ബട്ടർ ചിക്കൻ ബിരിയാണി, എളുപ്പത്തിൽ തയാറാക്കാം
ബട്ടർ ചിക്കനും ബിരിയാണിയും ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാവില്ല. ഇതു രണ്ടും കൂടി ഒന്നിച്ചു ചേർന്നാലുള്ള രുചി പറഞ്ഞറിയിക്കാൻ കഴിയില്ല. സാധാരണ ബിരിയാണി തയാറാക്കുന്നതിലും എളുപ്പമാണ് ഈ ബിരിയാണി തയാറാക്കാൻ. ചിക്കൻ മാറിനേറ്റ് ചെയ്യാൻ ആവശ്യമുള്ള ചേരുവകൾ ചിക്കൻ - ഒരു കിലോഗ്രാം തൈര് - കാൽകപ്പ് മഞ്ഞൾപ്പൊടി
ബട്ടർ ചിക്കനും ബിരിയാണിയും ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാവില്ല. ഇതു രണ്ടും കൂടി ഒന്നിച്ചു ചേർന്നാലുള്ള രുചി പറഞ്ഞറിയിക്കാൻ കഴിയില്ല. സാധാരണ ബിരിയാണി തയാറാക്കുന്നതിലും എളുപ്പമാണ് ഈ ബിരിയാണി തയാറാക്കാൻ. ചിക്കൻ മാറിനേറ്റ് ചെയ്യാൻ ആവശ്യമുള്ള ചേരുവകൾ ചിക്കൻ - ഒരു കിലോഗ്രാം തൈര് - കാൽകപ്പ് മഞ്ഞൾപ്പൊടി
ബട്ടർ ചിക്കനും ബിരിയാണിയും ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാവില്ല. ഇതു രണ്ടും കൂടി ഒന്നിച്ചു ചേർന്നാലുള്ള രുചി പറഞ്ഞറിയിക്കാൻ കഴിയില്ല. സാധാരണ ബിരിയാണി തയാറാക്കുന്നതിലും എളുപ്പമാണ് ഈ ബിരിയാണി തയാറാക്കാൻ. ചിക്കൻ മാറിനേറ്റ് ചെയ്യാൻ ആവശ്യമുള്ള ചേരുവകൾ ചിക്കൻ - ഒരു കിലോഗ്രാം തൈര് - കാൽകപ്പ് മഞ്ഞൾപ്പൊടി
ബട്ടർ ചിക്കനും ബിരിയാണിയും ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാവില്ല. ഇതു രണ്ടും കൂടി ഒന്നിച്ചു ചേർന്നാലുള്ള രുചി പറഞ്ഞറിയിക്കാൻ കഴിയില്ല. സാധാരണ ബിരിയാണി തയാറാക്കുന്നതിലും എളുപ്പമാണ് ഈ ബിരിയാണി തയാറാക്കാൻ.
ചിക്കൻ മാരിനേറ്റ് ചെയ്യാൻ ആവശ്യമുള്ള ചേരുവകൾ
- ചിക്കൻ - ഒരു കിലോഗ്രാം
- തൈര് - കാൽകപ്പ്
- മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
- മുളകുപൊടി - ഒരു ടേബിൾ സ്പൂൺ
- മല്ലിപ്പൊടി - ഒരു ടീസ്പൂൺ
- ജീരകപ്പൊടി - അര ടീസ്പൂൺ
- ഗരം മസാല - അര ടീസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടേബിൾ സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
ബട്ടർ ചിക്കൻ മസാല തയാറാക്കാൻ ആവശ്യമുള്ള ചേരുവകൾ
- റിഫൈൻഡ് ഓയിൽ - അരക്കപ്പ്
- സവാള - 5 എണ്ണം
- കശുവണ്ടി പരിപ്പ് - 15 എണ്ണം
- ബട്ടർ - ഒരു ടേബിൾ സ്പൂൺ
- ഏലയ്ക്ക - 6
- ഗ്രാമ്പു - 6
- വഴനയില - 2
- കറുവപ്പട്ട - ഒരു ചെറിയ കഷ്ണം
- കുരുമുളക് - ഒരു ടീസ്പൂൺ
- വെളുത്തുള്ളി ചതച്ചത് - ഒരു ടീസ്പൂൺ
- കാശ്മീരി മുളകുപൊടി - ഒരു ടീസ്പൂൺ
- തക്കാളി - 2 വലുത്
- പച്ചമുളക് - 5 എണ്ണം
- കസൂരി മേത്തി - ഒരു ടേബിൾ സ്പൂൺ
- മല്ലിയിലയും പുതിനയിലയും അരിഞ്ഞത് - ഒരു ടേബിൾ സ്പൂൺ
- ഫ്രഷ് ക്രീം - 100 ഗ്രാം
- ഉപ്പ് - ആവശ്യത്തിന്
അരി വേവിക്കാൻ ആവശ്യമുള്ള ചേരുവകൾ
- ബസ്മതി അരി - രണ്ട് കപ്പ്
- ബട്ടർ - 3 ടേബിൾസ്പൂൺ
- ഏലയ്ക്ക - 4
- ഗ്രാമ്പു - 4
- കറുവപ്പട്ട - 1
- സാജീരകം - ഒരു ടീസ്പൂൺ
- മല്ലിയിലയും പുതിനയിലയും അരിഞ്ഞത് - ഒരു പിടി
- ഉപ്പ് - ആവശ്യത്തിന്
- കശുവണ്ടി പരിപ്പ് - 15
- ഉണക്കമുന്തിരി - 2 ടേബിൾ സ്പൂൺ
- മഞ്ഞ ഫുഡ് കളർ - ഒരു നുള്ള്
തയാറാക്കുന്ന വിധം
- തൈരിലെ വെള്ളം പോവാനായി ഒരു അരിപ്പയിൽ വയ്ക്കുക. അരിച്ചെടുത്ത തൈരും ബാക്കി ചേരുവകളും കൂടി ചിക്കനിൽ പുരട്ടി കുറഞ്ഞത് ഒരു മണിക്കൂർ മാരിനേറ്റ് ചെയ്യാനായി വയ്ക്കുക. തലേദിവസം തന്നെ ഫ്രിജിൽ വച്ചിരുന്നാൽ രുചി കൂടും.
- അരി നന്നായി കഴുകി അരമണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. 15 കശുവണ്ടി പരിപ്പും വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
- ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ റിഫൈൻഡ് ഓയിൽ ചൂടാക്കി മൂന്ന് സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞത് ബ്രൗൺ നിറത്തിൽ വറുത്തു കോരുക. ഇതേ എണ്ണയിൽ തന്നെ അലങ്കരിക്കാനുള്ള അണ്ടിപരിപ്പും ഉണക്കമുന്തിരിയും വറത്തു കോരുക.
- ബാക്കിയുള്ള എണ്ണയിലേക്കു മാരിനേറ്റു ചെയ്ത ചിക്കൻ കഷ്ണങ്ങൾ നിരത്തി രണ്ടു വശവും ബ്രൗൺ നിറത്തിൽ മൊരിച്ചെടുക്കുക.
- ചിക്കൻ കഷ്ണങ്ങൾ മുഴുവൻ വറത്തു കോരി മാറ്റിയതിനുശേഷം ഇതേ പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക.
- ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപ്പട്ട, വഴനയില, കുരുമുളക് എന്നിവ ചേർത്തു മൂപ്പിക്കുക. മസാലകൾ മൂത്തു തുടങ്ങുമ്പോൾ രണ്ട് സവാള മിക്സിയിൽ ചതച്ചത് ചേർക്കുക.
- വെളുത്തുള്ളി ചതച്ചതും കൂടി ചേർത്ത് എണ്ണ തെളിയുന്നതുവരെ നന്നായി വഴറ്റുക. ഇതിലേക്ക് ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി ചേർത്തു വഴറ്റുക.
- മുളകുപൊടിയുടെ പച്ചമണം മാറുമ്പോൾ രണ്ടു വലിയ തക്കാളി മിക്സിയിൽ അരച്ചതു ചേർത്തു വഴറ്റുക. പച്ചമുളക് നീളത്തിൽ അരിഞ്ഞതും കസൂരി മേത്തിയും ചേർക്കുക.
- എണ്ണ തെളിഞ്ഞു തുടങ്ങുമ്പോൾ ഒരു കപ്പ് തിളച്ച വെള്ളവും വറുത്ത സവാളയുടെ പകുതിയും വറത്തുവച്ച ചിക്കൻ കഷ്ണങ്ങളും ചേർത്തു നന്നായി യോജിപ്പിക്കുക. അടച്ചുവച്ച് ചെറിയ തീയിൽ 10 മിനിറ്റു വേവിക്കുക.
- ചിക്കൻ വേവുന്ന സമയം കൊണ്ട് അരി വേവിച്ചെടുക്കാം. ഒരു വലിയ പാത്രത്തിൽ 10 കപ്പ് വെള്ളം തിളപ്പിക്കുക.
- ഇതിലേക്ക് ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപ്പട്ട, മല്ലിയിലയും പുതിനയിലയും ചെറുതായി അരിഞ്ഞത്, ഒരു ടീസ്പൂൺ ബട്ടർ, ആവശ്യത്തിന് ഉപ്പ്, സാജീരകം ഇവ ചേർക്കുക.
- വെള്ളം നന്നായി വെട്ടി തിളയ്ക്കുമ്പോൾ കുതിർത്തു വാരി വച്ച അരി ഇട്ട് 80 ശതമാനം വേവിക്കുക.
- വെള്ളം ഊറ്റി കളഞ്ഞ ശേഷം ചോറ് മാറ്റി വയ്ക്കാം.
- വെന്ത ചിക്കനിലേക്കു കശുവണ്ടി പരിപ്പ് അരച്ചത്, ഒരു ടേബിൾ സ്പൂൺ മല്ലിയിലയും പുതിനയിലയും അരിഞ്ഞത് ആവശ്യത്തിന് ഉപ്പ് ഇവ ചേർക്കുക. ഗ്രേവി നന്നായി കുറുകിക്കഴിയുമ്പോൾ ഫ്രഷ് ക്രീം ചേർത്ത് ഇളക്കുക.
- ഈ ചിക്കനിൽ നിന്നും പകുതി ഒരു പാത്രത്തിലേക്കു കോരി മാറ്റുക.
- ബാക്കിയുള്ള ചിക്കനു മുകളിൽ തയാറാക്കിയ ചോറിന്റെ പകുതി നിരത്തുക.
- ഒരു ടേബിൾ സ്പൂൺ ബട്ടർ, മല്ലിയിലയും പുതിനയിലയും അരിഞ്ഞത്, വറുത്ത സവാള, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി ഇവ വിതറുക.
- ഇതിനു മുകളിലേക്കു മാറ്റിവച്ച ചിക്കൻ നിരത്തുക. ഏറ്റവും മുകളിലായി അധികമുള്ള ചോറ് നിരത്തുക.
- വീണ്ടും മല്ലിയില, പുതിനയില, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, വറുത്ത സവാള, ബട്ടർ ഇവ വിതറുക.
- അടച്ചുവച്ച് ചെറിയ തീയിൽ 15 മിനിറ്റ് ദം ചെയ്യുക. രുചികരമായ ബട്ടർ ചിക്കൻ ബിരിയാണി തയാർ.
English Summary : Butter Chicken Biryani Recipe for Lunch