വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് ആർക്കും വീട്ടിൽ തന്നെ രുചികരമായ മിൽക്ക് ചോക്ലേറ്റും വൈറ്റ് ചോക്ലേറ്റും ഉണ്ടാക്കിയെടുക്കാം. കടകളിൽ നിന്നു വാങ്ങാതെ ഇനി ചോക്ലേറ്റ് വീട്ടിൽ തന്നെ ഉണ്ടാക്കി കുട്ടികൾക്ക് നൽകാം. ചേരുവകൾ: നെയ്യ് - 5 ടേബിൾസ്പൂൺ പൊടിച്ച പഞ്ചസാര - ½ കപ്പ് കൊക്കോപൊടി - 6

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ കുറച്ച് ചേരുവകൾ ഉപയോഗിച്ച് ആർക്കും വീട്ടിൽ തന്നെ രുചികരമായ മിൽക്ക് ചോക്ലേറ്റും വൈറ്റ് ചോക്ലേറ്റും ഉണ്ടാക്കിയെടുക്കാം. കടകളിൽ നിന്നു വാങ്ങാതെ ഇനി ചോക്ലേറ്റ് വീട്ടിൽ തന്നെ ഉണ്ടാക്കി കുട്ടികൾക്ക് നൽകാം.

ADVERTISEMENT

ചേരുവകൾ:

  • നെയ്യ് - 5 ടേബിൾസ്പൂൺ
  • പൊടിച്ച പഞ്ചസാര - ½ കപ്പ്
  • കൊക്കോപൊടി - 6 ടേബിൾസ്പൂൺ
  • പാൽപ്പൊടി - 2 ടേബിൾസ്പൂൺ
  • ഉപ്പ് - ഒരു നുള്ള്
  • വാനില എസൻസ് - ¼ ടീസ്പൂൺ

തയാറാക്കുന്ന വിധം:

ഡബിൾ ബോയിലർ രീതിയിൽ നെയ്യ് ഉരുക്കി എടുക്കാം. (വാ വിസ്താരം കുറഞ്ഞതും അത്യാവശ്യം വലുപ്പമുള്ളതുമായ ഒരു പാത്രം എടുക്കുക. അതിൽ ഇറങ്ങി ഇരിക്കുന്ന, എന്നാൽ മുഴുവനായി ഇറങ്ങി ഇരിക്കാത്ത ഒരു പാത്രം കൂടി എടുക്കുക. അങ്ങനെ രണ്ട് പാത്രം എടുത്തതിൽ വാ വിസ്താരം കുറഞ്ഞ പാത്രത്തിൽ കുറച്ചു വെള്ളം എടുത്തു ചൂടാക്കുക. മറ്റേ പാത്രത്തിൽ ചേരുവ എടുക്കണം. ഇത് വെള്ളം എടുത്ത പാത്രത്തിലേക്ക് ഇറക്കി വയ്ക്കുക. മുകളിലത്തെ പാത്രം താഴെ വെള്ളത്തിൽ മുട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം ചൂടാകുന്നതനുസരിച്ച് ആവി മുകളിലത്തെ പാത്രത്തിൽ തട്ടുകയും അങ്ങനെ അതിലുള്ള ഭക്ഷണ പദാർത്ഥം ചൂടാകുകയും ചെയ്യും. നേരിട്ട് ചൂടേൽകാത്ത ഈ രീതിയാണ് സോസുകളും ചോക്ലേറ്റുകളും ഉണ്ടാക്കാൻ നല്ലത്. നേരിട്ട് ചൂടാക്കുമ്പോൾ പദാർത്ഥം പെട്ടെന്നു പിരിഞ്ഞു പോകാനും കട്ടപിടിക്കാനും സാധ്യതയുണ്ട്.)

ADVERTISEMENT

നെയ്യ് ഉരുകി കഴിഞ്ഞാൽ പൊടിച്ച പഞ്ചസാര ചേർത്ത് അലിയുന്നത് വരെ ഇളക്കി കൊടുക്കാം. ഇനി കൊക്കോപ്പൊടി ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കണം. അതിനുശേഷം പാൽപ്പൊടി ചേർത്ത് ഇളക്കി എടുക്കാം. ഒരു നുള്ള് ഉപ്പും കൂടി ചേർത്തു കൊടുക്കാം. ഇനി ചൂടിൽ നിന്ന് ഇറക്കി വാനില എസൻസ് ചേർത്ത് ഇളക്കി രണ്ടുമിനിറ്റ് ചൂടാറാൻ മാറ്റിവയ്ക്കാം. അതിനുശേഷം ഐസ് ട്രേയിൽ ഒഴിച്ചു നന്നായി ചൂടാറിയശേഷം രണ്ടു മണിക്കൂർ ഫ്രീസറിൽ തണുപ്പിച്ച് എടുക്കാം.  

വൈറ്റ് ചോക്ലേറ്റ്

ADVERTISEMENT

ചേരുവകൾ:

  • നെയ്യ് - 5 ടേബിൾസ്പൂൺ
  • പൊടിച്ച പഞ്ചസാര - 5 ടേബിൾസ്പൂൺ
  • പാൽപ്പൊടി - ¼ കപ്പ്

തയാറാക്കുന്ന വിധം

ഡബിൾ ബോയിലർ രീതിയിൽ നെയ്യ് ഉരുക്കി എടുക്കാം. നെയ്യ് ഉരുകി കഴിഞ്ഞാൽ പൊടിച്ച പഞ്ചസാര ചേർത്ത് അലിയുന്നത് വരെ ഇളക്കി കൊടുക്കാം. അതിനുശേഷം പാൽപ്പൊടി ചേർത്ത് ഇളക്കി എടുക്കാം. ഇനി ചൂടിൽ നിന്ന് ഇറക്കി രണ്ടുമിനിറ്റ് ചൂടാറാൻ മാറ്റിവയ്ക്കാം. അതിനുശേഷം ഐസ് ട്രേയിൽ ഒഴിച്ചു വച്ച് നന്നായി ചൂടാറിയശേഷം രണ്ടു മണിക്കൂർ ഫ്രീസറിൽ തണുപ്പിച്ച് എടുക്കാം.  

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

• ചൂടുള്ള കാലാവസ്ഥയാണെങ്കിൽ ചോക്ലേറ്റ് പെട്ടെന്ന് ഉരുകി പോകാതിരിക്കാൻ ഫ്രിജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. 

• ചേരുവകൾ യോജിപ്പിക്കാൻ എപ്പോഴും വൃത്തിയുള്ളതും ഉണങ്ങിയതുമായ ഒരു പാത്രം എടുക്കുക.

English Summary : Homemade Milk Chocolate And White Chocolate Recipe