സൂപ്പർ കടലക്കറി; അപ്പം, പുട്ട്, ഇടിയപ്പം എന്നിവയ്ക്കൊപ്പം കഴിക്കാം
അപ്പം, പുട്ട്, ഇടിയപ്പത്തിന്റെയൊക്കെ കൂടെ കഴിക്കാൻ പറ്റിയൊരു അടിപൊളി കടലക്കറി രുചിക്കൂട്ട്. ചേരുവകൾ • കറുത്ത കടല (കുതിർത്തത്) - 1 കപ്പ് • വെള്ളം - 3 കപ്പ് • ഉപ്പ് - 1/2 ടീസ്പൂൺ • മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ • വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ • വെളുത്തുള്ളി (അരിഞ്ഞത്) - 12 അല്ലി • ഇഞ്ചി (അരിഞ്ഞത്) - 1/2

അപ്പം, പുട്ട്, ഇടിയപ്പത്തിന്റെയൊക്കെ കൂടെ കഴിക്കാൻ പറ്റിയൊരു അടിപൊളി കടലക്കറി രുചിക്കൂട്ട്.
ചേരുവകൾ
• കറുത്ത കടല (കുതിർത്തത്) - 1 കപ്പ്
• വെള്ളം - 3 കപ്പ്
• ഉപ്പ് - 1/2 ടീസ്പൂൺ
• മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
• വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
• വെളുത്തുള്ളി (അരിഞ്ഞത്) - 12 അല്ലി
• ഇഞ്ചി (അരിഞ്ഞത്) - 1/2 ഇഞ്ച്
• സവാള (അരിഞ്ഞത്) - 2 മീഡിയം
• കറിവേപ്പില – ആവശ്യത്തിന്
• പച്ചമുളക് (കീറിയത്) - 1 എണ്ണം
• ഉപ്പ് – ആവശ്യത്തിന്
• കാശ്മീരി മുളകുപൊടി - 1 ടേബിൾസ്പൂൺ
• മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ
• മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
• പെരും ജീരകപ്പൊടി - 1/2 ടീസ്പൂൺ
• ഗരം മസാല - 1/2 ടീസ്പൂൺ
• വെള്ളം - 1/4 കപ്പ്
• വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
• കടുക് - 1 ടീസ്പൂൺ
• ചുവന്നുള്ളി (അരിഞ്ഞത്) - 8 എണ്ണം
• വറ്റൽമുളക് - 2 എണ്ണം
• കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
• കടല നന്നായി കഴുകിയ ശേഷം 3 കപ്പ് വെള്ളമൊഴിച്ച് 8 മണിക്കൂർ കുതിരാൻ വയ്ക്കുക. 8 മണിക്കൂറിനു ശേഷം വെള്ളം കളഞ്ഞ് കടല വീണ്ടും നന്നായി കഴുകിയെടുക്കുക.
• ഒരു പ്രഷർ കുക്കറിലേക്കു കടല, വെള്ളം, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്തു കുക്കർ അടയ്ക്കാം. ആദ്യത്തെ വിസിൽ വരെ ചെറുതീയിൽ വയ്ക്കാം, ശേഷം 7 - 8 വിസിൽ വരെ തീ കൂട്ടി വേവിച്ച് തീ ഓഫ് ചെയ്യാം. കുക്കറിനകത്തെ പ്രഷർ മൊത്തം പോയശേഷം തുറക്കാം.
• ഒരു ഫ്രൈയിങ് പാൻ മീഡിയം തീയിൽ എണ്ണ ഒഴിച്ച് ചൂടാക്കാം. ഇതിലേക്കു വെളുത്തുള്ളിയും ഇഞ്ചിയും ചേർത്തു 1 മിനിറ്റ് നന്നായി ഇളക്കാം, ശേഷം സവാള, കറിവേപ്പില, പച്ചമുളക് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തു സവാള ലൈറ്റ് ബ്രൗൺ നിറമാകുന്നതുവരെ വഴറ്റിയെടുക്കാം.
• മസാല തയാറാക്കാനായി ഒരു ബൗളിലേക്കു കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, പെരും ജീരകപ്പൊടി, ഗരം മസാല, വെള്ളം എന്നിവ ചേർത്തു നന്നായി ഇളക്കുക. ഇത് സവാള വഴറ്റിയതിലേക്കു ചേർത്ത് മസാലയുടെ പച്ചമണം മാറി എണ്ണ തെളിയുന്നതുവരെ വഴറ്റിയെടുക്കുക, ശേഷം വേവിച്ച കടലയും കുറച്ച് വെള്ളവും ചേർത്തു നന്നായി ഇളക്കുക. ഇനി ഫ്രൈയിങ് പാൻ അടച്ചുവച്ച് മീഡിയം തീയിൽ 5 മിനിറ്റ് വേവിച്ച് തീ ഓഫ് ചെയ്യാം.
• താളിക്കാനായി ഒരു ചെറിയ ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച്, എണ്ണ നന്നായി ചൂടായ ശേഷം കടുക്ക് ഇട്ട് പൊട്ടിക്കുക, ശേഷം ചുവന്നുള്ളി, വറ്റൽ മുളക്, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് ഇളക്കി ചെറിയ ബ്രൗൺ നിറമാകുമ്പോൾ കറിയിലേക്കു ചേർത്ത് ഇളക്കാം.
• ഇത് ഒരു സെർവിങ് ബൗളിലോട്ട് മാറ്റാം.
സ്വാദിഷ്ടമായ നാടൻ കടലക്കറി വളരെ എളുപ്പത്തിൽ തയാറാക്കാം.
English Summary : Kerala style kadala curry recipe.