മലയാളികളുടെ പ്രിയപ്പെട്ട പലഹാരമാണ് ഉണ്ണിയപ്പം. കുഴിയപ്പം, കാരപ്പം, കാരോലപ്പം.. പലസ്ഥലങ്ങളിലും പല പേരാണ് ഉണ്ണിയപ്പത്തിന്. ക്ഷേത്രങ്ങളിൽ നിന്നും കിട്ടുന്ന ഉണ്ണിയപ്പത്തിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. ഉണക്കലരി പൊടിച്ചാണ് സാധാരണയായി ക്ഷേത്രങ്ങളിൽ ഉണ്ണിയപ്പം തയാറാക്കുന്നത്. ചേരുവകൾ ഉണക്കലരി - ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ പ്രിയപ്പെട്ട പലഹാരമാണ് ഉണ്ണിയപ്പം. കുഴിയപ്പം, കാരപ്പം, കാരോലപ്പം.. പലസ്ഥലങ്ങളിലും പല പേരാണ് ഉണ്ണിയപ്പത്തിന്. ക്ഷേത്രങ്ങളിൽ നിന്നും കിട്ടുന്ന ഉണ്ണിയപ്പത്തിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. ഉണക്കലരി പൊടിച്ചാണ് സാധാരണയായി ക്ഷേത്രങ്ങളിൽ ഉണ്ണിയപ്പം തയാറാക്കുന്നത്.

ചേരുവകൾ

  • ഉണക്കലരി - ഒരു കപ്പ്
  • ശർക്കര - 300 ഗ്രാം
  • ഏലക്ക - 6 എണ്ണം
  • പാളയംകോടൻ പഴം - 2 എണ്ണം
  • ഉണക്ക തേങ്ങ അരിഞ്ഞത് - അരക്കപ്പ്
  • ഉപ്പ് - ഒരു നുള്ള്
  • നെയ്യ് - ആവശ്യത്തിന്
  • വെളിച്ചെണ്ണ - ആവശ്യത്തിന്
  • പഞ്ചസാര - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഉണക്കലരി കഴുകി വൃത്തിയാക്കി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
  • വെള്ളം ഊറ്റി കളഞ്ഞതിനുശേഷം ഒരു കോട്ടൺ തുണിയിൽ നിരത്തി ഇടുക.
  • വെള്ളം മാറ്റി കഴിയുമ്പോൾ ഏലക്ക കൂടി ചേർത്തു പൊടിച്ചെടുക്കുക.
  • കണ്ണകലമുള്ള അരിപ്പയിൽ കൂടി അരിച്ചെടുക്കുക.
  • ശർക്കര മുക്കാൽ കപ്പ് വെള്ളം ചേർത്തു പാനിയാക്കി അരിച്ചെടുക്കുക.
  • പഴം  വെള്ളം ചേർക്കാതെ അരച്ചുവയ്ക്കുക.
  • ഇടഞ്ഞു വച്ചിരിക്കുന്ന അരിപ്പൊടിയിലേക്കു ശർക്കരപ്പാനി ചൂടോടെ ഒഴിച്ച് യോജിപ്പിക്കുക.
  • ഒരു നുള്ള് ഉപ്പും പഴം അരച്ചതും കൂടി ചേർത്തു നന്നായി യോജിപ്പിക്കുക.
  • ഉണ്ണിയപ്പത്തിനു നല്ല മയം കിട്ടാനായി തയാറാക്കിയ മാവ് അടച്ചുവച്ച് കുറഞ്ഞത് ഒരു മണിക്കൂർ മാറ്റിവയ്ക്കുക.
  • രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി തേങ്ങാക്കൊത്ത് ബ്രൗൺ നിറത്തിൽ വറുക്കുക.
  • തയാറാക്കിയ മാവിലേക്കു തേങ്ങാക്കൊത്തു വറുത്ത നെയ്യോടുകൂടി ചേർത്തു യോജിപ്പിക്കുക.
  • ഉണ്ണിയപ്പക്കാരയിൽ നെയ്യും വെളിച്ചെണ്ണയും തുല്യ അളവിൽ ഒഴിച്ചു ചൂടാക്കുക. (നെയ്യ് മാത്രം വേണമെങ്കിലും ഉപയോഗിക്കാം)
  • എണ്ണ നന്നായി ചൂടായ ശേഷം തീ കുറയ്ക്കുക.
  • തയാറാക്കിയ മാവ് ഓരോ സ്പൂൺ വീതം ഒഴിച്ച് ഉണ്ണിയപ്പം വറുത്തെടുക്കാം.
  • എണ്ണയിൽ നിന്നും കോരി മാറ്റിയതിനുശേഷം ചൂടോടെ അല്പം പഞ്ചസാര കൂടി വിതറുക.
  • അമ്പലത്തിലെ ഉണ്ണിയപ്പം തയാർ.
ADVERTISEMENT

Content Summary : Fried sweet balls made from a batter of mashed over ripe bananas and rice flour!