ചായക്കടകളിലെ ചില്ലുകൂട്ടിൽ ഇരുന്നു നമ്മെ നോക്കി കൊതിപ്പിക്കുന്ന നാടൻ നാലുമണി പലഹാരമാണ് ഉണ്ടൻപൊരി. ബോണ്ടയെന്ന വിളിപ്പേരും ഉണ്ടൻപൊരിക്കുണ്ട്. വൈകുന്നേരത്തെ ചായയ്ക്കൊപ്പം നല്ല ചൂടൻ ഉണ്ടംപൊരി ഒരെണ്ണം കഴിക്കുന്നതോടെ വയറും മനസ്സും നിറയും. ഗോതമ്പുപൊടിയും പഴവും ശർക്കരയുമെല്ലാം ചേരുന്നതിനാൽ പോഷക സമൃദ്ധമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചായക്കടകളിലെ ചില്ലുകൂട്ടിൽ ഇരുന്നു നമ്മെ നോക്കി കൊതിപ്പിക്കുന്ന നാടൻ നാലുമണി പലഹാരമാണ് ഉണ്ടൻപൊരി. ബോണ്ടയെന്ന വിളിപ്പേരും ഉണ്ടൻപൊരിക്കുണ്ട്. വൈകുന്നേരത്തെ ചായയ്ക്കൊപ്പം നല്ല ചൂടൻ ഉണ്ടംപൊരി ഒരെണ്ണം കഴിക്കുന്നതോടെ വയറും മനസ്സും നിറയും. ഗോതമ്പുപൊടിയും പഴവും ശർക്കരയുമെല്ലാം ചേരുന്നതിനാൽ പോഷക സമൃദ്ധമാണ് ഈ പലഹാരം.

ചേരുവകൾ

  • ഗോതമ്പുപൊടി - 3 കപ്പ്
  • ഉപ്പ് - ¼ ടീസ്പൂൺ 
  • ബേക്കിങ് സോഡ - ¼ ടീസ്പൂൺ
  • ചെറുപഴം - 2 എണ്ണം
  • നല്ല ജീരകം - ¼ ടീസ്പൂൺ
  • ഏലയ്ക്ക - 4 എണ്ണം
  • വെള്ളം - ആവശ്യത്തിന് (ഏകദേശം ¼ കപ്പ്)
  • ഓയിൽ - വറുക്കുന്നതിന്
ADVERTISEMENT

ശർക്കരപ്പാനിക്ക്:

ADVERTISEMENT

250 ഗ്രാം ശർക്കര ഒരു കപ്പ് വെള്ളത്തിൽ ഉരുക്കി അരിച്ചെടുക്കുക.

തയാറാക്കുന്ന വിധം:

ADVERTISEMENT

ഗോതമ്പുപൊടിയിൽ ഉപ്പ്, ബേക്കിങ് സോഡ എന്നിവ ചേർത്തിളക്കി വയ്ക്കുക. മിക്സിയിൽ പഴം (പാളയംകോടൻ), ജീരകം, ഏലയ്ക്ക എന്നിവ ഇട്ട് നന്നായി അടിച്ചശേഷം പൊടിയിലേക്കു ചേർക്കാം.

ഇനി ഇതിലേക്കു ശർക്കരപ്പാനി കൂടി ഒഴിച്ച് കട്ടകൾ ഒന്നുമില്ലാതെ യോജിപ്പിച്ച് എടുക്കാം. ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് കലക്കിയ ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് മാവ് രണ്ടുമിനിറ്റ് നന്നായി അടിച്ചെടുക്കാം. ഇനി ഇത് രണ്ടു മണിക്കൂർ മൂടി വയ്ക്കാം.

കൈയൊന്നു നനച്ചു കൊടുത്തശേഷം മാവിൽ നിന്ന് കുറേശ്ശെ എടുത്ത് ബോൾ രൂപത്തിൽ തിളച്ച എണ്ണയിലേക്ക് ഇട്ടു വറുത്തു ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റാം.

English Summary : Simple recipe and the ingredients are commonly available.