ബദാം ആപ്പിൾ പായസം; ഓണം സ്പെഷൽ രുചിയിൽ
ഓണം എത്താൻ ദിവസങ്ങൾ മാത്രം, സദ്യയ്ക്ക് രുചികരവും വ്യത്യസ്തവുമായി പായസ രുചി തയാറാക്കിയാലോ? ചേരുവകൾ ബദാം - ഒരു കപ്പ് കൊഴുപ്പ് കൂടിയ പാൽ / അല്ലെങ്കിൽ ഫ്രഷ് ക്രീം - 1 ലിറ്റർ പാൽ - 1 കപ്പ് മിൽക്ക് മെയ്ഡ് - 1 കപ്പ് അല്ലെങ്കിൽ പഞ്ചസാര പൊടിച്ചത് - 1 കപ്പ് കുങ്കുമപൂവ് - 10 എണ്ണം ഏലക്ക പൊടിച്ചത് - 2

ഓണം എത്താൻ ദിവസങ്ങൾ മാത്രം, സദ്യയ്ക്ക് രുചികരവും വ്യത്യസ്തവുമായി പായസ രുചി തയാറാക്കിയാലോ?
ചേരുവകൾ
- ബദാം - ഒരു കപ്പ്
- കൊഴുപ്പ് കൂടിയ പാൽ / അല്ലെങ്കിൽ ഫ്രഷ് ക്രീം - 1 ലിറ്റർ
- പാൽ - 1 കപ്പ്
- മിൽക്ക് മെയ്ഡ് - 1 കപ്പ് അല്ലെങ്കിൽ പഞ്ചസാര പൊടിച്ചത് - 1 കപ്പ്
- കുങ്കുമപൂവ് - 10 എണ്ണം
- ഏലക്ക പൊടിച്ചത് - 2 സ്പൂൺ
- ബദാം, പിസ്ത ചെറുതായി അരിഞ്ഞത് - 2 – 3 സ്പൂൺ
- വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം വിഡിയോ കാണാം
- ഒരു കപ്പ് ബദാം 6 മുതൽ 8 മണിക്കൂർ വെള്ളത്തിൽ കുതിർത്തത്.
- ഒരു ആപ്പിൾ തൊലി കളഞ്ഞു ചിരകി എടുക്കണം.
- ഒരു ചീന ചട്ടിയിൽ രണ്ട് സ്പൂൺ നെയ്യ് ഒഴിച്ച് ആപ്പിൾ നന്നായി ഇളക്കി കൊടുക്കുക. വെള്ളം മുഴുവൻ മാറുന്നതു വരെ വരട്ടി എടുക്കുക. നന്നായി തണുത്ത ശേഷം മാത്രമേ ഇതു പായസത്തിൽ ചേർക്കാവൂ.
- ബദാം തൊലി കളഞ്ഞു ഒരു കപ്പ് പാലിൽ പേസ്റ്റ് പോലെ അരച്ച് എടുക്കുക.
- ഉരുളിയിൽ കൊഴുപ്പ് കൂടിയ പാൽ ചേർത്തു നന്നായി തിളച്ചു കഴിയുമ്പോൾ, കുങ്കുമപൂവ് വെള്ളത്തിൽ ഇട്ടു വച്ചതും ചേർത്തു കൊടുക്കാം. ഇതിലേക്കു മിൽക്ക് മെയ്ഡ് അല്ലെങ്കിൽ പഞ്ചസാര ചേർക്കാം.
- നന്നായി ഇളക്കി യോജിപ്പിക്കുക.
- ഇനി ഇതിലേക്കു അരച്ച് വച്ചിട്ടുള്ള ബദാം ചേർത്തു കൊടുക്കാം. നന്നായി തിളച്ചു വന്ന ശേഷം, അരിഞ്ഞു വച്ച ബദാം, പിസ്ത, ഏലക്ക പൊടി എന്നിവയും ചേർക്കാം.
- നല്ലതു പോലെ കുറുകി വരുമ്പോൾ തീ ഓഫ് ചെയ്തു വീണ്ടും ഒന്ന് ഇളക്കി കൊടുത്ത ശേഷം നെയ്യിൽ വഴറ്റിയ ആപ്പിൾ കൂടെ ചേർക്കാം.
- ഈ പായസം ചൂടോടെയും തണുപ്പിച്ചും ഉപയോഗിക്കാം.
English Summary : Try this recipe of Almond – apple payasam to make your sadya extra special