ഉള്ളിവട ഉണ്ടാക്കിയിട്ടു ശരിയായില്ല എന്ന് ആരും പരാതി പറയരുത്
നാലുമണിക്ക് ചായയ്ക്കൊപ്പം കഴിക്കാൻ ഏറ്റവും എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഒരു പലഹാരമാണ് ഉള്ളിവട. ഉള്ളിവട ഉണ്ടാക്കിയിട്ട് ശരിയായില്ല എന്ന് പരാതി പറയുന്ന ധാരാളം ആളുകൾ ഉണ്ട്. ഈയൊരു രീതിയിൽ ഉള്ളിവട തയാറാക്കിയാൽ കടയിൽ നിന്നും കിട്ടുന്ന അതേ രുചിയാണ്. ചേരുവകൾ സവാള - അരക്കിലോ കറിവേപ്പില - 2

നാലുമണിക്ക് ചായയ്ക്കൊപ്പം കഴിക്കാൻ ഏറ്റവും എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഒരു പലഹാരമാണ് ഉള്ളിവട. ഉള്ളിവട ഉണ്ടാക്കിയിട്ട് ശരിയായില്ല എന്ന് പരാതി പറയുന്ന ധാരാളം ആളുകൾ ഉണ്ട്. ഈയൊരു രീതിയിൽ ഉള്ളിവട തയാറാക്കിയാൽ കടയിൽ നിന്നും കിട്ടുന്ന അതേ രുചിയാണ്.
ചേരുവകൾ
- സവാള - അരക്കിലോ
- കറിവേപ്പില - 2 തണ്ട്
- പച്ചമുളക് - 4
- ഇഞ്ചി അരിഞ്ഞത് - ഒരു ടേബിൾ സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
- കായപ്പൊടി - അര ടീസ്പൂൺ
- കാശ്മീരി മുളകുപൊടി - ഒരു ടീസ്പൂൺ
- മൈദ - 1/2 -1/4 കപ്പ്
- എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
- സവാള കനം കുറച്ചു നീളത്തിൽ അരിയുക.
- ഇതിലേക്കു ചെറുതായി അരിഞ്ഞ കറിവേപ്പില, പച്ചമുളക്, ഇഞ്ചി, ഉപ്പ്, മഞ്ഞൾപ്പൊടി, കായപ്പൊടി, കാശ്മീരി മുളകുപൊടി എന്നിവ ചേർക്കുക.
- കൈകൊണ്ട് നന്നായി ഉടച്ച് യോജിപ്പിക്കുക.
- സവാള ഒന്ന് സോഫ്റ്റാകാൻ 10 മിനിറ്റ് മാറ്റി വയ്ക്കുക.
- 10 മിനിറ്റിനു ശേഷം കാൽ കപ്പ് മൈദ ചേർത്ത് കുഴച്ചെടുക്കുക. ഉരുട്ടിയെടുക്കാൻ പറ്റുന്ന പരുവം ആവുന്നത് വരെ മൈദ ചേർത്ത് കൊടുക്കാം.
- ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കുക.
- തയാറാക്കിയ മാവ് കൈയിൽ വച്ച് കനം കുറച്ചു പരത്തി തിളച്ച എണ്ണയിലേക്ക് ഇട്ട് തിരിച്ചും മറിച്ചും വറത്തു കോരാം.
Content Summary : Perfect crispy Onion vada recipe by Ganga.