ഓണത്തിന് ഞൊടിയിടയില്‍ നല്ല ഇടിവെട്ട് ഇളനീര്‍ പായസം
വീട്ടില്‍ ലഭ്യമായ കരിക്ക് (ഇളനീര്‍) കൊണ്ട് നല്ല രുചികരവും ആരോഗ്യകരവുമായ പായസം തന്നെയാവാം ഈ ഓണത്തിന്. വളരെ കുറച്ച് ചേരുവുകള്‍ ഉപയോഗിച്ച് അടിപൊളി പായസം ഞൊടിയിടയില്‍ വിളമ്പാന്‍ കഴിയും. കരിക്ക് പ്രഥമന്‍ കരിക്ക് മിക്‌സിയില്‍ ക്രഷ് ചെയ്ത് എടുക്കുക. ഒരു ഉരുളിയില്‍ ക്രഷ് ചെയ്ത കരിക്ക്,

വീട്ടില്‍ ലഭ്യമായ കരിക്ക് (ഇളനീര്‍) കൊണ്ട് നല്ല രുചികരവും ആരോഗ്യകരവുമായ പായസം തന്നെയാവാം ഈ ഓണത്തിന്. വളരെ കുറച്ച് ചേരുവുകള്‍ ഉപയോഗിച്ച് അടിപൊളി പായസം ഞൊടിയിടയില്‍ വിളമ്പാന്‍ കഴിയും.
കരിക്ക് പ്രഥമന്‍
കരിക്ക് മിക്‌സിയില്‍ ക്രഷ് ചെയ്ത് എടുക്കുക. ഒരു ഉരുളിയില്‍ ക്രഷ് ചെയ്ത കരിക്ക്, കരിക്കിന്‍വെള്ളം ചേര്‍ത്തു വേവിക്കുക. അതില്‍ ഏലയ്ക്കാപ്പൊടി, ചുക്ക് പൊടി എന്നിവ ചേര്‍ക്കുക. വെന്തു വരുമ്പോള്‍ ശര്‍ക്കര ഉരുക്കിയതും തേങ്ങയുടെ രണ്ടാം പാലും ചേര്‍ത്ത് നന്നായി വേവിക്കുക. കുറച്ചു ചൗവ്വരി വേവിച്ച് ചേര്‍ക്കുന്നതും നന്നാവും. നന്നായി കുറുകി വരുമ്പോള്‍ സ്റ്റൗ ഓഫ് ചെയ്ത ശേഷം തേങ്ങയുടെ ഒന്നാംപാല്‍ ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് അണ്ടിപ്പരിപ്പും കിസ്മിസും നെയ്യില്‍ വറുത്ത് വിളമ്പാം.
ഇളനീര്‍ പാല്‍ പ്രഥമന്‍
രണ്ട് കരിക്ക് ചുരണ്ടി എടുക്കുന്നതിന്റെ പകുതി കരിക്കിന്‍ വെള്ളം ചേര്‍ത്ത് മികിസിയില്‍ അരച്ച് പേസ്റ്റ് ആക്കുക. ബാക്കി കരിക്ക് ചെറുതായി അരിഞ്ഞ് വയ്ക്കുക. ഒരു ഉരുളിയില്‍ അര ലിറ്റര്‍ പാല്‍ ഒഴിക്കുക. ചൂടാകുമ്പോള്‍ അതിലേക്ക് അരച്ച കരിക്ക് പേസ്റ്റ് ചേര്‍ക്കുക. തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. അല്ലെങ്കില്‍ പിരിയാനുള്ള സാധ്യതയുണ്ട്. കുറച്ചു നേരം നന്നായി ഇളക്കിയതിനു ശേഷം അരിഞ്ഞ കരിക്ക് ചേര്‍ക്കുക. കൂടെ വേവിച്ച ചൗവ്വരിയും ചേര്‍ത്തു പത്തു മിനിറ്റ് വേവിക്കുക. ശേഷം മില്‍ക്ക് മെയ്ഡ്, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ക്കുക. സ്റ്റൗ ഓഫ് ചെയ്ത ശേഷം തേങ്ങയുടെ ഒന്നാംപാല്‍ ചേര്‍ക്കാം. തുടര്‍ന്ന് നെയ്യില്‍ വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും ചേര്‍ത്ത് വിളമ്പാം.
English Summary : Tender Coconut Pradhaman recipe by Remya.