റോസ് സിറപ്പ്, സ്വാദിഷ്ടമായി വീട്ടിൽ തയാറാക്കാം
പനിനീർ പൂക്കളുടെ നറുമണം നിറഞ്ഞ സിറപ്പ് വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ റോസാപ്പൂ - 20 (പനീർ റോസ) വെള്ളം - 2 കപ്പ് ( 500 മില്ലിലിറ്റർ) പഞ്ചസാര - 1 കപ്പ് (250 ഗ്രാം) ബീറ്റ്‌റൂട്ട് ജ്യൂസ് - 1 ടേബിൾ സ്പൂൺ റോസ് എസ്സൻസ് - 1/2 ടീ സ്പൂൺ തയാറാക്കുന്ന വിധം റോസ് ദളങ്ങൾ 10

പനിനീർ പൂക്കളുടെ നറുമണം നിറഞ്ഞ സിറപ്പ് വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- റോസാപ്പൂ - 20 (പനീർ റോസ)
- വെള്ളം - 2 കപ്പ് ( 500 മില്ലിലിറ്റർ)
- പഞ്ചസാര - 1 കപ്പ് (250 ഗ്രാം)
- ബീറ്റ്‌റൂട്ട് ജ്യൂസ് - 1 ടേബിൾ സ്പൂൺ
- റോസ് എസ്സൻസ് - 1/2 ടീ സ്പൂൺ
തയാറാക്കുന്ന വിധം
- റോസ് ദളങ്ങൾ 10 മിനിറ്റ് ഉപ്പ് വെള്ളത്തിൽ ഇട്ടു വയ്ക്കുക.
- ശേഷം 3 പ്രാവശ്യം കഴുകി എടുക്കുക.
- ഒരു പാനിൽ വെള്ളം ഒഴിച്ച്, പൂവിതളുകൾ ചേർത്തു 15 മിനിറ്റ് ചെറുതീയിൽ തിളപ്പിക്കുക.
- ദളങ്ങൾ വെള്ള കളർ ആകുമ്പോൾ ഗ്യാസ് ഓഫ് ചെയ്യുക.
- അരിപ്പയിൽ അരിച്ചെടുക്കുക.
- അതിലേക്കു പഞ്ചസാരയും ബീറ്റ്‌റൂട്ട് ജ്യൂസും ചേർത്ത് ഇടത്തരം തീയിൽ 5 മിനിറ്റ് തിളപ്പിക്കുക.
- തീ ഓഫ് ചെയ്യുക. റോസ് എസ്സൻസ് ചേർക്കുക.
- തണുത്ത ശേഷം ഗ്ലാസ് ബോട്ടിലിൽ നിറച്ച് ഫ്രിജിൽ സൂക്ഷിക്കുക.
- ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കാം.
English Summary : Rose Syrup is made with natural rose extract and natural rose water.