മത്തങ്ങ ദോശ, ഇഷ്ടത്തോടെ എത്രവേണമെങ്കിലും കഴിക്കാം
രുചികരവും ആരോഗ്യഗുണങ്ങൾ നിറഞ്ഞതുമായ മത്തങ്ങ ദോശ. മത്തങ്ങാ കഴിക്കാത്ത കുട്ടികൾ വരെ ഇഷ്ടത്തോടെ കഴിച്ചു പോകും ഈ മൊരിഞ്ഞ ദോശ. തയാറാക്കാനും വളരെ എളുപ്പമാണ്. ചേരുവകൾ അരി - 2 കപ്പ് ഉഴുന്ന് - 1/4 കപ്പ് ഉലുവ - 1/4 സ്പൂൺ മത്തങ്ങ - 1/2 കപ്പ് ജീരകം - 1 സ്പൂൺ ചുവന്ന മുളക് - 1/2 സ്പൂൺ ഉപ്പ് - 1

രുചികരവും ആരോഗ്യഗുണങ്ങൾ നിറഞ്ഞതുമായ മത്തങ്ങ ദോശ. മത്തങ്ങാ കഴിക്കാത്ത കുട്ടികൾ വരെ ഇഷ്ടത്തോടെ കഴിച്ചു പോകും ഈ മൊരിഞ്ഞ ദോശ. തയാറാക്കാനും വളരെ എളുപ്പമാണ്.
ചേരുവകൾ
- അരി - 2 കപ്പ്
- ഉഴുന്ന് - 1/4 കപ്പ്
- ഉലുവ - 1/4 സ്പൂൺ
- മത്തങ്ങ - 1/2 കപ്പ്
- ജീരകം - 1 സ്പൂൺ
- ചുവന്ന മുളക് - 1/2 സ്പൂൺ
- ഉപ്പ് - 1 സ്പൂൺ
- നെയ്യ് / എണ്ണ - 2 സ്പൂൺ
തയാറാക്കുന്ന വിധം
- അരിയും ഉഴുന്നും ഉലുവയും 4 മണിക്കൂർ വെള്ളത്തിൽ കുതിർത്തു നന്നായി അരച്ചെടുക്കുക.
- ഈ മാവ് 8 മണിക്കൂർ അടച്ചുവയ്ക്കാം. ശേഷം ഉപ്പു ചേർത്തു നന്നായി കലക്കി വയ്ക്കുക.
- മിക്സിയുടെ ജാറിലേക്കു മത്തങ്ങ, ജീരകം, ചുവന്ന മുളക് എന്നിവ ചേർത്തു നന്നായി അരച്ചെടുക്കുക, ഈ അരപ്പു മാവിലേക്കു ചേർത്തു കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക.
- ദോശക്കല്ലു ചൂടാകുമ്പോൾ അതിലേക്കു നെയ്യ് അല്ലെങ്കിൽ എണ്ണ തേച്ചു മാവ് ഒഴിച്ചു നന്നായി പരത്തി രണ്ടു വശവും വേകിച്ച് എടുക്കാം. നല്ല മൊരിഞ്ഞ മഞ്ഞ നിറത്തിലെ ദോശയാണു മത്തങ്ങ ദോശ.
- ചുവന്ന മുളകും ജീരകവും എല്ലാം ചേർക്കുന്നതു കൊണ്ടു തന്നെ മറ്റു കറികൾ ഒന്നും ഇല്ലെങ്കിലും ഈ ദോശ കഴിക്കാം. സാധാരണ സാമ്പാർ, ചമ്മന്തി എല്ലാം ഇതിനൊപ്പം വളരെ രുചികരമാണ്.
English Summary : Super soft sponge like pumpkin dosa.