എന്നും നാലുമണിക്ക് ബ്രെഡും ജാമും നൽകിയാൽ കുട്ടികൾ മാത്രമല്ല മുതിർന്നവരും ചോദിക്കും – ശോ... ഇന്നും ബ്രെഡാണോ? നാലുമണി പലഹാരത്തിൽ പുതുരുചി തേടുന്നവർക്ക് പരീക്ഷിക്കാൻ ഇതാ ഒരു റസിപ്പി...Sandwich, Healthy Recipe, Sheeba Biju

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നും നാലുമണിക്ക് ബ്രെഡും ജാമും നൽകിയാൽ കുട്ടികൾ മാത്രമല്ല മുതിർന്നവരും ചോദിക്കും – ശോ... ഇന്നും ബ്രെഡാണോ? നാലുമണി പലഹാരത്തിൽ പുതുരുചി തേടുന്നവർക്ക് പരീക്ഷിക്കാൻ ഇതാ ഒരു റസിപ്പി – ഹെൽത്തി ട്രൈ കളർ സാൻവിച്ച്. 

ADVERTISEMENT

ചേരുവകൾ

ബ്രഡ് പീസ് - 4 എണ്ണം

പുതിനയില- 1/4 കപ്പ്

ADVERTISEMENT

മല്ലിയില - 1/4 കപ്പ്

ഇഞ്ചി - ചെറിയ കഷണം

പൊട്ടുകടല - 2 ടീസ്പൂൺ

പച്ചമുളക് - 1

ADVERTISEMENT

വെളുത്തുള്ളി- 5 എണ്ണം

നാരങ്ങാനീര്- 1/2 ടീസ്പൂൺ

കാരറ്റ് (ചെറുതായി അരിഞ്ഞത്) - 1/4 കപ്പ്

കാപ്സിക്കം (ചെറുതായി അരിഞ്ഞത്) - 1/4 കപ്പ്

പനീർ (ഗ്രേറ്റ് ചെയ്തത്) - 1/4 കപ്പ്

ടൊമാറ്റോ സോസ്- 2 ടീസ്പൂൺ

കുരുമുളക് പൊടി- 1/2 ടീസ്പൂൺ

മയോണൈസ് - 3 ടീസ്പൂൺ

ഉപ്പ്- ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യമായി ഗ്രീൻ ചട്നി തയാറാക്കാം. അതിനായി മിക്സിയുടെ ജാറിലേക്ക് പുതിന, മല്ലിയില,,പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, നാരങ്ങാനീര്, പൊട്ടുകടല രണ്ട് ടീ സ്പൂൺ വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാം. അടുത്തായി ഓറഞ്ച് സോസ് തയ്യാറാക്കാം അതിനായി രണ്ട് ടീസ്പൂൺ ടൊമാറ്റോ സോസ് ഒരു ടീസ്പൂൺ മയോണൈസ് എന്നിവ ചേർത്ത് നന്നായിട്ടൊന്ന് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം. വൈറ്റ് കളർ തയ്യാറാക്കുന്നതിനായി ഗ്രേറ്റ് ചെയ്ത പനീറിലേക്ക് ഒരു ടീസ്പൂൺ മയോണൈസ് ഒരല്പം കുരുമുളകുപൊടിയും കൂടി ചേർത്ത് നന്നായി ഒന്ന് മിക്സ് ചെയ്തു മാറ്റിവയ്ക്കാം. ഇനി സാൻവിച്ച് സെറ്റ് ചെയ്യാം അതിനായി ഒരു പീസ് ബ്രെഡ് എടുക്കാം അതിന്റെ മുകളിലേക്ക് ഗ്രീൻ കളർ ചട്നി നന്നായി സ്പ്രെഡ് ചെയ്തു കൊടുക്കാം. അതിനു മുകളിലേക്ക് ചെറുതായി അരിഞ്ഞുവച്ച ക്യാപ്സിക്കും വെച്ചുകൊടുക്കാം. ഇനി അതിനു മുകളിലേക്ക് അടുത്ത പീസ് ബ്രഡ് വെച്ച് കൊടുക്കാം അതിനുമുകളിൽ നേരത്തെ തയ്യാറാക്കി വെച്ച പനീർ മിക്സ് വച്ചു കൊടുക്കാം. ഇനി അടുത്ത പീസ് ബ്രഡ് അതിനു മുകളിൽ. ഇതിലേക്ക് ഓറഞ്ച് കളർ സോസ് നന്നായി സ്പ്രെഡ് ചെയ്തു കൊടുക്കാം അതിനു മുകളിലേക്ക് ചെറുതായി അരിഞ്ഞു വച്ച കാരറ്റ് ഇട്ടുകൊടുക്കാം അതിനു മുകളിൽ അടുത്ത പീസ് ബ്രഡും. ഇനി ഇതിന്റെ നടുവിലൂടെ മുറിക്കുമ്പോൾ ട്രൈ കളർ സാൻവിച്ച് റെഡി.

വിഡിയോ കാണാം