നാടൻ മുരിങ്ങയില പണിയാരം, കുട്ടികൾക്ക് ഇഷ്ടപ്പെടും രുചി
മുരിങ്ങ ഇല തോരൻ ബാക്കി വന്നാൽ ഇനി ഇങ്ങനെ തയാറാക്കാം. ചേരുവകൾ മുരിങ്ങ ഇല തോരൻ - ഒരു കപ്പ് ഇഡ്‌ഡലി മാവ് - ഒരു കപ്പ് ജീരകം - ഒരു സ്പൂൺ സവാള - ഒരെണ്ണം ഉപ്പ് - ആവശ്യത്തിന് എണ്ണ - വറുക്കാൻ ആവശ്യത്തിന് തയാറാക്കുന്ന വിധം ഒരു കപ്പ് ഇഡ്ഡലി

മുരിങ്ങയില തോരൻ ബാക്കി വന്നാൽ ഇനി ഇങ്ങനെ തയാറാക്കാം.
ചേരുവകൾ
- മുരിങ്ങയില തോരൻ - ഒരു കപ്പ്
- ഇഡ്‌ഡലി മാവ് - ഒരു കപ്പ്
- ജീരകം - ഒരു സ്പൂൺ
- സവാള - ഒരെണ്ണം
- ഉപ്പ് - ആവശ്യത്തിന്
- എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു കപ്പ് ഇഡ്ഡലി മാവിലേക്കു മുരിങ്ങയില തോരൻ ചേർത്തു കൊടുക്കുക. ജീരകം, ചെറുതായി അരിഞ്ഞ സവാള, ഉപ്പ് എന്നിവയും ചേർത്തു നന്നായി ഇളക്കി, ഉണ്ണിയപ്പ ചട്ടി ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് ചൂടായാൽ അതിലേക്ക് ഉണ്ണിയപ്പം തയാറാക്കുന്ന പോലെ ഓരോ സ്പൂൺ മാവ് ഒഴിച്ച് രണ്ട് വശവും വേവിച്ച് എടുക്കാം. തേങ്ങാ ചമ്മന്തി കൂട്ടി കഴിക്കാൻ ഇഷ്ടപെടുന്നവരും ഉണ്ട്. കറി ഇല്ലെങ്കിലും കഴിക്കാൻ നല്ലതാണ് ഈ വിഭവം.
നല്ലൊരു 4 മണി പലഹാരം മാത്രമല്ല, മുരിങ്ങ ഇല തോരൻ ബാക്കി വന്നാലും കളയാതെ ഇങ്ങനെ ഉപയോഗിക്കാം.
English Summary : Drum stick leaves Kuzhi paniyaram, easy snack.