മലയാളികളുടെ പ്രിയപ്പെട്ട പലഹാരമാണ് കുഴലപ്പം. എല്ലാവർക്കും കുഴലപ്പം കഴിക്കാൻ ഇഷ്ടമാണെങ്കിലും ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് കാരണം ആരും ഇത് ഉണ്ടാക്കാറില്ല. കുഴൽ ആകൃതിയിൽ എടുക്കുക എന്ന ഒരു സ്റ്റെപ്പ് ഒഴിച്ചാൽ ബാക്കിയെല്ലാം വളരെ എളുപ്പമാണ്. ചേരുവകൾ: അരിപ്പൊടി - 400 ഗ്രാം വെള്ളം - 2¼ കപ്പ് ഉപ്പ് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ പ്രിയപ്പെട്ട പലഹാരമാണ് കുഴലപ്പം. എല്ലാവർക്കും കുഴലപ്പം കഴിക്കാൻ ഇഷ്ടമാണെങ്കിലും ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് കാരണം ആരും ഇത് ഉണ്ടാക്കാറില്ല. കുഴൽ ആകൃതിയിൽ എടുക്കുക എന്ന ഒരു സ്റ്റെപ്പ് ഒഴിച്ചാൽ ബാക്കിയെല്ലാം വളരെ എളുപ്പമാണ്. 

ADVERTISEMENT

ചേരുവകൾ:

  • അരിപ്പൊടി - 400 ഗ്രാം
  • വെള്ളം - 2¼ കപ്പ്
  • ഉപ്പ് - ആവശ്യത്തിന്
  • ചിരകിയ തേങ്ങ - ½ കപ്പ്
  • ചുവന്നുള്ളി - 6 എണ്ണം
  • വെളുത്തുള്ളി - 4 എണ്ണം
  • ജീരകം - ½ ടീസ്പൂൺ
  • എള്ള് - 1 ടീസ്പൂൺ
  • വെളിച്ചെണ്ണ - ഇലയിൽ തടവുന്നതിന്
  • ഓയിൽ - വറുക്കുന്നതിന്

ADVERTISEMENT

തയാറാക്കുന്ന വിധം:

കടയിൽ നിന്നും വാങ്ങിയ അരിപ്പൊടിയാണെങ്കിൽ 2-3 മിനിറ്റ് നേരം ചൂടാക്കിയെടുക്കുക. ഒരു സോസ് പാനിൽ വെള്ളം ഒഴിച്ച്, ആവശ്യമായ ഉപ്പ് ചേർത്ത് തിളപ്പിക്കുക. ചിരകിയ തേങ്ങ, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ ഒരു മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കുക (പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കേണ്ടതില്ല). ഇനി അരച്ചെടുത്ത മിശ്രിതം തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിൽ ചേർത്തു രണ്ട് മിനിറ്റ് കൂടി തിളപ്പിക്കുക.

ADVERTISEMENT

അരിപ്പൊടിയിൽ ജീരകവും എള്ളും ചേർത്ത് ഇളക്കുക. ഇനി ചൂടുള്ള തേങ്ങ മിക്സ് വെള്ളം ചേർത്ത് ഒരു ചട്ടുകം ഉപയോഗിച്ച് വേഗത്തിൽ ഇളക്കി യോജിപ്പിച്ച് മാവാക്കിയെടുക്കുക (കൂടുതൽ വെള്ളം ചേർക്കരുത്, ഇവിടെ ഏകദേശം 2¼ കപ്പ് വെള്ളമാണ് ചേർത്തിരിക്കുന്നത്. ഓരോ പൊടിക്കനുസരിച്ചു ചേർക്കേണ്ട വെള്ളത്തിന്റെ അളവ് വ്യത്യാസപ്പെട്ടിരിക്കും). ഇനി ചെറുചൂടോടെ കൈകൊണ്ട് നന്നായി കുഴച്ചെടുക്കാം. ഇനി ഇത് മൂടി അരമണിക്കൂറോളം മാറ്റി വയ്ക്കുക, അരമണിക്കൂറിനു ശേഷം ഒന്നുകൂടെ കുഴച്ചെടുക്കാം.

ഇനി കുഴച്ചുവച്ച മാവിൽനിന്നും കുറേശ്ശെ എടുത്ത് ചെറിയ സിലിണ്ടർ രൂപത്തിലാക്കി വയ്ക്കുക. മാവ് പരത്തുന്നതിനു വാഴയിലയെടുത്ത് അതിൽ വെളിച്ചെണ്ണ തേയ്ക്കുക, ഓരോന്നും അധികം കനം കുറയ്ക്കാതെ പരത്തിയെടുക്കുക. പരത്തിയ മാവിനെ ചെറിയ റോളിങ്ങ് പിൻ വച്ച് കുഴൽ പോലെ ഉരുട്ടിയെടുക്കുക, വാഴയിലയോടൊപ്പം തന്നെ ചേർത്ത് അരികുകൾ ഒട്ടിച്ചു കൊടുക്കുക. പിന്നീട് പതുക്കെ വിരലുകൾ വച്ച് അരികുകൾ നന്നായി ഒട്ടിച്ചു കൊടുക്കുക, ശ്രദ്ധിച്ച് റോളിങ്ങ് പിൻ കുഴലപ്പത്തിൽ നിന്നും ഊരിയെടുക്കുക.

തയാറാക്കിയ കുഴലപ്പം ചൂടുള്ള എണ്ണയിൽ ഇടുക(വെളിച്ചെണ്ണയിൽ വറുത്താൽ രുചി കൂടും) കുഴലപ്പം എണ്ണയിലേക്ക് ഇടുന്ന നേരത്ത് എണ്ണ നല്ല ചൂടായിരിക്കുകയും അതുകഴിഞ്ഞു തീ മീഡിയത്തിലേക്കു മാറ്റുകയും വേണം. ഇടയ്ക്കിടെ തിരിച്ചും മറിച്ചും ഇട്ടു കൊടുക്കുക, ഗോൾഡൻ നിറമായാൽ എണ്ണയിൽ നിന്നും കുഴലപ്പം കോരിയെടുക്കാം.

English Summary : How to make crispy traditional kuzhalappam at home.