സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്കു കൊടുക്കാൻ ഇതിലും നല്ലൊരു പലഹാരം വേറെയുണ്ടോ? ചേരുവകൾ അവൽ – 2 കപ്പ് ശർക്കര – 250 ഗ്രാം ഏലയ്ക്ക പൊടി – 1 ടീസ്പൂൺ നട്സ് ഉണക്കമുന്തിരി പൊട്ടു കടല എള്ള് വെള്ളം – 1/2 കപ്പ് തേങ്ങ ചിരകിയത് – 3 കപ്പ് തയാറാക്കുന്ന വിധം രണ്ട് കപ്പ് അവൽ തവയിലിട്ട് ചെറു തീയിൽ രണ്ടോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്കു കൊടുക്കാൻ ഇതിലും നല്ലൊരു പലഹാരം വേറെയുണ്ടോ?

ADVERTISEMENT

ചേരുവകൾ

  • അവൽ – 2 കപ്പ്
  • ശർക്കര – 250 ഗ്രാം
  • ഏലയ്ക്ക പൊടി – 1 ടീസ്പൂൺ
  • നട്സ്
  • ഉണക്കമുന്തിരി
  • പൊട്ടു കടല
  • എള്ള് 
  • വെള്ളം – 1/2 കപ്പ്
  • തേങ്ങ ചിരകിയത് – 3 കപ്പ്

ADVERTISEMENT

തയാറാക്കുന്ന വിധം

  • രണ്ട് കപ്പ് അവൽ തവയിലിട്ട് ചെറു തീയിൽ രണ്ടോ മൂന്നോ മിനിറ്റ് ഫ്രൈ ചെയ്തെടുക്കുക. 
  • അവൽ നന്നായി ഇളക്കിക്കൊടുക്കണം. 
  • അവൽ കയ്യിലെടുക്കുമ്പോൾ പൊടിഞ്ഞു വരുന്നതാണു പാകം. 
  • അതിനുശേഷം അവൽ മറ്റൊരു പാത്രത്തിലേക്കു മാറ്റുക. 
  • അതേ പാനിലേക്കു രണ്ടു ടേബിൾ സ്പൂൺ നെയ്യൊഴിച്ചു ചൂടായ ശേഷം അതിലേക്ക് അണ്ടിപ്പരിപ്പ് ഇട്ട് നന്നായി ഇളക്കുക. അണ്ടിപ്പരിപ്പ് പകുതി ഫ്രൈയായി വരുമ്പോൾ ഉണക്കമുന്തിരി ഇട്ട് ഫ്രൈ െചയ്തു മാറ്റി വയ്ക്കുക. 
  • ഇനി ഈ ഫ്രൈയിങ് പാനിലേക്കു പൊട്ടുകടലയിട്ടു രണ്ടോ മൂന്നോ മിനിറ്റു ഫ്രൈ ചെയ്യുക. 
  • ശേഷം രണ്ടോ മൂന്നോ ടേബിൾസ്പൂൺ കറുത്ത എള്ളും കൂടി ചേർത്തു നന്നായി ഇളക്കി ഫ്രൈ ചെയ്തു മറ്റൊരു പാത്രത്തിലേക്കു മാറ്റുക. ശേഷം ഫ്രൈയിങ് പാനിലേക്കു 3 കപ്പ് തേങ്ങ ചിരകിയത് ഇട്ട് തേങ്ങയുടെ വെള്ള നിറം മാറി വരുമ്പോൾ ശർക്കര പാനി ചേർത്തു നന്നായി വഴറ്റിയെടുക്കുക. 
  • വെള്ളം വറ്റി വരുമ്പോൾ ഒരു സ്പൂൺ ഏലക്കാപ്പൊടി ചേർക്കുക. നന്നായി ഇളക്കിക്കൊടുക്കണം. അഞ്ചു മിനിറ്റു കഴിയുമ്പോൾ ഫ്രൈ ചെയ്തു വച്ചിരിക്കുന്ന അവൽ ഇതിലേക്കു ചേർത്തു നല്ലതുപോലെ യോജിപ്പിക്കുക. മൂന്നു മിനിറ്റു കഴിയുമ്പോൾ ഫ്രൈ ചെയ്തു വച്ചിരിക്കുന്ന പൊട്ടുകടല, അണ്ടിപ്പരിപ്പ്, എള്ള്, ഉണക്ക മുന്തിരി എന്നിവ അവലിലേക്കിട്ടു വീണ്ടും നന്നായി യോജിപ്പിക്കുക.

Content Summary :  Rice flakes sweet fry, recipe by Remya.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT