രസകാളൻ, ഗുരുവായൂർ അമ്പലത്തിലെ സ്പെഷൽ രുചിക്കൂട്ട്
ഗുരുവായൂർ അമ്പലത്തിലെ പ്രശസ്തമായ രസകാളൻ രുചിക്കൂട്ടൊരുക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ മത്തൻ - കാൽ കിലോ ചെറുതായി അരിഞ്ഞത് കുമ്പളങ്ങ - കാൽ കിലോ ചെറുതായി അരിഞ്ഞത് പച്ചമുളക് - 2 എണ്ണം നീളത്തിൽ അരിഞ്ഞത് തേങ്ങ - അര കപ്പ് ജീരകം - ഒരു സ്പൂൺ പച്ചമുളക് - 2 എണ്ണം തൈര് - ഒരു കപ്പ് മോര് -

ഗുരുവായൂർ അമ്പലത്തിലെ പ്രശസ്തമായ രസകാളൻ രുചിക്കൂട്ടൊരുക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- മത്തൻ - കാൽ കിലോ ചെറുതായി അരിഞ്ഞത്
- കുമ്പളങ്ങ - കാൽ കിലോ ചെറുതായി അരിഞ്ഞത്
- പച്ചമുളക് - 2 എണ്ണം നീളത്തിൽ അരിഞ്ഞത്
- തേങ്ങ - അര കപ്പ്
- ജീരകം - ഒരു സ്പൂൺ
- പച്ചമുളക് - 2 എണ്ണം
- തൈര് - ഒരു കപ്പ്
- മോര് - ഒരു കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- മഞ്ഞൾപ്പൊടി - കാൽ സ്പൂൺ
- കുരുമുളകുപൊടി - കാൽ സ്പൂൺ
- ചുവന്ന മുളകുചതച്ചത് - 3 സ്പൂൺ
- കറി വേപ്പില - 2 തണ്ട് ജീരകപ്പൊടി - 1 സ്പൂൺ
- വെണ്ണ - ഒരു സ്പൂൺ
- കടുക് - 1 സ്പൂൺ
തയാറാക്കുന്ന വിധം
- ഒരു പാത്രത്തിലേക്കു മത്തൻ, കുമ്പളങ്ങ, പച്ചമുളക്, മോര്, ചതച്ച ചുവന്ന മുളക്, കുരുമുളകു പൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, കറിവേപ്പില എന്നിവ ചേർത്തു നന്നായി വേവിച്ച് എടുക്കുക.
- തേങ്ങ, പച്ചമുളക്, ജീരകം, രണ്ട് സ്പൂൺ തൈര് എന്നിവ ചേർത്തു നന്നായി അരച്ച് എടുക്കുക.
- വേവിച്ച പച്ചക്കറിയിലേക്ക് അരച്ച കൂട്ടും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. കുറുക്കിയ കറിയിലേക്കു കട്ട തൈരും ജീരകപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിക്കുക.
- ഒരു ചീന ചട്ടിയിൽ വെണ്ണ ചേർത്തു ചൂടാകുമ്പോൾ കടുക്, ചതച്ച ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേർത്തു വറത്തു കറിയിലേക്ക് ഒഴിക്കാം.
English Summary : Rasakalan is a delicious and traditional dish, combo of a variety of vegetables.