കൊറിക്കാൻ അരിപ്പൊടി മുറുക്ക്, ടീ ടൈം ഗംഭീരമാക്കാം
അരിപ്പൊടി കൊണ്ട് എളുപ്പത്തിലൊരുക്കാം കിടിലൻ പലഹാരം, നാലുമണി കാപ്പിക്കൊപ്പം കൊറിക്കാം. ചേരുവകൾ ഇടിയപ്പപ്പൊടി - 1 കപ്പ് വെള്ളം - 1 കപ്പ് മുളകുപൊടി - 2 ടീസ്പൂൺ കായപ്പൊടി - 1/2 ടീസ്പൂൺ ജീരകം - 1 ടീസ്പൂൺ എള്ള് - 1 ടീസ്പൂൺ എണ്ണ - 3 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് തയാറാക്കുന്ന വിധം ഒരു

അരിപ്പൊടി കൊണ്ട് എളുപ്പത്തിലൊരുക്കാം കിടിലൻ പലഹാരം, നാലുമണി കാപ്പിക്കൊപ്പം കൊറിക്കാം.
ചേരുവകൾ
- ഇടിയപ്പപ്പൊടി - 1 കപ്പ്
- വെള്ളം - 1 കപ്പ്
- മുളകുപൊടി - 2 ടീസ്പൂൺ
- കായപ്പൊടി - 1/2 ടീസ്പൂൺ
- ജീരകം - 1 ടീസ്പൂൺ
- എള്ള് - 1 ടീസ്പൂൺ
- എണ്ണ - 3 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു ചീനച്ചട്ടിയിൽ വെള്ളം ഒഴിച്ചു അതിലേക്കു 1 ടീസ്പൂൺ എണ്ണയും ഉപ്പും മുളകുപൊടിയും കായപ്പൊടിയും ഇട്ടു തിളപ്പിക്കുക. തിളച്ചു വരുമ്പോൾ ഇടിയപ്പ പൊടി ഇട്ടു കട്ട കൂടാതെ ഇളക്കി യോജിപ്പിക്കുക. 1 ടീസ്പൂൺ എണ്ണ കൂടി ചേർത്തു യോജിപ്പിച്ച് 2 മിനിറ്റ് അടച്ചു വയ്ക്കുക. നന്നായി കുഴച്ചെടുത്തു കൈ കൊണ്ടു ചെറിയ വളയങ്ങളാക്കി എടുത്തു ചൂടായ എണ്ണയിൽ വറുത്തു കോരുക. സൂപ്പർ റിങ് മുറുക്ക് റെഡി
Content Summary : Snack in 10 minutes recipe by Prabha.