പ്രലോഭിപ്പിക്കും പാലക്കാട് സ്പെഷൽ ബിരിയാണി...
പെട്ടെന്ന് ഒരു ബിരിയാണി കഴിക്കണം എന്ന് തോന്നിയാൽ തയാറാക്കാൻ പറ്റുന്ന ഒരു ബിരിയാണിയാണ് പാലക്കാട് ബിരിയാണി . ദം ഇടാതെ ചിക്കനും ചോറും ഒന്നിച്ചു വേവിച്ചാണ് അതീവ രുചികരമായ ഈ ബിരിയാണി തയാറാക്കുന്നത്. വളരെ കുറച്ചു ചേരുവകൾ മാത്രം മതി താനും. ചോറും ചിക്കനും കൂടി അഞ്ചുമിനിറ്റ് കുക്കറിൽ വേവിച്ചാൽ ബിരിയാണി

പെട്ടെന്ന് ഒരു ബിരിയാണി കഴിക്കണം എന്ന് തോന്നിയാൽ തയാറാക്കാൻ പറ്റുന്ന ഒരു ബിരിയാണിയാണ് പാലക്കാട് ബിരിയാണി . ദം ഇടാതെ ചിക്കനും ചോറും ഒന്നിച്ചു വേവിച്ചാണ് അതീവ രുചികരമായ ഈ ബിരിയാണി തയാറാക്കുന്നത്. വളരെ കുറച്ചു ചേരുവകൾ മാത്രം മതി താനും. ചോറും ചിക്കനും കൂടി അഞ്ചുമിനിറ്റ് കുക്കറിൽ വേവിച്ചാൽ ബിരിയാണി റെഡി.
ചേരുവകൾ
1. ബസ്മതി അരി - 2 കപ്പ്
2. ചിക്കൻ - ഒരു കിലോഗ്രാം
3. മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
4. മുളകു പൊടി - ഒരു ടീസ്പൂൺ
5. മല്ലിപ്പൊടി - ഒരു ടീസ്പൂൺ
6. ഗരംമസാലപ്പൊടി - ഒരു ടീസ്പൂൺ
7. പെരുംജീരകം പൊടിച്ചത് - ഒരു ടീസ്പൂൺ
8. നാരങ്ങാനീര് - ഒരു മുറി നാരങ്ങയുടെ
9. ഉപ്പ് - ആവശ്യത്തിന്
10. നെയ്യ് - 4 ടേബിൾസ്പൂൺ
11. റിഫൈൻഡ് ഓയിൽ - 4 ടേബിൾസ്പൂൺ
12. സവാള - 3 ഇടത്തരം
13. പച്ചമുളക് - 5 എണ്ണം
14. ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 ടേബിൾസ്പൂൺ
15. തക്കാളി - 1 വലുത്
16. മല്ലിയിലയും പുതിനയിലയും അരിഞ്ഞത് - കാൽ കപ്പ്
17. തൈര് - കാൽ കപ്പ്
18. അണ്ടിപ്പരിപ്പ് - ഒരുപിടി
19. ഉണക്കമുന്തിരി - രണ്ട് ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
- ചിക്കനിലേക്കു മൂന്ന് മുതൽ ഒമ്പത് വരെയുള്ള ചേരുവകൾ പുരട്ടി കുറഞ്ഞത് ഒരു മണിക്കൂർ വയ്ക്കുക. തലേദിവസം തന്നെ ഫ്രിജിൽ വച്ചിരുന്നാൽ രുചി കൂടും.
- ബസ്മതി അരി നന്നായി കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക
- ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യും എണ്ണയും കൂടി ചൂടാക്കി ചിക്കൻ കഷ്ണങ്ങൾ രണ്ടുവശവും ബ്രൗൺ നിറത്തിൽ വറുത്തെടുക്കുക.
- ചിക്കൻ കഷ്ണങ്ങൾ മാറ്റിയതിനുശേഷം ഇതേ എണ്ണയിലേക്കു സവാള, പച്ചമുളക്, ഇഞ്ചി – വെളുത്തുള്ളി ചതച്ചത് ഇവ ചേർത്തു വഴറ്റുക.
- ഉള്ളി ബ്രൗൺ നിറമായി എണ്ണ തെളിഞ്ഞു വരുമ്പോൾ തക്കാളിയും മല്ലിയിലയും പുതിനയിലയും ചേർക്കുക.
- തക്കാളി വെന്തു ഉടയുമ്പോൾ വറുത്ത ചിക്കൻ, തൈര് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് അടച്ചു വച്ച് ചെറിയ തീയിൽ 10 മിനിറ്റ് വേവിക്കുക.
- വെന്ത ചിക്കൻ ഒരു പ്രഷർ കുക്കറിലേക്കു മാറ്റുക. രണ്ടര കപ്പ് തിളച്ച വെള്ളവും ആവശ്യത്തിന് ഉപ്പും ചേർക്കുക.
- വെട്ടിത്തിളയ്ക്കുമ്പോൾ അരി ചേർക്കുക
- വിസിൽ ഇല്ലാതെ കുക്കർ അടയ്ക്കുക. നന്നായി ആവി വരുമ്പോൾ വിസ്സിൽ ഇട്ടു തീ നന്നായി കുറയ്ക്കുക.
- 5 മിനിറ്റ് ചെറിയ തീയിൽ വേവിച്ച് ഓഫ് ചെയ്യുക.
- ആവി പോയി കഴിയുമ്പോൾ കുക്കർ തുറന്നാൽ ബിരിയാണി കറക്റ്റ് പരുവത്തിൽ വെന്തിരിക്കും.
- നെയ്യിൽ വറുത്ത സവാള, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി,പുഴുങ്ങിയ മുട്ട, ചെറുതായി അരിഞ്ഞ മല്ലിയില, പുതിനയില ഇവ ചേർത്ത് അലങ്കരിക്കാം.
English Summary : Pressure cooker chicken biriyani, Palakkaad special taste.