ചായയ്ക്കും കാപ്പിക്കുമൊപ്പം കഴിക്കാൻ സൂപ്പർ ടേസ്റ്റിലൊരു നാടൻ പലഹാരം. ചേരുവകൾ ഏത്തപ്പഴം - 2 വലുത് ശർക്കര - 2 ക്യൂബ് തേങ്ങ - 1 കപ്പ് ഏലയ്ക്ക - 2 നെയ്യ് - 1 ടീസ്പൂണ് അരി മാവ് - 1 കപ്പ് (നന്നായി പൊടിച്ചത്) ഉപ്പ് - 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1 നുള്ള് വെള്ളം - ആവശ്യാനുസരണം തയാറാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചായയ്ക്കും കാപ്പിക്കുമൊപ്പം കഴിക്കാൻ സൂപ്പർ ടേസ്റ്റിലൊരു നാടൻ പലഹാരം.

ചേരുവകൾ

  • ഏത്തപ്പഴം - 2 വലുത്
  • ശർക്കര - 2 ക്യൂബ്
  • തേങ്ങ - 1 കപ്പ്
  • ഏലയ്ക്ക - 2 
  • നെയ്യ് - 1 ടീസ്പൂൺ
  • അരി മാവ് - 1 കപ്പ് (നന്നായി പൊടിച്ചത്) 
  • ഉപ്പ് - 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1 നുള്ള് 
  • വെള്ളം - ആവശ്യാനുസരണം
ADVERTISEMENT

തയാറാക്കുന്ന വിധം

ഏത്തപ്പഴം ആവിയിൽ വേവിക്കുക. തൊലി കളഞ്ഞ് വിത്തുകൾ നീക്കംചെയ്യുക. ഒരു മിക്സിയുടെ ജാറിൽ  ഏത്തപ്പഴം ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്തു നല്ല പേസ്റ്റായി അരച്ചെടുക്കുക. 1/4 കപ്പ് വെള്ളം ചേർത്തു ശർക്കര ഉരുക്കുക. ഇത് ഉരുക്കി കഴിഞ്ഞാൽ തേങ്ങ ചേർത്തു നന്നായി യോജിപ്പിക്കുക. ഏലയ്ക്കാപ്പൊടി ചേർത്തു  കട്ടിയാകുന്നതുവരെ വേവിക്കുക. ശർക്കര കട്ടിയാവാൻ അനുവദിക്കരുത്. ഇത് കുറച്ച് വെള്ളം ഉള്ളതായിരിക്കണം. തണുക്കാൻ അനുവദിക്കുക. ഈ മിശ്രിതം തണുക്കുമ്പോൾ കട്ടിയായിപ്പോകും. 

ADVERTISEMENT

ഏത്തപ്പഴം പേസ്റ്റ്, ഉപ്പ്, അരിമാവ് എന്നിവ കുഴച്ച് എടുക്കുക. മാവിൽ ആവശ്യമായ അളവിൽ വെള്ളം ചേർത്തു കുഴച്ച് എടുക്കുക. ഇത് ഒരു ഒട്ടിപ്പിടിക്കുന്ന മാവ് ആയിരിക്കണം. 20 മിനിറ്റ് അടച്ചു വയ്ക്കുക. 20 മിനിറ്റിനു ശേഷം മാവ് ശരിയായ കട്ടിയിൽ ആയിരിക്കും. മാവ് ഒരിക്കൽ കൂടി കുഴച്ച് എടുക്കുക. ചെറിയ ഉരുളകൾ ഉണ്ടാക്കുക. കൈപ്പത്തിയിൽ ഉരുളകൾ വച്ചു പരത്തി  1 ടേബിൾസ്പൂൺ ശർക്കര നിറയ്ക്കാം.  20 മിനിറ്റ് ആവിയിൽ വേവിക്കുക. തീ ഓഫ് ചെയ്തു തണുപ്പിച്ച ശേഷം വിളമ്പാം.

Content Summary : Ethapazham kozhukkatta, snack recipe Nidisha.