പരിപ്പ് ചേർക്കാതെ ബോംബെ സാമ്പാർ, സൂപ്പർ രുചിയിൽ
സാമ്പാറിന്റെ അത്രയും ഗുണങ്ങൾ ഉള്ള മറ്റൊരു കറി വേറെ ഇല്ലെന്നു തന്നെ പറയാം. സാധാരണ രീതിയിൽ നിന്നെല്ലാം വ്യത്യസ്തമാണ് ബോംബെ സാമ്പാർ. തുവര പരിപ്പ് ചേർക്കാതെയാണ് ബോംബെ സാമ്പാർ തയാറാക്കുന്നത്. സാമ്പാർ കുറുകി വരാനായി കടലമാവാണ് ഇതിൽ ചേർക്കുന്നത്. ദോശയുടെയും ഇഡ്ഡലിയുടെയും ചോറിന്റെയും കൂടെ സൂപ്പർ

സാമ്പാറിന്റെ അത്രയും ഗുണങ്ങൾ ഉള്ള മറ്റൊരു കറി വേറെ ഇല്ലെന്നു തന്നെ പറയാം. സാധാരണ രീതിയിൽ നിന്നെല്ലാം വ്യത്യസ്തമാണ് ബോംബെ സാമ്പാർ. തുവര പരിപ്പ് ചേർക്കാതെയാണ് ബോംബെ സാമ്പാർ തയാറാക്കുന്നത്. സാമ്പാർ കുറുകി വരാനായി കടലമാവാണ് ഇതിൽ ചേർക്കുന്നത്. ദോശയുടെയും ഇഡ്ഡലിയുടെയും ചോറിന്റെയും കൂടെ സൂപ്പർ കോമ്പിനേഷനാണ്.
ചേരുവകൾ
- കടലമാവ് - 2 ടേബിൾ സ്പൂൺ
- സവാള - 2 വലുത്
- തക്കാളി - 2 വലുത്
- പച്ചമുളക് - 5
- ഉരുളക്കിഴങ്ങ് - 2
- മുരിങ്ങക്ക - 1
- കാരറ്റ് - ഒന്നിന്റെ പകുതി
- മത്തങ്ങ അരിഞ്ഞത് - ഒരു കപ്പ്
- എണ്ണ - 2 ടേബിൾ സ്പൂൺ
- കടുക് - ഒരു ടീസ്പൂൺ
- ഉഴുന്നുപരിപ്പ് - ഒരു ടീസ്പൂൺ
- ഉലുവ - കാൽ ടീസ്പൂൺ
- വറ്റൽ മുളക് - 4
- കറിവേപ്പില - 2 തണ്ട്
- മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
- സാമ്പാർ പൊടി - ഒരു ടേബിൾ സ്പൂൺ
- പുളി - ഒരു നാരങ്ങ വലുപ്പത്തിൽ
- ഉപ്പ് - ആവശ്യത്തിന്
- മല്ലിയില - ഒരു പിടി
തയാറാക്കുന്ന വിധം
കടലമാവ് ചെറിയ തീയിൽ എണ്ണയില്ലാതെ പച്ചമണം മാറുന്നതു വരെ 5 മിനിറ്റ് വറക്കുക.
ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്നുപരിപ്പ്, ഉലുവ, വറ്റൽ മുളക് എന്നിവ ചേർക്കുക.
കടുക് പൊട്ടി തുടങ്ങുമ്പോൾ കറിവേപ്പിലയും നീളത്തിൽ അരിഞ്ഞ പച്ചമുളകും ചേർത്തു വഴറ്റുക.
സവാള ചെറുതായി അരിഞ്ഞതും ചേർത്തു വഴറ്റി നിറം മാറുമ്പോൾ തക്കാളി ചേർക്കുക.
തക്കാളി വെന്ത് ഉടയുമ്പോൾ സാമ്പാർ പൊടിയും മഞ്ഞൾ പൊടിയും ചേർക്കുക.
പച്ചമണം മാറുമ്പോൾ നാല് കപ്പ് വെള്ളം, പുളി പിഴിഞ്ഞ വെള്ളം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കുക.
നന്നായി വെട്ടിത്തിളയ്ക്കുമ്പോൾ മത്തങ്ങ ഒഴികെയുള്ള പച്ചക്കറികൾ ചേർത്ത് അടച്ചുവച്ച് അഞ്ചു മുതൽ 10 മിനിറ്റ് വരെ വേവിക്കുക. (ഇഷ്ടമുള്ള പച്ചക്കറികൾ ഏത് വേണമെങ്കിലും ചേർക്കാം)
ഇതിലേക്കു വറുത്ത കടലമാവ് ഒരു കപ്പ് വെള്ളത്തിൽ കലക്കിയതും മത്തങ്ങയും ചേർക്കുക.
വീണ്ടും അടച്ചുവച്ച് വേവിക്കുക.
കുറുകി വരുമ്പോൾ അൽപം മല്ലിയില കൂടി വിതറി തീ ഓഫ് ചെയ്യാം.
രുചികരമായ ബോംബെ സാമ്പാർ തയാർ.
English Summary : Bombay Sambar is a quick and instant sambar prepared with gram flour.