ഉരുളക്കിഴങ്ങു കൊണ്ട് എരിവുള്ളൊരു ഡോണറ്റ്
ഉരുളക്കിഴങ്ങു കൊണ്ട് എരിവുള്ളൊരു ഡോണറ്റ് തയാറാക്കിയാലോ? മധുരം കഴിക്കാൻ പറ്റാത്തവർക്ക് നല്ല സ്വാദോടു കൂടി ഭംഗിയിൽ തയാറാക്കാം. ആവശ്യമുള്ള സാധനങ്ങൾ ഉരുളകിഴങ്ങ് - 1/2 കിലോഗ്രാം പച്ചമുളക് - 2 എണ്ണം ജീരകം - 1 സ്പൂൺ മല്ലിയില - 3 സ്പൂൺ ബ്രഡ് പൊടി - 2 കപ്പ് ഉപ്പ് - 1 സ്പൂൺ മുളകുപൊടി - 1

ഉരുളക്കിഴങ്ങു കൊണ്ട് എരിവുള്ളൊരു ഡോണറ്റ് തയാറാക്കിയാലോ? മധുരം കഴിക്കാൻ പറ്റാത്തവർക്ക് നല്ല സ്വാദോടു കൂടി ഭംഗിയിൽ തയാറാക്കാം.
ആവശ്യമുള്ള സാധനങ്ങൾ
- ഉരുളക്കിഴങ്ങ് - 1/2 കിലോഗ്രാം
- പച്ചമുളക് - 2 എണ്ണം
- ജീരകം - 1 സ്പൂൺ
- മല്ലിയില - 3 സ്പൂൺ
- ബ്രഡ് പൊടി - 2 കപ്പ്
- ഉപ്പ് - 1 സ്പൂൺ
- മുളകുപൊടി - 1 സ്പൂൺ
- സവാള - 1 എണ്ണം
- ഗരം മസാല - 1 സ്പൂൺ
- മല്ലിപ്പൊടി - 1 സ്പൂൺ
- കോൺഫ്ലോർ - 2 സ്പൂൺ
- മൈദ - 3 സ്പൂൺ
- എണ്ണ - 1/2 ലിറ്റർ
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങു പ്രഷർ കുക്കറിൽ വേവിച്ചു തോൽ കളഞ്ഞു കൈകൊണ്ടു നന്നായിട്ട് ഉടച്ചെടുക്കുക. അതിലേക്കു പച്ചമുളകു ചെറുതായി അരിഞ്ഞത്, മല്ലിയില ചെറുതായി അരിഞ്ഞത്, മുളകുപൊടി, ബ്രഡ് പൊടി ആവശ്യത്തിന്, ഉപ്പ്, ഗരം മസാല, മല്ലിപ്പൊടി എന്നിവ ചേർത്തു കൈകൊണ്ടു നന്നായിട്ട് കുഴച്ചെടുക്കുക. സവാള ചെറുതായി അരിഞ്ഞതും ചേർത്തു കുഴച്ചെടുക്കാം.
ശേഷം രണ്ടു മൂന്നു സ്പൂൺ എണ്ണയും ഒഴിച്ച് വീണ്ടും കുഴച്ചെടുക്കുക. ചെറിയ ഉരുളകളായി എടുത്തു ഡോണറ്റിന്റെ ആകൃതിയിലേക്കു മാറ്റി തയാറാക്കി എടുക്കാം. ഒരു പാത്രത്തിലേക്കു മൈദയും കുറച്ചു വെള്ളവും ചേർത്തു നന്നായിട്ടു കുഴച്ചെടുക്കുക. അതിനുശേഷം തയാറാക്കി വച്ചിട്ടുള്ള ഉരുളക്കിഴങ്ങിന്റെ മിശ്രിതം മൈദ മിക്സിൽ മുക്കി ബ്രഡ് പൊടിയിൽ കുഴച്ചശേഷം ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് എണ്ണ നന്നായി തിളച്ചു കഴിയുമ്പോൾ വറുത്ത് എടുക്കാം.
Content Summary : Potato donut snack recipe ~ Manorama Online Pachakam