മനസ്സ് നിറയ്ക്കും രുചിയിൽ വറുത്തെറുശ്ശേരി
സദ്യയിലെ കൂട്ടുകറി അല്ലെങ്കിൽ വറുത്തെറുശ്ശേരി എന്ന് പറയുന്ന വിഭവം മനസ്സിൽ നിന്നും മായില്ല... അത്രയും രുചികരമാണ്. വറുത്തു ചേർക്കുന്ന ചേരുവകൾ എല്ലാം ചേരുമ്പോൾ ഈ കറിയുടെ സ്വാദ് ഇരട്ടി ആവും. ചേരുവകൾ മത്തങ്ങ - 250 ഗ്രാം പച്ചക്കായ - 250 ഗ്രാം കുരുമുളക് - 4 സ്പൂൺ ജീരകം - 1 സ്പൂൺ തേങ്ങ - ഒരു തേങ്ങ

സദ്യയിലെ കൂട്ടുകറി അല്ലെങ്കിൽ വറുത്തെറുശ്ശേരി എന്ന് പറയുന്ന വിഭവം മനസ്സിൽ നിന്നും മായില്ല... അത്രയും രുചികരമാണ്. വറുത്തു ചേർക്കുന്ന ചേരുവകൾ എല്ലാം ചേരുമ്പോൾ ഈ കറിയുടെ സ്വാദ് ഇരട്ടി ആവും.
ചേരുവകൾ
- മത്തങ്ങ - 250 ഗ്രാം
- പച്ചക്കായ - 250 ഗ്രാം
- കുരുമുളക് - 4 സ്പൂൺ
- ജീരകം - 1 സ്പൂൺ
- തേങ്ങ - ഒരു തേങ്ങ ചിരകിയത്
- പച്ചമുളക് - 2 എണ്ണം
- എണ്ണ - 4 സ്പൂൺ
- വെള്ളം - 2 ഗ്ലാസ്
- ഉപ്പ് - 1 1/2 സ്പൂൺ
- കടല - 1 കപ്പ്
- മുളകുപൊടി - 1 സ്പൂൺ
- മഞ്ഞൾ പൊടി - 1/2 സ്പൂൺ
തയാറാക്കുന്ന വിധം
മത്തങ്ങ, തോൽ കളഞ്ഞു ചെറിയ കഷണങ്ങളാക്കി മുറിച്ചതിനൊപ്പം പച്ചക്കറികൾ ചെറിയ കഷണങ്ങളാക്കി മുറിച്ചു കുറച്ചു വെള്ളവും മഞ്ഞൾപ്പൊടിയും ഒരു ചട്ടിയിലേക്ക് ഒഴിച്ച് വേവിക്കുക.
മിക്സിയുടെ ജാറിൽ തേങ്ങ കുരുമുളക്, ജീരകം, പച്ചമുളക് എന്നിവ ചേർത്തു നന്നായിട്ട് അരച്ചെടുക്കുക.
അതിനുശേഷം വേവിച്ചു വച്ചിട്ടുള്ള മത്തനും പച്ചക്കായയുടെയും ഒപ്പം ഈ അരപ്പ് ചേർത്തു കൊടുക്കാം.
ഇത് തിളയ്ക്കുന്ന സമയം മറ്റൊരു ചീന ചട്ടി വച്ചു കുറച്ച് നാളികേരം രണ്ടു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച്, നല്ല ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക. ഈ വറുത്ത തേങ്ങയും വെന്തുകൊണ്ടിരിക്കുന്ന മത്തൻ – പച്ചക്കറി കൂട്ടിലേക്കു ചേർത്തു കൊടുക്കാം.
ഒപ്പം തന്നെ കുക്കറിൽ നന്നായി വേവിച്ചെടുത്തിട്ടുള്ള കറുത്ത കടലയും ഇതിന്റെ കൂടെ ചേർത്തു കൊടുക്കുക, ആവശ്യത്തിനു ഉപ്പും ചേർത്തു വീണ്ടും ഇളക്കി യോജിപ്പിക്കുക. അര സ്പൂൺ മുളകുപൊടി കൂടി, ഈ സമയം ചേർത്തു കൊടുക്കാം. വീണ്ടും ഇത് യോജിപ്പിക്കുക, ആവശ്യത്തിനു കറിവേപ്പിലയും ചേർത്തു കൊടുക്കാം.
എല്ലാം നല്ല മിക്സ് ആയി ചേരുമ്പോൾ കുരുമുളകിന്റെ ഒരു വാസനയും, ഒപ്പം തന്നെ വറുത്തു ചേർത്തിട്ടുള്ള നാളികേരത്തിന്റെ വാസനയും, ഒക്കെ ചേർന്നിട്ട് ഈ വിഭവം വളരെ രുചികരമാണ്. ഇലയിൽ വയ്ക്കുമ്പോൾ ഒഴുകി പോകാത്ത പാകത്തിനാകുമ്പോൾ അടുപ്പിൽ നിന്നും മാറ്റി വയ്ക്കാം. ഇതിലേക്കു 2 സ്പൂൺ എണ്ണയൊഴിച്ചു കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ വറുത്ത് ചേർക്കാം.
Content Summary : Varutha erissery, nadan recipe by Asha