ചിക്കൻ ഷവർമ, ഒന്നാന്തരം സ്വാദോടെ വീട്ടിൽ തയാറാക്കാം
ഫ്ലവർ പോട്ട് സ്റ്റൈലിലുള്ള രസികൻ ഷവർമ വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ: ഓയിൽ - 1 ടേബിൾസ്പൂൺ. സവാള (അരിഞ്ഞത്) - 1 ചെറുത് കാബേജ് (അരിഞ്ഞത് )- 3/4 കപ്പ് കാരറ്റ് (അരിഞ്ഞത്)- 1/4 കപ്പ് കാപ്സിക്കം (അരിഞ്ഞത്) - 1/4 കപ്പ് ഉപ്പ് - ആവശ്യത്തിന് കുരുമുളകു പൊടി –

ഫ്ലവർ പോട്ട് സ്റ്റൈലിലുള്ള രസികൻ ഷവർമ വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ:
- ഓയിൽ - 1 ടേബിൾസ്പൂൺ.
- സവാള (അരിഞ്ഞത്) - 1 ചെറുത്
- കാബേജ് (അരിഞ്ഞത് )- 3/4 കപ്പ്
- കാരറ്റ് (അരിഞ്ഞത്)- 1/4 കപ്പ്
- കാപ്സിക്കം (അരിഞ്ഞത്) - 1/4 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- കുരുമുളകു പൊടി – ആവശ്യത്തിന്
- പൊരിച്ച ചിക്കൻ കഷ്ണങ്ങൾ (ചെറുതായി മുറിച്ചത്) – 1 കപ്പ്
- മൈദ – 1 1/2 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – ആവശ്യാനുസരണം
- വെജിറ്റബിൾ ഓയിൽ – പൊരിക്കാൻ
- മയോണൈസ്
- കെച്ചപ്പ്
- അരിഞ്ഞ മല്ലിയില
തയാറാക്കുന്ന വിധം
1. പാനിൽ വെജിറ്റബിൾ ഓയിൽ, അരിഞ്ഞ സവാള, കാബേജ്, കാരറ്റ്, കാപ്സിക്കം, ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് 3 മിനിറ്റ് നന്നായി ഇളക്കുക. തുടർന്ന് തീ ഓഫ് ചെയ്യുക.
2. ചെറുതായി അരിഞ്ഞ പൊരിച്ച ചിക്കൻ കഷ്ണങ്ങൾ (ഉപ്പ്, കുരുമുളക്, മഞ്ഞൾപ്പൊടി, ചുവന്ന മുളകുപൊടി, കുരുമുളക് പൊടി എന്നിവ ഉപയോഗിച്ച് ചിക്കൻ മാരിനേറ്റ് ചെയ്ത് ഫ്രൈ ചെയ്യുക) ചേർത്തു നന്നായി യോജിപ്പിക്കുക.
3. ഒരു പാത്രത്തിൽ മൈദ, ഉപ്പും വെള്ളവും ചേർത്തു മാവ് കുഴച്ചെടുക്കുക..
4. മാവിൽ നിന്ന് ഒരു കഷ്ണം എടുത്ത് ഉരുട്ടി പരത്തുക. എന്നിട്ട് വട്ടത്തിൽ മുറിച്ചെടുക്കുക.
5. ഒരു സ്റ്റീൽ ഗ്ലാസ് എടുത്ത്, താഴെ വശത്ത് കുറച്ച് എണ്ണ പുരട്ടി അടിയിൽ ഒരു റൗണ്ട് കഷ്ണം വച്ചു കൈ കൊണ്ട് അമർത്തുക.
6. ഒരു കടായിയിൽ വറുക്കാൻ ആവശ്യമായ എണ്ണ ചേർക്കുക.
7. സ്റ്റീൽ ഗ്ലാസ് നേരിട്ട് എണ്ണയിൽ വയ്ക്കുക, ഫ്ലവർ പോട്ട് വേവിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് ഗ്ലാസ് ഉയർത്താം. എന്നിട്ട് മറിച്ചിട്ടിട്ട് പൊരിച്ചെടുക്കുക.
8. അതേപോലെ എല്ലാ ഫ്ലവർ പോട്ടും പൊരിച്ചെടുക്കുക.
9. ഒരു പോട്ട് എടുത്തിട്ട് തയാറാക്കിയ ഫില്ലിങ്, മയോണൈസ്, കെച്ചപ്പ് എന്നിവ ചേർക്കുക. മുകളിൽ കുറച്ച് മല്ലിയില വിതറുക.
English Summary : Flower Pot Shawarma Recipe by Raiqahs Dine.