മീൻ മുട്ട അഥവാ പരിഞ്ഞിൽ അസാധ്യ രുചിയിൽ
മീൻ മുട്ട അഥവാ പരിഞ്ഞിൽ (ചിലയിടങ്ങളിൽ പനഞ്ഞിൽ എന്നും പറയും) അസാധ്യ രുചിയിൽ തയാറാക്കാം. വൈറ്റമിൻ ഡിയുടെ ചുരുക്കം ചില സ്രോതസ്സുകളിൽ ഒന്നാണ് മീൻ മുട്ടകൾ. ആരോഗ്യകരമായ കൊഴുപ്പുകൾ ശരീരം ആഗിരണം ചെയ്യാൻ ഇത് സഹായിക്കുന്നു. വൈറ്റമിൻ ബി 12 – ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ചേരുവകൾ •മത്തി മുട്ട - 250 ഗ്രാം •മുളകുപൊടി - 1 ടീസ്പൂൺ •മഞ്ഞൾപ്പൊടി

മീൻ മുട്ട അഥവാ പരിഞ്ഞിൽ (ചിലയിടങ്ങളിൽ പനഞ്ഞിൽ എന്നും പറയും) അസാധ്യ രുചിയിൽ തയാറാക്കാം. വൈറ്റമിൻ ഡിയുടെ ചുരുക്കം ചില സ്രോതസ്സുകളിൽ ഒന്നാണ് മീൻ മുട്ടകൾ. ആരോഗ്യകരമായ കൊഴുപ്പുകൾ ശരീരം ആഗിരണം ചെയ്യാൻ ഇത് സഹായിക്കുന്നു. വൈറ്റമിൻ ബി 12 – ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
ചേരുവകൾ
•മത്തി മുട്ട - 250 ഗ്രാം
•മുളകുപൊടി - 1 ടീസ്പൂൺ
•മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
•കുരുമുളകുപൊടി - 1/2 ടീസ്പൂൺ
•ഉപ്പ് – പാകത്തിന്
•വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
•സവാള - 1 (ചെറുതായി അരിഞ്ഞത്)
•ഇഞ്ചി ചെറുതായി അരിഞ്ഞത് - 2 ടേബിൾസ്പൂൺ
•പച്ചമുളക് - 3 ചെറുതായി അരിഞ്ഞത്
•കറിവേപ്പില – ആവശ്യത്തിന്
•ഗരം മസാല - 1/2 ടീസ്പൂൺ
•കുരുമുളകുപൊടി - 1/2 ടീസ്പൂൺ
തയാറാക്കുന്ന വിധം
•നന്നായി കഴുകി വൃത്തിയാക്കിയ മീൻ മുട്ടയിലേക്കു 1 ടീസ്പൂൺ മുളകുപൊടി, 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി, 1/2 ടീസ്പൂൺ കുരുമുളകുപൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് ഒരു മണിക്കൂർ മാരിനേറ്റ് ചെയ്യുക.
•ശേഷം ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് നേരത്തെ മാരിനേറ്റ് ചെയ്ത മീൻ മുട്ട ചെറുതായി വറുത്തു മാറ്റുക.
•ബാക്കി എണ്ണയിലേക്കു സവാള ചെറുതായി അരിഞ്ഞത്, ഇഞ്ചി ചെറുതായി അരിഞ്ഞത്, പച്ചമുളക് ചെറുതായി അരിഞ്ഞത്, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്കു ഗരം മസാലയും കുരുമുളകു പൊടിയും ചേർത്ത് ഒന്നുകൂടി വഴറ്റുക. ശേഷം നേരത്തെ മാറ്റി വച്ച മീൻ മുട്ട കൂടെ ചേർത്തു റോസ്‌റ്റ് ആക്കുക. ചൂടോടെ വിളമ്പാം.
English Summary : Sardine egg roast recipe by Deepthi.