മധുരമില്ലാതെ നവരാത്രി ആഘോഷം പൂർണമാകുമോ? ശർക്കര പായസത്തോട് ഏറെ സാമ്യമുണ്ടെങ്കിലും അൽപം ചെറുപയർ പരിപ്പു കൂടി പൊങ്കലിൽ ചേർത്താൽ തനി തമിഴ്നാടൻ രുചിക്കൂട്ടായ ശർക്കര പൊങ്കൽ റെഡി....

മധുരമില്ലാതെ നവരാത്രി ആഘോഷം പൂർണമാകുമോ? ശർക്കര പായസത്തോട് ഏറെ സാമ്യമുണ്ടെങ്കിലും അൽപം ചെറുപയർ പരിപ്പു കൂടി പൊങ്കലിൽ ചേർത്താൽ തനി തമിഴ്നാടൻ രുചിക്കൂട്ടായ ശർക്കര പൊങ്കൽ റെഡി....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധുരമില്ലാതെ നവരാത്രി ആഘോഷം പൂർണമാകുമോ? ശർക്കര പായസത്തോട് ഏറെ സാമ്യമുണ്ടെങ്കിലും അൽപം ചെറുപയർ പരിപ്പു കൂടി പൊങ്കലിൽ ചേർത്താൽ തനി തമിഴ്നാടൻ രുചിക്കൂട്ടായ ശർക്കര പൊങ്കൽ റെഡി.

ADVERTISEMENT

ചേരുവകൾ

പച്ചരി - മുക്കാൽ കപ്പ്

ചെറുപയർ പരിപ്പ് - കാൽ കപ്പ്

ADVERTISEMENT

വെള്ളം - രണ്ട് കപ്പ്

ശർക്കര - ഒന്നര കപ്പ്

നെയ്യ് - അര കപ്പ്

ഉപ്പ് - ഒരു നുള്ള്

ADVERTISEMENT

ഏലക്കാപ്പൊടി - ഒരു ടീസ്പൂൺ

തേങ്ങാക്കൊത്ത് - അര കപ്പ്

അണ്ടിപ്പരിപ്പ് - കാൽ കപ്പ്

ഉണക്കമുന്തിരി - 2 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

ചെറുപയർ പരിപ്പ് ചെറിയ തീയിൽ അഞ്ചു മിനിറ്റ് ഇളം ബ്രൗൺ നിറത്തിൽ വറുത്തെടുക്കുക. 

പരിപ്പും അരിയും നന്നായി കഴുകി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.

രണ്ട് കപ്പ് വെള്ളം ചേർത്ത് പ്രഷർകുക്കറിൽ മീഡിയം ചൂടിൽ മൂന്ന് മുതൽ നാലു വിസിൽ വരുന്നത് വരെ വേവിക്കുക.

ശർക്കര അര കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച് അരിച്ചെടുക്കുക.

വെന്ത അരിയിലേക്ക് ശർക്കരപ്പാനി, കാൽ കപ്പ് നെയ്യ്, ഉപ്പ്, ഏലക്കാപ്പൊടി ഇവ ചേർക്കുക.ചെറിയ തീയിൽ വരട്ടിയെടുക്കുക

എല്ലാംകൂടി നന്നായി യോജിച്ച് വരുമ്പോൾ തീ കൊടുത്താം.

മറ്റൊരു പാത്രത്തിൽ നെയ്യ് ചൂടാക്കി തേങ്ങാക്കൊത്തും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്ത് പായസത്തിന് മുകളിലേക്ക് ഒഴിച്ച് യോജിപ്പിച്ച് എടുക്കുക.

വിഡിയോ കാണാം

Content Summary : Navarathri Special Sarkara Pongal - Recipe by Ganga Sreekanth