അരിപ്പൊടിയുണ്ടോ 10 മിനിറ്റിൽ ഒരു കിടു ബ്രേക്ക്‌ഫാസ്റ്റ് ഐറ്റം തയാറാക്കാം. ചേരുവകൾ വറുത്ത അരിപൊടി (ഇടിയപ്പം/ പത്തിരി പൊടി ) - 1 കപ്പ്‌ വെള്ളം - ഒന്നേകാൽ കപ്പ്‌ വെളിച്ചെണ്ണ - 4 ടീസ്പൂൺ തേങ്ങ - 1/2 കപ്പ്‌ പച്ചമുളക് - 2 എണ്ണം ചുവന്നുള്ളി - 10 എണ്ണം ജീരകം - 1/2 ടീസ്പൂൺ ഉപ്പ് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരിപ്പൊടിയുണ്ടോ 10 മിനിറ്റിൽ ഒരു കിടു ബ്രേക്ക്‌ഫാസ്റ്റ് ഐറ്റം തയാറാക്കാം.

ചേരുവകൾ

  • വറുത്ത അരിപൊടി (ഇടിയപ്പം/ പത്തിരി  പൊടി ) - 1 കപ്പ്‌
  • വെള്ളം - ഒന്നേകാൽ കപ്പ്‌
  • വെളിച്ചെണ്ണ - 4 ടീസ്പൂൺ
  • തേങ്ങ - 1/2 കപ്പ്‌
  • പച്ചമുളക് - 2 എണ്ണം
  • ചുവന്നുള്ളി - 10 എണ്ണം
  • ജീരകം - 1/2 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. അതിലേക്കു ഉപ്പും 2 ടീസ്പൂൺ  എണ്ണയും ഒഴിച്ച് കൊടുക്കുക. വെള്ളം തിളച്ചു വരുമ്പോൾ അരിപ്പൊടി മെല്ലെ ഇട്ടു കൊടുത്തു, കട്ട കൂടാതെ യോജിപ്പിക്കുക. തീ കെടുത്തിയ ശേഷം അടച്ച് ഒരു മിനിറ്റു വയ്ക്കുക.
  • തേങ്ങയും ഉള്ളിയും പച്ചമുളകും ജീരകവും ചതച്ചെടുക്കുക. അരിപ്പൊടിയുടെ മിക്സിലേക്കു ഇതും 1 ടീസ്പൂൺ എണ്ണയും  ചേർത്തു നന്നായി കുഴച്ചെടുക്കുക. ഉരുളകളാക്കി എടുത്തു കൈയിൽ കുറച്ചു എണ്ണ പുരട്ടി പരത്തി എടുക്കുക. അല്ലെങ്കിൽ ഒരു വാഴയിലയിൽ എണ്ണ പുരട്ടി ഈ ഉരുള അതിൽ വച്ചു കൈകൊണ്ട് പരത്തുക.
  • പാൻ ചൂടാക്കി ചപ്പാത്തി ചുട്ടെടുക്കുന്ന പോലെ  ചുട്ടെടുക്കുക.
  • എരിവുള്ള കറികൾക്കൊപ്പം അല്ലെങ്കിൽ ചട്ണി കൂട്ടി കഴിക്കാം.

Content Summary : Easy breakfast recipe by Prabha