സൂപ്പർ ടേസ്റ്റിൽ ടുമാറ്റോ റൈസ്, കുട്ടികൾക്കു ലഞ്ച് ബോക്സിൽ കൊടുത്തു വിടാം
തക്കാളി ചോറ്, 10 മിനിറ്റിനുള്ളിൽ തയാറാക്കാൻ പറ്റിയ ഒരു റൈസ് ഐറ്റം. ചേരുവകൾ ചോറ് - 1 കപ്പ് ഉള്ളി -1/2 കപ്പ് വെളുത്തുള്ളി -1 ടീസ്പൂൺ പച്ചമുളക് -2 എണ്ണം തക്കാളി -1/2 കപ്പ് ബീൻസ് -1/4 കപ്പ് ഗ്രീൻപീസ് -1/4 കപ്പ് കടുക് -1/2 ടീസ്പൂൺ കടല പരിപ്പ് -1 ടീസ്പൂൺ ഉഴുന്നുപരിപ്പ് -1 ടീസ്പൂൺ ചുവന്ന മുളക്

തക്കാളി ചോറ്, 10 മിനിറ്റിനുള്ളിൽ തയാറാക്കാൻ പറ്റിയ ഒരു റൈസ് ഐറ്റം.
ചേരുവകൾ
- ചോറ് - 1 കപ്പ്
- ഉള്ളി -1/2 കപ്പ്
- വെളുത്തുള്ളി -1 ടീസ്പൂൺ
- പച്ചമുളക് -2 എണ്ണം
- തക്കാളി -1/2 കപ്പ്
- ബീൻസ് -1/4 കപ്പ്
- ഗ്രീൻപീസ് -1/4 കപ്പ്
- കടുക് -1/2 ടീസ്പൂൺ
- കടല പരിപ്പ് -1 ടീസ്പൂൺ
- ഉഴുന്നുപരിപ്പ് -1 ടീസ്പൂൺ
- ചുവന്ന മുളക് -2 എണ്ണം
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- മുളകുപൊടി -1 ടീസ്പൂൺ
- മല്ലിപ്പൊടി - 1/2 ടീസ്പൂൺ
- കായപ്പൊടി - 1/4 ടീസ്പൂൺ
- സാമ്പാർ പൊടി - 1/2 ടീസ്പൂൺ
- നല്ലെണ്ണ - 2 ടേബിൾസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- കറിവേപ്പില
- മല്ലിയില
തയാറാക്കുന്ന വിധം
ചീനച്ചട്ടിയിലേക്ക് എണ്ണ ഒഴിച്ചു ചൂടാക്കുക. ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. കടുകു പൊട്ടി വരുമ്പോൾ കടലപരിപ്പും ഉഴുന്നു പരിപ്പും ചുവന്ന മുളകും കറിവേപ്പിലയും വെളുത്തുള്ളിയും ഉള്ളിയും പച്ചമുളകും കൂടി ഇട്ടു വറക്കുക. ഉള്ളി വഴന്ന ശേഷം തക്കാളി ഇട്ടു നന്നായി വഴറ്റി എടുക്കാം. മഞ്ഞൾപ്പൊടിയും മുളകുപൊടിയും കായപ്പൊടിയും സാമ്പാർ പൊടിയും ചേർത്തു വഴറ്റുക. അതിലേക്കു വേവിച്ചു വച്ച പച്ചക്കറികൾ എല്ലാം ചേർത്തു രണ്ടു മിനിറ്റ് വേവിക്കുക. ചോറും ചേർത്ത് ഇളക്കി 5 മിനിറ്റ് അടച്ചു വയ്ക്കുക. മല്ലിയില ചേർത്തു വാങ്ങാം. കുട്ടികൾക്കു ലഞ്ച് ബോക്സിൽ കൊടുത്തു വിടാൻ പറ്റിയ ഒരു വിഭവമാണിത്.
Content Summary : Tomato rice is prepared by mixing boiled rice in a sauce prepared using nicely cooked ripe tomatoes.