മലയാളികൾക്കു നെയ്ച്ചോറിനോടുള്ള ഇഷ്ടം ഒന്ന് വേറെ തന്നെയാണ്. ഇഷ്ടമുള്ള ഏത് കറി കൂട്ടി വേണമെങ്കിലും നെയ്ച്ചോറ് കഴിക്കാം. ഒട്ടും കുഴഞ്ഞു പോകാതെ നല്ല രുചിയുള്ള മലബാർ നെയ്ച്ചോറ് തയാറാക്കാം. ബസ്മതി അരിയോ ജീരകശാല അരിയോ ഉപയോഗിച്ചാണ് നെയ് ചോറ് തയാറാക്കുന്നത്. ചേരുവകൾ ബസ്മതി അരി/ ജീരകശാല അരി - 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾക്കു നെയ്ച്ചോറിനോടുള്ള ഇഷ്ടം ഒന്ന് വേറെ തന്നെയാണ്. ഇഷ്ടമുള്ള ഏത് കറി കൂട്ടി വേണമെങ്കിലും  നെയ്ച്ചോറ് കഴിക്കാം. ഒട്ടും കുഴഞ്ഞു പോകാതെ നല്ല രുചിയുള്ള മലബാർ നെയ്ച്ചോറ് തയാറാക്കാം. ബസ്മതി അരിയോ  ജീരകശാല അരിയോ ഉപയോഗിച്ചാണ് നെയ് ചോറ് തയാറാക്കുന്നത്. 

ചേരുവകൾ

  • ബസ്മതി അരി/ ജീരകശാല അരി - 2 കപ്പ്
  • നെയ്യ് - 4 ടേബിൾ സ്പൂൺ
  • കശുവണ്ടി പരിപ്പ് - 3 ടേബിൾ സ്പൂൺ
  • ഉണക്കമുന്തിരി - 3 ടേബിൾ സ്പൂൺ
  • കാരറ്റ് -1
  • സവാള നീളത്തിൽ അരിഞ്ഞത് - 1
  • ഏലയ്ക്ക - 5
  • ഗ്രാമ്പു - 4
  • കറുവപ്പട്ട - ഒരു ചെറിയ കഷ്ണം
  • പെരുംജീരകം - അര ടീസ്പൂൺ
  • കുരുമുളക് - അര ടീസ്പൂൺ
  • സവാള ചെറുതായി അരിഞ്ഞത് - ഒന്നിന്റെ പകുതി
  • പച്ചമുളക് - 1
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ
  • വെള്ളം - 4 കപ്പ്
  • ഉപ്പ് - ആവശ്യത്തിന്
  • നാരങ്ങാനീര് - ഒന്നിന്റെ പകുതി
  • മല്ലിയില അരിഞ്ഞത് - 2 ടേബിൾ സ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

  • അരി നന്നായി കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
  • ഒരു വലിയ പാത്രത്തിൽ 4 ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി കശുവണ്ടി പരിപ്പ്, ഉണക്കമുന്തിരി ഇവ വറത്തു കോരുക.
  • ബാക്കിയുള്ള നെയ്യിലേക്കു ചെറുതായി അരിഞ്ഞ കാരറ്റ്  വറുത്ത് കോരുക.
  • കാരറ്റ് മാറ്റിയശേഷം നീളത്തിൽ കനം കുറച്ച് അരിഞ്ഞ ഒരു സവാള വറുത്ത് കോരുക.
  • ബാക്കിയുള്ള നെയ്യിലേക്ക് ഏലയ്ക്ക, ഗ്രാമ്പു, കറുവാപ്പട്ട, പെരുംജീരകം, കുരുമുളക് എന്നിവ ചേർക്കുക.
  • മസാലകൾ മൂത്ത് തുടങ്ങുമ്പോൾ ചെറുതായി അരിഞ്ഞ ഒരു സവാളയുടെ പകുതി, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു പച്ചമുളക് അറ്റം കീറിയത് ഇവ ചേർക്കുക.
  • ഉള്ളി ഇളം ബ്രൗൺ നിറമാകുമ്പോൾ വെള്ളം ഊറ്റി കളഞ്ഞ അരി ചേർക്കുക. ചെറിയ തീയിൽ അഞ്ചു മിനിറ്റ് വറക്കുക.
  • ഈ അരിയിലേക്കു 4 കപ്പ് തിളച്ച വെള്ളം, ആവശ്യത്തിന് ഉപ്പ്, ഒരു നാരങ്ങയുടെ പകുതി നാരങ്ങാനീര് എന്നിവ ചേർക്കുക.
  • അരിയും വെള്ളവും ഒരേ ലെവലിൽ എത്തുന്നതുവരെ പാത്രം തുറന്നു വച്ച് വേവിക്കുക.
  • തീ കുറച്ച് പാത്രം അടച്ച് ചെറിയ തീയിൽ വീണ്ടും 10 മിനിറ്റ് കൂടി വേവിക്കുക.
  • തീ ഓഫ് ചെയ്ത ശേഷം വറുത്തുവച്ച സവാള, കാരറ്റ്, കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ചേർക്കുക.
  • അൽപം മല്ലിയില കൂടി വിതറി 10 മിനിറ്റ് അടച്ചു വയ്ക്കുക.
  • രുചികരമായ ഒട്ടും കുഴഞ്ഞുപോവാത്ത നെയ്ച്ചോറ് തയാർ.
ADVERTISEMENT

English Summary: Ghee Rice Recipe by Ganga ~ Manorama Online Pachakam