ഫിഷ് ഫ്രൈയെ വെല്ലും ടേസ്റ്റിൽ ഒരു വഴുതനങ്ങ ഫ്രൈ
വെജിറ്റേറിയൻ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് ഊണിനൊരുക്കാം കിടിലൻ രുചിയിൽ വഴുതനങ്ങ ഫ്രൈ. ചേരുവകൾ വഴുതനങ്ങ - 100 ഗ്രാം മഞ്ഞൾപ്പൊടി - 1 /4 ടീസ്പൂൺ മുളകുപൊടി - 1 ടീസ്പൂൺ മല്ലിപ്പൊടി - 1/2 ടീസ്പൂൺ ഗരം മസാല - 1/4 ടീസ്പൂൺ കുരുമുളകുപൊടി - 1/2 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് റവ -1/2 കപ്പ് തയാറാക്കുന്ന

വെജിറ്റേറിയൻ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് ഊണിനൊരുക്കാം കിടിലൻ രുചിയിൽ വഴുതനങ്ങ ഫ്രൈ.
ചേരുവകൾ
- വഴുതനങ്ങ - 100 ഗ്രാം
- മഞ്ഞൾപ്പൊടി - 1 /4 ടീസ്പൂൺ
- മുളകുപൊടി - 1 ടീസ്പൂൺ
- മല്ലിപ്പൊടി - 1/2 ടീസ്പൂൺ
- ഗരം മസാല - 1/4 ടീസ്പൂൺ
- കുരുമുളകുപൊടി - 1/2 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- റവ -1/2 കപ്പ്
തയാറാക്കുന്ന വിധം
വഴുതനങ്ങ നീളത്തിൽ കുറച്ചു കനത്തിൽ മുറിച്ചെടുക്കുക.
മസാല കൂട്ടുകൾ കുറച്ചു വെള്ളം ഒഴിച്ചു കുഴമ്പു രൂപത്തിലാക്കി എടുക്കുക. മുറിച്ച വഴുതനങ്ങയിലേക്കു തേച്ചു പിടിപ്പിക്കുക.
കുറച്ചു റവ എടുത്ത് അതിൽ മസാല തേച്ച വഴുതനങ്ങ പുരട്ടി എടുത്ത് അര മണിക്കൂർ വയ്ക്കുക.
അര മണിക്കൂറിനു ശേഷം ഫ്രൈയിങ് പാനിൽ കുറച്ച് എണ്ണയൊഴിച്ചു വറുത്തെടുത്തു ചോറിനൊപ്പം വിളമ്പാം.
Content Summary : Eggplant fry recipe by Prabha.