ഉള്ളിയും പച്ചമുളകും വറ്റിച്ചത്, ചോറിനൊപ്പം കഴിക്കാം
ഒരു പഴയ കാല വിഭവമാണ് ഉള്ളിയും മുളകും വറ്റിച്ചത്, ചോറിനു കൂട്ടാൻ ഈ കറി മാത്രം മതി. ചേരുവകൾ പച്ചമുളക് - 8/10 എണ്ണം ചെറിയ ഉള്ളി - 12 എണ്ണം കറിവേപ്പില ഇഞ്ചി ചെറിയ കഷ്ണം പുളി - നെല്ലിക്ക വലുപ്പത്തിൽ വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ കായം പൊടിച്ചത് - 1/2 ടീസ്പൂൺ മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ മല്ലിപൊടി /സാമ്പാർ

ഒരു പഴയ കാല വിഭവമാണ് ഉള്ളിയും മുളകും വറ്റിച്ചത്, ചോറിനു കൂട്ടാൻ ഈ കറി മാത്രം മതി.
ചേരുവകൾ
- പച്ചമുളക് - 8/10 എണ്ണം
- ചെറിയ ഉള്ളി - 12 എണ്ണം
- കറിവേപ്പില
- ഇഞ്ചി ചെറിയ കഷ്ണം
- പുളി - നെല്ലിക്ക വലുപ്പത്തിൽ
- വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
- കായം പൊടിച്ചത് - 1/2 ടീസ്പൂൺ
- മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
- മല്ലിപൊടി /സാമ്പാർ പൊടി - 1 ടേബിൾ സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- ശർക്കര - പകുതി
തയാറാക്കുന്ന വിധം
മുളക് നന്നായി കഴുകി തുടച്ച ശേഷം നടുവ് ചെറുതായി കീറി കുറച്ച് ഉപ്പ് നിറയ്ക്കുക.
ഒരു ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി, കറിവേപ്പില, ചെറിയ ഉള്ളി എന്നിവ ചേർത്തു വഴറ്റുക.
അതിലേക്കു പച്ചമുളക് കൂടി ചേർത്തു വഴറ്റി എടുക്കുക. പുളി ഒരു ഒന്നര കപ്പ് വെള്ളം ചേർത്തു കുതിർത്തു നന്നായി പിഴിഞ്ഞെടുക്കുക. അതിലേക്കു ആവശ്യത്തിന് ഉപ്പ്, കായം പൊടി, മഞ്ഞൾപ്പൊടി, മല്ലി അല്ലെങ്കിൽ സാമ്പാർപ്പൊടി എന്നിവ ചേർത്ത് ഇളക്കി തിളപ്പിക്കുക. തിളച്ചു വരുമ്പോൾ അതിലേക്കു വഴറ്റി മാറ്റി വച്ച ഉള്ളി പച്ചമുളക് എന്നിവ ചേർത്തിളക്കി ശർക്കര പൊടിച്ചത് കൂടി ചേർത്തു നന്നായി തിളപ്പിച്ച് വറ്റിച്ചു എടുക്കുക.
Content Summary : Ulli mulaku vattichath, nadan recipe.