ഓരോ സ്ഥലങ്ങളിലും ഓരോ രീതിയിലാണ് പുളിങ്കറി തയാറാക്കാറുള്ളത്. പച്ചക്കറികൾ ചേർത്തും തേങ്ങ വറുത്തരച്ചും പുളിങ്കറി തയാറാക്കാറുണ്ട്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് മധ്യതിരുവിതാംകൂറിലെ പുളിങ്കറി. പച്ചക്കറികളോ, തേങ്ങയോ, മസാലകളോ ഒന്നും ചേർക്കാതെ ആണ് തയാറാക്കുന്നത്. വെറും പുളി എന്നും ഇതിന് പേരുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ സ്ഥലങ്ങളിലും ഓരോ രീതിയിലാണ് പുളിങ്കറി തയാറാക്കാറുള്ളത്. പച്ചക്കറികൾ ചേർത്തും തേങ്ങ വറുത്തരച്ചും പുളിങ്കറി തയാറാക്കാറുണ്ട്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് മധ്യതിരുവിതാംകൂറിലെ പുളിങ്കറി. പച്ചക്കറികളോ, തേങ്ങയോ, മസാലകളോ ഒന്നും ചേർക്കാതെ ആണ് തയാറാക്കുന്നത്. വെറും പുളി എന്നും ഇതിന് പേരുണ്ട്.  ദഹനസംബന്ധമായ പ്രശ്നങ്ങൾ മാറാൻ നല്ലൊരു മരുന്നു കൂടിയാണ് ഈ പുളിങ്കറി. ഏറെ രുചികരമായ ഈ കറി തയാറാക്കി വച്ചിരുന്നാൽ മൂന്ന് ദിവസം വരെ കേടാവാതെ ഇരിക്കും.

ADVERTISEMENT

ചേരുവകൾ

  • പുളി - ഒരു നാരങ്ങാ വലിപ്പത്തിൽ
  • വെളിച്ചെണ്ണ - രണ്ട് ടേബിൾസ്പൂൺ
  • കടുക് - ഒരു ടീസ്പൂൺ
  • ചുവന്നുള്ളി അരിഞ്ഞത് - അരക്കപ്പ്
  • വെളുത്തുള്ളി അരിഞ്ഞത് - കാൽ കപ്പ്
  • കറിവേപ്പില - 3 തണ്ട്
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
  • കായപ്പൊടി - ഒരു ടീസ്പൂൺ
  • ഉലുവപ്പൊടി - അര ടീസ്പൂൺ
  • വറ്റൽമുളക് ചതച്ചത്/ മുളക്പൊടി - അര ടേബിൾ സ്പൂൺ
  • വറ്റൽമുളക് - 4
  • വെള്ളം - 2 കപ്പ്
  • ഉപ്പ് - ആവശ്യത്തിന്
  • ശർക്കര - ഒരു ടീസ്പൂൺ

ADVERTISEMENT

തയാറാക്കുന്ന വിധം

  • പുളി അര കപ്പ് വെള്ളത്തിൽ 10 മിനിറ്റ് കുതിർത്തുവയ്ക്കുക.
  • ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിക്കുക.
  • ഇതിലേക്ക്  ചെറുതായി അരിഞ്ഞ ചുവന്നുള്ളി, വെളുത്തുള്ളി, വറ്റൽ മുളക്, കറിവേപ്പില ഇവ ചേർത്ത് വഴറ്റുക.
  • ഉള്ളി മൂത്ത് ബ്രൗൺ നിറമാകുമ്പോൾ മഞ്ഞൾപ്പൊടി, കായപ്പൊടി, ഉലുവപ്പൊടി, വറ്റൽമുളക് ചതച്ചത്, ഇവ ചേർക്കുക.(മുളകുപൊടി ചേർത്താലും മതി)
  • പൊടികളുടെ പച്ചമണം മാറുമ്പോൾ  വെള്ളവും പുളി പിഴിഞ്ഞതും ആവശ്യത്തിനു ഉപ്പും ചേർത്തു തിളപ്പിക്കുക.
  • നന്നായി തിളച്ചു കഴിയുമ്പോൾ ശർക്കര ചേർക്കുക. അഞ്ചു മിനിറ്റ് കൂടി തിളപ്പിച്ച് തീ ഓഫ് ചെയ്യാം.
  • ഇരിക്കും തോറും രുചി ഏറി വരുന്ന ഒരു കറിയാണിത്.

    Content Summary : Nadan Pulinkari recipe by Ganga Sreekanth
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT