ഒരു ഔഷധ സസ്യമാണ്‌‌ മുത്തിള്‍. കരിന്തക്കാളി, കരിമുത്തിള്‍, കുടകൻ, കുടങ്ങല്‍, കൊടുങ്ങല്‍, സ്ഥലബ്രഹ്മി എന്നിങ്ങനെ പല പേരുകളില്‍ ദേശവ്യത്യാസം അനുസരിച്ച് അറിയപ്പെടുന്ന ഈ സസ്യത്തിന്റെ തോരൻ വളരെ എളുപ്പം തയാറാക്കാവുന്നതും ആരോഗ്യദായകവും സ്വാദിഷ്ടവുമാണ്. ചേരുവകൾ മുത്തിൾ‌ - 2 കൈപ്പിടി ഉപ്പ്‌ - 1/2 ടീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ഔഷധ സസ്യമാണ്‌‌ മുത്തിള്‍. കരിന്തക്കാളി, കരിമുത്തിള്‍, കുടകൻ, കുടങ്ങല്‍, കൊടുങ്ങല്‍, സ്ഥലബ്രഹ്മി എന്നിങ്ങനെ പല പേരുകളില്‍ ദേശവ്യത്യാസം അനുസരിച്ച് അറിയപ്പെടുന്ന ഈ സസ്യത്തിന്റെ തോരൻ വളരെ എളുപ്പം തയാറാക്കാവുന്നതും ആരോഗ്യദായകവും സ്വാദിഷ്ടവുമാണ്.

ADVERTISEMENT

ചേരുവകൾ

  • മുത്തിൾ‌  -  2 കൈപ്പിടി
  • ഉപ്പ്‌ - 1/2 ടീ സ്പൂൺ
  • മഞ്ഞൾ പൊടി - 1/2 ടീ സ്പൂൺ ‌
  • വെളിച്ചെണ്ണ -  3 ടേബിൾ സ്പൂൺ
  • കടുക്‌ - 1 ടേബിൾ സ്പൂൺ
  • അരി - 1 ടേബിൾ സ്പൂൺ
  • ഉണക്കമുളക്‌ - 2 എണ്ണം
  • വെളുത്തുള്ളി - 4 അല്ലി
  • ചിരകിയ നാളികേരം - 1/2 ബൗൾ

ADVERTISEMENT

തയാറാക്കുന്ന വിധം

  • മുത്തിൾ നന്നായി കഴുകി വൃത്തിയാക്കി‌ കഷ്ണങ്ങളായി അരിഞ്ഞെടുക്കാം. 
  • ഉപ്പ്‌, മഞ്ഞൾ പൊടി എന്നിവ ചേർത്തു വയ്ക്കുക. 
  • ചീനചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച്‌ ചെറിയ തീയിൽ ചൂടാക്കുക. 
  • കടുക്‌, അരി എന്നിവ ചേർത്ത്‌ അരി ഗോൾഡൻ ബ്രൗൺ നിറം ആവുന്നത്‌ വരെ ഇളക്കി കൊടുക്കുക. 
  • ഉണക്കമുളക്‌, വെളുത്തുള്ളി എന്നിവ ചേർക്കുക. 
  • അവ നിറം മാറി വരുമ്പോൾ അരിഞ്ഞു വച്ച മുത്തിൾ ചേർത്തു അടച്ചു വച്ച്‌ 2 മിനിറ്റ് വേവിക്കുക. 
  • അടപ്പു തുറന്ന് ചിരകിയ തേങ്ങ ചേർത്ത്‌ ഇളക്കി തീ ഓഫ് ചെയ്താൽ തോരൻ തയാർ. 
  • ഇത്‌ ചോറിനും കഞ്ഞിയ്ക്കും കൂട്ടികഴിയ്ക്കാൻ സ്വാദിഷ്ടമാണ്‌.

ADVERTISEMENT

English Summary : Muthil thoran, Karkidakam special dish.