ചില്ലി ചിക്കനെ തോൽപിക്കും രുചിയിൽ വഴുതനങ്ങ
പച്ചക്കറി പ്രിയർക്കു രുചികരമായി തയാറാക്കാവുന്ന വഴുതനങ്ങ രുചി. ചേരുവകൾ: വഴുതനങ്ങ - അരക്കിലോ കാപ്സിക്കം - 2 എണ്ണം ഇഞ്ചി - വെളുത്തുള്ളി അരച്ചത് - 2 ടീസ്പൂൺ കോൺഫ്ലോർ - 5 ടേബിൾ സ്പൂൺ മൈദ - 5 ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൗഡർ - 4 ടീസ്പൂൺ എണ്ണ - ആവശ്യത്തിന് ഉപ്പ് - ആവശ്യത്തിന് വെള്ളം - 1

പച്ചക്കറി പ്രിയർക്കു രുചികരമായി തയാറാക്കാവുന്ന വഴുതനങ്ങ രുചി.
ചേരുവകൾ:
- വഴുതനങ്ങ - അരക്കിലോ
- കാപ്സിക്കം - 2 എണ്ണം
- ഇഞ്ചി - വെളുത്തുള്ളി അരച്ചത് - 2 ടീസ്പൂൺ
- കോൺഫ്ലോർ - 5 ടേബിൾ സ്പൂൺ
- മൈദ - 5 ടേബിൾ സ്പൂൺ
- കാശ്മീരി ചില്ലി പൗഡർ - 4 ടീസ്പൂൺ
- എണ്ണ - ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - 1 കപ്പ്
- വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - 1 1/2 ടേബിൾ സ്പൂൺ
- ഇഞ്ചി പൊടിയായി അരിഞ്ഞത് - 1 ടേബിൾ സ്പൂൺ
- വിനാഗിരി - 1 ടീസ്പൂൺ
- ചില്ലി സോസ് - 1 ടീസ്പൂൺ
- ടൊമാറ്റോ സോസ് - 3 ടീസ്പൂൺ
- സോയാ സോസ് - 2 ടീസ്പൂൺ
- സ്പ്രിങ് ഒണിയൻ അരിഞ്ഞത് - ആവശ്യത്തിന്
- കുരുമുളകുപൊടി - 1 ടീസ്പൂൺ
- പച്ചമുളക് പൊടിയായി അരിഞ്ഞത് - 2 എണ്ണം
തയാറാക്കുന്ന വിധം
വഴുതനങ്ങ ചെറിയ കഷ്ണങ്ങളാക്കി അരമണിക്കൂർ വെള്ളത്തിൽ ഇട്ടതിനു ശേഷം രണ്ടു മൂന്നു പ്രാവശ്യം കഴുകി വെള്ളം കളഞ്ഞു മാറ്റിവയ്ക്കാം. ഒരു ബൗളിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, മഞ്ഞൾപ്പൊടി ,ഉപ്പ്, മൈദ, കോൺഫ്ലോർ എല്ലാം കൂടി നന്നായി യോജിപ്പിച്ച് അരിഞ്ഞു വച്ചിരിക്കുന്ന വഴുതനങ്ങ ഇട്ട് നന്നായി യോജിപ്പിച്ച് എടുക്കാം.
ഇനി ഇതിലേക്ക് അൽപം വെള്ളം തളിച്ച് മസാല പുരണ്ടിരിക്കുന്ന പരുവത്തിൽ മാറ്റിവയ്ക്കാം. മസാല പുരട്ടിയ വഴുതനങ്ങ ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ച് നന്നായി ഫ്രൈ ചെയ്തെടുക്കാം. ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ 3 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ചു കൊടുക്കാം. അതിലേക്ക് 2 1/2 ടേബിൾ സ്പൂൺ വെളുത്തുള്ളി പൊടിയായി അരിഞ്ഞത് ഒരു ടേബിൾ സ്പൂൺ ഇഞ്ചി പൊടിയായി അരിഞ്ഞത് എന്നിവ ചേർത്തു ചെറുതായി നിറം മാറുമ്പോൾ അതിലേക്കു 2 ഇടത്തരം സവാള അരിഞ്ഞെടുത്തതു ചേർത്തു നിറം മാറി വരുമ്പോൾ രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് കൂടി ചേർത്തു കൊടുക്കാം. ഇനി ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന കാപ്സിക്കം ഇട്ട് നന്നായിട്ടൊന്ന് ഇളക്കി കൊടുക്കാം.
ഇതിലേക്കു രണ്ട് ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ, മൂന്ന് ടീസ്പൂൺ ടൊമാറ്റോ സോസ്, ഒരു ടീസ്പൂൺ ചില്ലി സോസ്, രണ്ട് ടീസ്പൂൺ സോയാസോസ്, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ വിനാഗിരി എന്നിവ ചേർത്തു നന്നായൊന്ന് യോജിപ്പിക്കാം. ഇനി ഇതിലേക്ക് ഒരു കപ്പ് തിളച്ച വെള്ളം ചേർത്ത് എല്ലാം കൂടി തിളച്ചു വരുമ്പോൾ ഒരു ടീസ്പൂൺ കോൺഫ്ലോറിലേക്ക് അൽപം വെള്ളം ചേർത്ത് മിക്സ് ചെയ്തെടുത്തത് ഒഴിച്ചു കൊടുക്കാം. ഗ്രേവി നല്ല കുറുകി വരുമ്പോൾ അതിലേക്ക് വറത്തു വച്ചിരിക്കുന്ന വഴുതനങ്ങ ഇട്ടുകൊടുക്കാം. ഇനി ഇതിലേക്ക് ആവശ്യത്തിന് സ്പ്രിങ് ഒണിയൻ ഇട്ടുകൊടുക്കാം. ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കാം. എല്ലാം കൂടി നന്നായി യോജിപ്പിച്ചു വിളമ്പാം.
English Summary : Chilli brinjal recipe by Sheeba.