സാധാരണ അപ്പത്തിന്‌ പകരം ഇടയ്ക്കൊക്കെ ഓട്സ് അപ്പവും ഈസിയായി തയാറാക്കാം. വിറ്റാമിൻ ഇ, ബി കോംപ്ലക്സ്, സിങ്ക് എന്നിവ ധാരാളമുള്ള ഓട്സ് വിഭവങ്ങള്‍ പോഷക സമൃദ്ധമാണ്. ഏത് പ്രായക്കാർക്കും കഴിക്കാന്‍ ഉത്തമം. ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാല്‍ പെട്ടെന്ന് വിശക്കില്ല. കൊളസ്ട്രോളും ഷുഗറും കൂടുതലുള്ളവർക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണ അപ്പത്തിന്‌ പകരം ഇടയ്ക്കൊക്കെ ഓട്സ് അപ്പവും ഈസിയായി തയാറാക്കാം. വിറ്റാമിൻ ഇ, ബി കോംപ്ലക്സ്, സിങ്ക് എന്നിവ ധാരാളമുള്ള ഓട്സ് വിഭവങ്ങള്‍ പോഷക സമൃദ്ധമാണ്. ഏത് പ്രായക്കാർക്കും കഴിക്കാന്‍ ഉത്തമം. ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാല്‍ പെട്ടെന്ന് വിശക്കില്ല. കൊളസ്ട്രോളും ഷുഗറും കൂടുതലുള്ളവർക്കും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഏറെ പ്രിയങ്കരമാണ്‌ ഇവ. പ്രാതലിന് ഓട്സ് ഉൾപ്പെടുത്തുന്നതിലൂടെ കൂടുതൽ ഊർജവും ലഭിക്കും.

ചേരുവകൾ 

ADVERTISEMENT

•  ഓട്‌സ്‌ - രണ്ട് കപ്പ്    
•  പഞ്ചസാര  - 1 ടേബിള്‍സ്പൂണ്‍
•  ഇന്‍സ്റ്റന്റ് യീസ്റ്റ് - 1 ടീസ്പൂൺ
•  ഉപ്പ് - ആവശ്യത്തിന്
•  ചെറുചൂടുവെള്ളം - രണ്ട് കപ്പ്

തയാറാക്കുന്ന വിധം 

ADVERTISEMENT

• ഓട്‌സ്‌ മിക്സിയില്‍ പൊടിച്ചെടുത്തു പഞ്ചസാര, യീസ്റ്റ്, ഉപ്പ്, ചെറുചൂടുവെള്ളം എന്നിവ ചേര്‍ത്ത് ഒട്ടും കട്ടയില്ലാതെ കലക്കിയെടുക്കുക. ഇനി ഇത് 1/2 മണിക്കൂര്‍ മാറ്റി വയ്ക്കണം.

• 1/2 മണിക്കൂറിനു ശേഷം ഇളക്കി യോജിപ്പിച്ച്, ഓരോ സ്പൂൺ വീതം ചൂടാക്കിയ തവയിൽ ഒഴിച്ചു നിരപ്പാക്കി കൊടുക്കുക.  ഇനി തീ കൂട്ടി വയ്ക്കാം. ചെറിയ തുളകൾ വന്നു തുടങ്ങിയാൽ തീ താഴ്ത്തി മൂടി വയ്ക്കണം.

ADVERTISEMENT

• കുറച്ചു സമയം കഴിഞ്ഞാൽ മൂടി മാറ്റി നോക്കാം. നടുഭാഗം വെന്താൽ തവയില്‍ നിന്നും എടുത്ത് ഇഷ്ടമുള്ള കറിയ്ക്കൊപ്പം ചൂടോടെ വിളമ്പാം.

English Summary : Instant oats appam, weight loss recipe.