ചോറുവയ്ക്കുന്ന അരികൊണ്ടു ലഡ്ഡു തയാറാക്കാം
വളരെ എളുപ്പത്തിൽ വീട്ടിലൊരുക്കാം നാടൻ രുചിയിലൊരു പലഹാരം. ചേരുവകൾ പുഴുക്കൽ അരി - 1 കപ്പ് തേങ്ങ - 1 കപ്പ് ശർക്കര - 250 ഗ്രാം ഏലക്ക - 2 തയാറാക്കുന്ന വിധം അരി കഴുകി ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക. നന്നായി തണുക്കാൻ അനുവദിക്കുക. ഇത് ഒരു മിക്സിയുടെ ജാറിലേക്കു മാറ്റുക. ഇതിലേക്ക് ഏലക്ക

വളരെ എളുപ്പത്തിൽ വീട്ടിലൊരുക്കാം നാടൻ രുചിയിലൊരു പലഹാരം.
ചേരുവകൾ
- പുഴുക്കൽ അരി - 1 കപ്പ്
- തേങ്ങ - 1 കപ്പ്
- ശർക്കര - 250 ഗ്രാം
- ഏലക്ക - 2
തയാറാക്കുന്ന വിധം
- അരി കഴുകി ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക. നന്നായി തണുക്കാൻ അനുവദിക്കുക.
- ഇത് ഒരു മിക്സിയുടെ ജാറിലേക്കു മാറ്റുക.
- ഇതിലേക്ക് ഏലക്ക ചേർക്കുക.
- പുട്ട് പൊടി പോലെ പൊടിച്ച് എടുക്കുക.
- അത് ഒരു പാത്രത്തിലേക്കു മാറ്റുക.
- ശർക്കര പൊടിച്ചെടുക്കുക.
- മിക്സിയുടെ ജാറിൽ തേങ്ങ ചേർത്തു ചതച്ചെടുക്കുക.
- തേങ്ങയിൽ പൊടിച്ച ശർക്കര രണ്ട് ഭാഗങ്ങളായി ചേർത്ത് ഒരു നല്ല പേസ്റ്റായി അരച്ചെടുക്കാം.
- തേങ്ങ ശർക്കര പേസ്റ്റ് പാത്രത്തിലേക്കു മാറ്റുക.
- അരിപ്പൊടിയും തേങ്ങാ പേസ്റ്റും നന്നായി ചേരുന്നതുവരെ ഇളക്കുക.
- ഈ മിശ്രിതം ഉപയോഗിച്ച് ചെറിയ ലഡ്ഡു ഉണ്ടാക്കാം.
- രുചികരവും ആരോഗ്യകരവുമായ ലഘുഭക്ഷണം തയാർ.
- ചായയ്ക്കോ കാപ്പിയ്ക്കോ ഒപ്പം കഴിക്കാം.
Content Summary : Rice Laddu healthy snack recipe.