വെണ്ടയ്ക്ക ഫ്രൈ, തകർപ്പൻ രുചിയിൽ
വെണ്ടയ്ക്ക കൊണ്ടു വളരെ എളുപ്പം തയാറാക്കാവുന്ന ഒരു പലഹാരം. ചായയ്ക്കൊപ്പമോ ചോറിന്റെ കൂടെയോ കഴിക്കാൻ പറ്റിയ വിഭവമാണിത്. ചേരുവകൾ വെണ്ടയ്ക്ക - 100 ഗ്രാം കടലമാവ് - 2 മുതൽ 3 ടേബിൾ സ്പൂൺ അരിപ്പൊടി - 1 ടേബിൾ സ്പൂൺ മുളകുപൊടി - 1 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ മല്ലിപ്പൊടി - 1/2

വെണ്ടയ്ക്ക കൊണ്ടു വളരെ എളുപ്പം തയാറാക്കാവുന്ന ഒരു പലഹാരം. ചായയ്ക്കൊപ്പമോ ചോറിന്റെ കൂടെയോ കഴിക്കാൻ പറ്റിയ വിഭവമാണിത്.
ചേരുവകൾ
- വെണ്ടയ്ക്ക - 100 ഗ്രാം
- കടലമാവ് - 2 മുതൽ 3 ടേബിൾ സ്പൂൺ
- അരിപ്പൊടി - 1 ടേബിൾ സ്പൂൺ
- മുളകുപൊടി - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- മല്ലിപ്പൊടി - 1/2 ടീസ്പൂൺ
- ഗരം മസാല - 1/2 ടീസ്പൂൺ
- ചാറ്റ് മസാല - 1 ടീസ്പൂൺ
- ലെമൺ ജ്യൂസ് - 1 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- വെണ്ടയ്ക്ക നാലാക്കി നീളത്തിൽ മുറിച്ചെടുക്കുക.
- അതിലേക്ക് ഉപ്പും മുളകുപൊടിയും മറ്റു മസാലകളും നാരങ്ങാനീരും ചേർത്ത് ഇളക്കുക.
- ശേഷം 2 ടേബിൾ സ്പൂൺ കടലമാവും അരിപ്പൊടിയും ചേർത്ത് ഇളക്കുക.
- അതിലേക്കു ചെറുതായി വെള്ളം തളിച്ചു മസാലകളും ഉപ്പും വെണ്ടയ്ക്കയിലേക്കു പിടിപ്പിച്ചതിനു ശേഷം 10 മിനിറ്റ് അടച്ചു വയ്ക്കുക. 10 മിനിറ്റു കഴിഞ്ഞു തിളച്ച എണ്ണയിൽ വറുത്ത് എടുക്കാം. ചായയ്ക്കൊപ്പമോ ചോറിന്റെ കൂടെയോ കഴിക്കാം.
English Summary : Vendakkafry is a spicy, tasty and super crispy fries made with tender ladies finger.