ആരോഗ്യഗുണങ്ങൾ ഏറെയുള്ള റാഗിപ്പൊടി കൊണ്ടു രുചികരമായ പാൽ കൊഴുക്കട്ട തയാറാക്കാം. കുഞ്ഞുങ്ങൾക്കു കുറുക്കി കൊടുക്കാൻ മാത്രമല്ല, കൊളസ്ട്രോൾ കുറയ്ക്കാനും തടി കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും റാഗി അത്യുത്തമമാണ്. ചേരുവകൾ റാഗിപ്പൊടി - ഒരു കപ്പ് ഉപ്പ് - കാൽ ടീസ്പൂൺ നെയ്യ് - അര ടേബിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യഗുണങ്ങൾ ഏറെയുള്ള റാഗിപ്പൊടി കൊണ്ടു രുചികരമായ പാൽ കൊഴുക്കട്ട തയാറാക്കാം. കുഞ്ഞുങ്ങൾക്കു കുറുക്കി കൊടുക്കാൻ മാത്രമല്ല, കൊളസ്ട്രോൾ കുറയ്ക്കാനും തടി കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും റാഗി അത്യുത്തമമാണ്.

ADVERTISEMENT

ചേരുവകൾ

  • റാഗിപ്പൊടി - ഒരു കപ്പ്
  • ഉപ്പ് - കാൽ ടീസ്പൂൺ
  • നെയ്യ് - അര ടേബിൾ സ്പൂൺ
  • ശർക്കര - 250 ഗ്രാം
  • ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂൺ
  • തേങ്ങ ചിരകിയത് - മുക്കാൽ കപ്പ്
  • കട്ടി തേങ്ങാപ്പാൽ - അരക്കപ്പ്

ADVERTISEMENT

തയാറാക്കുന്ന വിധം

  • റാഗിപ്പൊടയിലേക്ക് ഉപ്പും നെയ്യും ചേർക്കുക. തിളച്ചവെള്ളം കുറേശ്ശെ ഒഴിച്ച് ഇടിയപ്പത്തിനുള്ള മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക.
  • ശർക്കര അരക്കപ്പ് വെള്ളം ചേർത്ത് ഉരുക്കി പാനിയാക്കി അരിച്ചെടുക്കുക.
  • തയാറാക്കിയ റാഗി മാവിനെ ചെറിയ ഉരുളകളാക്കി മാറ്റി വയ്ക്കുക.
  • ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ മൂന്ന് കപ്പ് വെള്ളം തിളപ്പിക്കുക.
  • വെട്ടിത്തിളയ്ക്കുമ്പോൾ റാഗി ഉരുളകൾ ഇട്ടുകൊടുക്കുക.
  • നന്നായി വെന്തു കുറുകി തുടങ്ങുമ്പോൾ ശർക്കരപ്പാനിയും ഏലയ്ക്കാപ്പൊടിയും ചേർക്കുക.
  • ശർക്കര കൊഴുക്കട്ടയിലേക്കു നന്നായി പിടിച്ചു കഴിയുമ്പോൾ തേങ്ങ ചിരകിയതു ചേർത്ത് ഇളക്കുക.
  • വീണ്ടും കുറുകി കഴിയുമ്പോൾ അരക്കപ്പ് കട്ടി തേങ്ങാപ്പാൽ ചേർത്ത് ഒരു തിള വരുമ്പോൾ തീ ഓഫ് ചെയ്യാം.
  • അതീവ രുചികരമായ റാഗി പാൽ കൊഴുക്കട്ട തയാർ.

ADVERTISEMENT

Content Summary : Snacks with ragi recipe by Ganga.