അപാര രുചിയിൽ കൂന്തൽ റോസ്റ്റ്, തനി നാടൻ സ്റ്റൈൽ
കുട്ടികളും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒരു വിഭവമാണ് കൂന്തൽ അഥവാ കണവ ചില്ലി., വേണമെങ്കിൽ ഇതിനെ കൂന്തൽ റോസ്റ്റ് എന്നും വിളിക്കാം. അധികം മസാലക്കൂട്ടുകൾ ചേർക്കാത്ത ഈ സ്വാദിഷ്ടമായ വിഭവം എങ്ങനെ തയാറാക്കാം എന്ന് നമുക്ക് നോക്കാം മാരിനേറ്റ് ചെയ്യാൻ ആവശ്യമായ ചേരുവകൾ: ക്ലീൻ ചെയ്തു വെച്ച കൂന്തൾ -

കുട്ടികളും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒരു വിഭവമാണ് കൂന്തൽ അഥവാ കണവ ചില്ലി., വേണമെങ്കിൽ ഇതിനെ കൂന്തൽ റോസ്റ്റ് എന്നും വിളിക്കാം. അധികം മസാലക്കൂട്ടുകൾ ചേർക്കാത്ത ഈ സ്വാദിഷ്ടമായ വിഭവം എങ്ങനെ തയാറാക്കാം എന്ന് നമുക്ക് നോക്കാം
മാരിനേറ്റ് ചെയ്യാൻ ആവശ്യമായ ചേരുവകൾ:
- ക്ലീൻ ചെയ്തു വെച്ച കൂന്തൾ - 1 കിലോഗ്രാം
- മുളക് പൊടി – 2 ടേബിൾസ്പൂൺ
- മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
- വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
- ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്
ചില്ലിക്കാവശ്യമായ ചേരുകൾ:
- ഉള്ളി - 2 ചെറുതായി അരിഞ്ഞത്
- കാപ്സിക്കം – 1 ചെറുതായി അരിഞ്ഞത്
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1/2 ടേബിൾസ്പൂൺ
- പച്ചമുളക് – 2 ചതച്ചത്
- കുരുമുളകു പൊടി – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം:
ഒരു കടായി അടുപ്പിൽ വച്ച് ചൂടായാൽ അതിലേക്ക് 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് മാരിനേറ്റ് ചെയ്തു വച്ച കൂന്തൾ ഇട്ട് വെള്ളമൊക്കെ വറ്റി എണ്ണ തെളിയുന്നത് വരെ വേവിക്കുക. വെന്തു കഴിയുമ്പോൾ മാറ്റി വയ്ക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായാൽ അതിലേക്ക് 2 ടേബിൾസ്പൂൺ ബട്ടർ അല്ലെങ്കിൽ വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി ഇട്ട് ചുവന്ന കളറാകുന്നതു വരെ വഴറ്റി എടുക്കുക. ഇതിലേക്കു കാപ്സിക്കം പൊടിയായി അരിഞ്ഞതും ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് , പച്ചമുളക് ചതച്ചതും ചേർത്തു നന്നായി വഴറ്റുക. വേവിച്ചു വച്ച കൂന്തൾ ഇതിലേക്കു ചേർത്തു വെള്ളത്തിന്റെ അംശം ഇല്ലാതാകുന്നതു വരെ തീ കൂട്ടി വച്ച് ഫ്രൈ ചെയ്തെടുക്കുക. ഇതിലേക്കു കുരുമുളകു പൊടി ചേർത്ത് ഒന്നു കൂടി വഴറ്റി ചെറുചൂടോടെ വിളമ്പാം.
Content Summary : Kerala Style Squid Chilli Recipe by Raheesha Riyas.