ചേമ്പിൻ തണ്ട് തോരൻ, ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ
വളരെ സ്വാദിഷ്ടമായി തയാറാക്കാവുന്ന നാടൻ രുചി, ഊണിനു രുചിപകരാൻ വേറെന്തു വേണം... ചേരുവകൾ ചേമ്പിൻ തണ്ട് - നന്നായി കഴുകി തൊലി കളഞ്ഞു ചെറുതാക്കി നുറുക്കി എടുക്കുക നാളികേരം - 3 ടേബിൾ സ്പൂൺ ചെറിയ ഉള്ളി - 8 അല്ലെങ്കിൽ 10 എണ്ണം വറ്റൽ മുളക് - 4 എണ്ണം ജീരകം - 1 നുള്ള് കടുക് - 1/2 ടീസ്പൂൺ അരി - 1/2

വളരെ സ്വാദിഷ്ടമായി തയാറാക്കാവുന്ന നാടൻ രുചി, ഊണിനു രുചിപകരാൻ വേറെന്തു വേണം...
ചേരുവകൾ
- ചേമ്പിൻ തണ്ട് - നന്നായി കഴുകി തൊലി കളഞ്ഞു ചെറുതാക്കി നുറുക്കി എടുക്കുക
- നാളികേരം - 3 ടേബിൾ സ്പൂൺ
- ചെറിയ ഉള്ളി - 8 അല്ലെങ്കിൽ 10 എണ്ണം
- വറ്റൽ മുളക് - 4 എണ്ണം
- ജീരകം - 1 നുള്ള്
- കടുക് - 1/2 ടീസ്പൂൺ
- അരി - 1/2 ടീസ്പൂൺ
- മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
- കറിവേപ്പില
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ജീരകം, ചുവന്ന മുളക്, ചെറിയ ഉള്ളി, നാളികേരം എന്നിവ ചതച്ചു യോജിപ്പിച്ചെടുക്കുക. ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, 1 ചുവന്ന മുളക്, കറിവേപ്പില എന്നിവ വറക്കുക. അതിലേക്കു അരി കൂടി ചേർത്തു വറക്കാം. ഇതിലേക്കു ചതച്ചു വച്ച നാളികേരം, ഉള്ളി എന്നിവയെല്ലാം ചേർത്ത് ഇളക്കുക. അതിലേക്കു ചേമ്പിൻ തണ്ട് നുറുക്കിയത്, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്തു നന്നായി ഇളക്കി ഒന്ന് ചുരുങ്ങി വരുന്നതു വരെ ഇളക്കാം. ശേഷം അടച്ചു വച്ചു വേവിച്ചെടുക്കാം.
Content Summary : Green Taro Stem Recipe by Rohini.