ഡാർക്ക് ഫാന്റസി കൊണ്ടൊരു ചോക്കോ പുഡ്ഡിങ്, പങ്കുവയ്ക്കൂ നിങ്ങളുടെ രുചിക്കൂട്ട്
പൂക്കളും പൂവിളിയും പൂക്കളവും നിറയുന്ന ഗതകാല കാർഷിക സമൃദ്ധിയുടെ ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന പൊന്നോണ നാളുകളിൽ നാവിൽ മധുരം നിറയ്ക്കാൻ ഒരു പുതു രുചി. വീട്ടുകാരെയും വിരുന്നുകാരെയും രുചിയുടെ വിസ്മയ ലോകത്തിലേക്ക് എത്തിക്കാൻ ഡാർക്ക് ഫാന്റസി കുക്കീസ് കൊണ്ട് അതീവ രുചികരമായ ഒരു പുഡ്ഡിങ്
പൂക്കളും പൂവിളിയും പൂക്കളവും നിറയുന്ന ഗതകാല കാർഷിക സമൃദ്ധിയുടെ ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന പൊന്നോണ നാളുകളിൽ നാവിൽ മധുരം നിറയ്ക്കാൻ ഒരു പുതു രുചി. വീട്ടുകാരെയും വിരുന്നുകാരെയും രുചിയുടെ വിസ്മയ ലോകത്തിലേക്ക് എത്തിക്കാൻ ഡാർക്ക് ഫാന്റസി കുക്കീസ് കൊണ്ട് അതീവ രുചികരമായ ഒരു പുഡ്ഡിങ്
പൂക്കളും പൂവിളിയും പൂക്കളവും നിറയുന്ന ഗതകാല കാർഷിക സമൃദ്ധിയുടെ ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന പൊന്നോണ നാളുകളിൽ നാവിൽ മധുരം നിറയ്ക്കാൻ ഒരു പുതു രുചി. വീട്ടുകാരെയും വിരുന്നുകാരെയും രുചിയുടെ വിസ്മയ ലോകത്തിലേക്ക് എത്തിക്കാൻ ഡാർക്ക് ഫാന്റസി കുക്കീസ് കൊണ്ട് അതീവ രുചികരമായ ഒരു പുഡ്ഡിങ്
മനോരമ ഓൺലൈൻ ഡാർക്ക് ഫാന്റസി ഡെസേർട്ട് ചലഞ്ചിൽ ചോക്കോ ഫാന്റസി പുഡ്ഡിങ് രുചിയുമായി ഗംഗ ശ്രീകാന്ത്. പൂക്കളും പൂവിളിയും പൂക്കളവും നിറയുന്ന ഗതകാല കാർഷിക സമൃദ്ധിയുടെ ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന പൊന്നോണ നാളുകളിൽ നാവിൽ മധുരം നിറയ്ക്കാൻ ഒരു പുതു രുചി. വീട്ടുകാരെയും വിരുന്നുകാരെയും രുചിയുടെ വിസ്മയ ലോകത്തിലേക്ക് എത്തിക്കാൻ ഡാർക്ക് ഫാന്റസി കുക്കീസ് കൊണ്ട് അതീവ രുചികരമായ ഒരു പുഡ്ഡിങ് തയാറാക്കിയാലോ?
ഡാർക്ക് ഫാന്റസി കേക്ക് തയാറാക്കാൻ
ആവശ്യമുള്ള ചേരുവകൾ
- ഡാർക്ക് ഫാന്റസി കുക്കീസ് - 10 എണ്ണം
- കൊക്കോ പൗഡർ - ഒരു ടേബിൾ സ്പൂൺ
- ബേക്കിങ് പൗഡർ - കാൽ ടീസ്പൂൺ
- ബേക്കിങ് സോഡാ - ഒരു നുള്ള്
- പാൽ - കാൽ കപ്പ്
ക്രീം ഫില്ലിങ്ങിന്
ആവശ്യമുള്ള ചേരുവകൾ
- വിപ്പിങ് ക്രീം - 250 മില്ലിലിറ്റർ
- ഡാർക്ക് ഫാന്റസി കുക്കീസ് - 8 എണ്ണം
- വാനില എസൻസ് - ഒരു ടീസ്പൂൺ
കാരമൽ സോസ് തയാറാക്കാൻ ആവശ്യമുള്ള ചേരുവകൾ
- പഞ്ചസാര - കാൽ കപ്പ്
- ബട്ടർ - ഒരു ടേബിൾ സ്പൂൺ
- ഫ്രഷ് ക്രീം - മൂന്നിലൊന്ന് കപ്പ്
- ഉപ്പ് - ഒരു നുള്ള്
ചോക്ലേറ്റ് സോസ് തയാറാക്കാൻ ആവശ്യമുള്ള ചേരുവകൾ
- ഫ്രഷ് ക്രീം - കാൽ കപ്പ്
- ഡാർക്ക് ചോക്ലേറ്റ് - കാൽ കപ്പ്
- അലങ്കരിക്കാൻ
- ഡാർക്ക് ഫാന്റസി കുക്കീസ് - 10 എണ്ണം
- ചെറി - ആവശ്യത്തിന്
തയാറാക്കുന്ന വിധം
കേക്ക് തയാറാക്കാനായി 10 ഡാർക് ഫാന്റസി കുക്കീസ്, കൊക്കോ പൗഡർ ചേർത്ത് മിക്സിയിലിട്ട് പൊടിച്ചെടുക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ ബേക്കിങ് പൗഡർ, ഒരു നുള്ള് ബേക്കിങ് സോഡ, കാൽ കപ്പ് പാൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. തയാറാക്കിയ മാവ് ഒരു പാത്രത്തിൽ നിറച്ച് ഒന്നര മിനിറ്റ് ഹൈ പവറിൽ മൈക്രോ വേവ് ചെയ്യുക. (പ്രഷർ കുക്കറിന്റെ വാഷറും വിസിലും മാറ്റിയതിനുശേഷം കുക്കറിനുള്ളിലേക്ക് ഒരു തട്ടിറക്കി വച്ച് അതിനുമുകളിലേക്ക് കേക്ക് ബാറ്റർ നിറച്ച പാത്രം ഇറക്കി പ്രഷർ കുക്കർ അടച്ച് ചെറിയ തീയിൽ 30 മിനിറ്റ് വേവിച്ചാലും മതി).
- ചൂടാറി കഴിയുമ്പോൾ കേക്ക് കൈകൊണ്ട് പൊടിച്ചു വയ്ക്കുക.
- കാരമൽ സോസ് തയാറാക്കാനായി ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ കാൽ കപ്പ് പഞ്ചസാര ഉരുക്കി എടുക്കുക. ഇളം ബ്രൗൺ നിറമാകുമ്പോൾ തീ കുറച്ച് ബട്ടറും ക്രീമും ഒരു നുള്ള് ഉപ്പും ചേർക്കുക. എല്ലാംകൂടി നന്നായി യോജിച്ചു കഴിയുമ്പോൾ തീ ഓഫ് ചെയ്യാം.
- ചോക്ലേറ്റ് സോസ് തയാറാക്കാനായി ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിനു മുകളിലേക്കു മറ്റൊരു പാത്രം വച്ച് ക്രീമും ചോക്ലേറ്റും കൂടി ഉരുകുന്നതു വരെ യോജിപ്പിച്ച് എടുക്കുക.
- വിപ്പിങ് ക്രീം നല്ല കട്ടിയാവുന്നതു വരെ ബീറ്റ് ചെയ്യുക. വാനില എസൻസ് കൂടി ചേർക്കുക. നന്നായി പതഞ്ഞ് വരുമ്പോൾ 8 ഡാർക്ക് ഫാന്റസി കുക്കീസ് ചെറിയ കഷണങ്ങളാക്കിയത് ചേർത്തു മെല്ലെ യോജിപ്പിക്കുക.
- അലങ്കരിക്കാനുള്ള കുക്കീസും ചെറിയ കഷണങ്ങളാക്കി വയ്ക്കുക.
- ഒരു ഗ്ലാസിലോ ബൗളിലോ കേക്ക് പൊടിച്ചത് ഒരു വലിയ സ്പൂൺ നിരത്തുക. അതിനു മുകളിലേക്ക് ഡാർക്ക് ഫാന്റസി കുക്കീസ് കഷണങ്ങൾ നിരത്തുക. കാരമൽ സോസും ചോക്ലേറ്റ് സോസും ഓരോ സ്പൂൺ വീതം ഒഴിക്കുക.
- തയാറാക്കിയ ക്രീം ഒരു ഐസിങ് ബാഗിൽ നിറച്ച് മുകളിലേക്ക് ചുറ്റി നിറയ്ക്കുക. ഏറ്റവും മുകളിലായി വീണ്ടും കേക്ക് പൊടിച്ചതും കുക്കീസ് മുറിച്ചതും നിരത്തുക.
- ഒരു ചെറി കൂടി വച്ചതിനുശേഷം ചോക്ലേറ്റ് സോസും കാരമൽ സോസും ഒഴിച്ച് അലങ്കരിക്കുക.
- ഒരു മണിക്കൂർ ഫ്രിജിൽ വച്ച് തണുപ്പിച്ചതിനുശേഷം ഏറെ രുചികരമായ ഈ പുഡിങ് ഉപയോഗിക്കാം.
- ഈ അളവിൽ ഏകദേശം ആറു പേർക്ക് കഴിക്കാനുള്ള പുഡ്ഡിങ് തയാറാക്കാം.
- ക്രീം ഫില്ലിങും കുക്കീസ് മുറിച്ചതും മാത്രം ചേർത്തു ലയറുകളാക്കിയും ഈ പുഡ്ഡിങ് തയാറാക്കാം.
മനോരമ ഓൺലൈൻ ഡാർക്ക് ഫാന്റസി ഡെസേർട്ട് ചലഞ്ച് പാചക മൽസരത്തിൽ പങ്കെടുക്കാൻ ചെയ്യേണ്ടത്
- ഡാർക്ക് ഫാന്റസി കുക്കി ഉപയോഗിച്ച് വ്യത്യസ്തവും രുചികരവുമായ ഒരു ഡെസേർട്ട് തയാറാക്കുക. പാചകത്തിലെ ഓരോ ക്രമവും വ്യക്തമാക്കുന്ന തരത്തിൽ വിശദമായ ഒരു പാചകക്കുറിപ്പ് നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, ജില്ല, സ്ഥലം എന്നിവ സഹിതം എന്ന നമ്പറിലേക്ക് +917356720333 വാട്സാപ് ചെയ്യുക.
- ഷോർട്ട്ലിസ്റ്റ് ചെയ്യുന്ന പാചകക്കുറിപ്പുകൾ ഓൺലൈൻ വോട്ടിങ്ങിനിടും. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട കുറിപ്പുകൾ അയച്ച എല്ലാവരെയും സെപ്റ്റംബർ 18 ന് കൊച്ചിയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലേയിലേക്ക് ക്ഷണിക്കുന്നതായിരിക്കും. നേരത്തേ സമർപ്പിച്ച പാചകക്കുറിപ്പ് പ്രകാരമുള്ള വിഭവം രണ്ടു മണിക്കൂറിനുള്ളിൽ തയ്യാറാക്കണം. അന്നുതന്നെ നടക്കുന്ന സമാപന ചടങ്ങിൽ വിജയികളെ ഔപചാരികമായി പ്രഖ്യാപിച്ച് സമ്മാനങ്ങളും നൽകും.
- നിബന്ധനകൾ
- പുരുഷന്മാർക്കും സ്ത്രീകൾക്കും മൽസരത്തിൽ പങ്കെടുക്കാം.
- ഡാർക്ക് ഫാന്റസി ഉപയോഗിച്ചുള്ള ഡെസേർട്ട് ആയിരിക്കണം വിഭവം.
- സ്വയം തയാറാക്കി പരീക്ഷിച്ച പാചകക്കുറിപ്പുകളാകണം സമർപ്പിക്കേണ്ടത്.
- റജിസ്ട്രേഷനായി അയക്കുന്ന പാചകക്കുറിപ്പ് വേണം ഗ്രാൻഡ്ഫിനാലേയിലും പാചകം ചെയ്യേണ്ടത്.
- ഐടിസി, മലയാള മനോരമ, മനോരമ ഒാൺലൈൻ, മനോരമ ന്യൂസ്, റേഡിയോ മാംഗോ, എം എം പബ്ലിക്കേഷൻസ് എന്നിവിടങ്ങളിലെ ജീവനക്കാർ, അടുത്ത ബന്ധുകൾ എന്നിവർ ഈ മൽസരത്തിൽ പങ്കെടുക്കാൻ പാടില്ല.
- മൽസരഫലം, സമ്മാനത്തുക എന്നിവ സംബന്ധിച്ച നിയമങ്ങൾ ഭേദഗതി ചെയ്യുവാൻ മലയാള മനോരമ കമ്പനിക്ക് അധികാരമുണ്ടായിരിക്കും.
- ലഭിക്കുന്ന പാചകക്കുറിപ്പുകളും ചിത്രങ്ങളും മലയാള മനോരമ കമ്പനിയുടെ എല്ലാ പ്രസിദ്ധീകരണങ്ങളിലും പരസ്യങ്ങളിലും ഉപയോഗിക്കാൻ മലയാള മനോരമ കമ്പനിക്ക് അധികാരമുണ്ടായിരിക്കും.
- വിശദവിവരങ്ങൾക്ക് സന്ദർശിക്കുക : https://www.manoramaonline.com/onamdesserts
Content Summary : Manorama Online Dark Fantasy Onam Desserts Challenge Contest.