 50 ഗ്രാം
  • ചെറുചൂടുള്ള നെയ്യ് - 300 ഗ്രാം
  • പഞ്ചസാര – 350 ഗ്രാം
  • വെള്ളം - ¾ കപ്പ്
  • ഉപ്പ് -  ഒരു നുള്ള്
ADVERTISEMENT

തയാറാക്കുന്ന വിധം

ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ കടലമാവ് ഇട്ട് രണ്ടു മുതൽ മൂന്നു മിനിറ്റു വരെ കുറഞ്ഞ തീയിൽ വറുത്തെടുക്കുക. ഇനി ഇത് ഒരു പാത്രത്തിലേക്ക് അരിച്ചു മാറ്റി വയ്ക്കാം. പൊടി കുറച്ചൊന്ന് ചൂടാറിയാൽ അതിലേക്കു കൊക്കോ പൗഡർ അരിച്ചു ചേർക്കാം. ഇനി രണ്ടുംകൂടി യോജിപ്പിച്ചു വയ്ക്കുക. നെയ്യിൽ നിന്നും പകുതി, കുറേശ്ശെയായി പൊടിയിലേക്ക് ഒഴിച്ച് പേസ്റ്റ് പരുവത്തിൽ യോജിപ്പിച്ചെടുക്കുക.

ADVERTISEMENT

ചുവടുകട്ടിയുള്ള പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്ത് ഇടത്തരം തീയിൽ പഞ്ചസാര അലിയിക്കുക. അലിഞ്ഞു കഴിഞ്ഞാൽ രണ്ടുമിനിറ്റ് കൂടി  തിളപ്പിച്ചെടുക്കുക. ഇനി തീ കുറച്ചുവച്ച്, കടലമാവിന്റെയും ചോക്ലേറ്റിന്റെയും  മിശ്രിതം പഞ്ചസാര ലായനിയിലേക്ക് ഒഴിച്ച് നന്നായി ഇളക്കി കൊടുക്കുക. നന്നായി യോജിപ്പിച്ച ശേഷം ബാക്കിയുള്ള നെയ്യ് കുറേശ്ശെ വീതം ഇടയ്ക്കിടയ്ക്ക് ഒഴിച്ചുകൊടുത്ത് ഇളക്കിക്കൊടുക്കുക. 

അതിനുശേഷം നന്നായി വരട്ടിയെടുക്കുക. തണുത്ത വെള്ളത്തിലേക്ക് അല്പം മാവൊഴിച്ച്, അത് കൈകൊണ്ട് ഉരുട്ടി എടുത്താൽ ഒട്ടിപ്പിടിക്കാതെ കിട്ടുന്ന പാകമായാൽ ചൂടിൽ നിന്നിറക്കി ഉടനെ തന്നെ നെയ്യ് പുരട്ടിയ ട്രേയിലേക്ക് ഒഴിച്ചു കൊടുക്കാം. രണ്ടുമൂന്ന് മണിക്കൂറുകൾക്ക് ശേഷം മുറിച്ച് ഉപയോഗിക്കാം.

ADVERTISEMENT

English Summary : Chocolate mysore pak is a sweet with a little twist.