ഊണിനൊരുക്കാം കാരറ്റ് റൈസ്, 5 മിനിറ്റ് മതി
കുട്ടികൾക്കും ഓഫീസിലേക്കും ലഞ്ച്ബോക്സിൽ കൊടുത്തു വിടാൻ പറ്റിയ ഒരു റൈസ്. ചേരുവകൾ ചോറ് - 2 കപ്പ് വെളുത്തുള്ളി -1 ടീസ്പൂൺ ഉള്ളി -1/4 കപ്പ് പച്ചമുളക് -1 എണ്ണം കാരറ്റ് ഗ്രേറ്റ് ചെയ്തത് -1/2 കപ്പ് നാരങ്ങാ നീര് -1 ടീസ്പൂൺ കടുക് -1/2 ടീസ്പൂൺ ചുവന്ന മുളക് -1 എണ്ണം ഉഴുന്ന് പരിപ്പ് -1 ടീസ്പൂൺ കാശ്മീരി

കുട്ടികൾക്കും ഓഫീസിലേക്കും ലഞ്ച്ബോക്സിൽ കൊടുത്തു വിടാൻ പറ്റിയ ഒരു റൈസ്.
ചേരുവകൾ
- ചോറ് - 2 കപ്പ്
- വെളുത്തുള്ളി -1 ടീസ്പൂൺ
- ഉള്ളി -1/4 കപ്പ്
- പച്ചമുളക് -1 എണ്ണം
- കാരറ്റ് ഗ്രേറ്റ് ചെയ്തത് -1/2 കപ്പ്
- നാരങ്ങാ നീര് -1 ടീസ്പൂൺ
- കടുക് -1/2 ടീസ്പൂൺ
- ചുവന്ന മുളക് -1 എണ്ണം
- ഉഴുന്ന് പരിപ്പ് -1 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി - 1/2 ടീസ്പൂൺ
- മല്ലിപ്പൊടി -1/4 ടീസ്പൂൺ
- ഗരം മസാല -1/4 ടീസ്പൂൺ
- എണ്ണ -3 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- കറിവേപ്പില
- മല്ലിയില
തയാറാക്കുന്ന വിധം
ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ചു കടുക് പൊട്ടിക്കുക. ഉഴുന്ന് പരിപ്പും ചുവന്ന മുളകും കറിവേപ്പിലയും ഇട്ടു ചൂടാക്കുക. അതിലേക്കു വെളുത്തുള്ളി ഇട്ടു വഴറ്റുക. ഉള്ളിയും പച്ചമുളകും ലേശം ഉപ്പിട്ട് ഒന്ന് വഴറ്റി എടുക്കുക. അതിലേക്കു കാരറ്റ് ഗ്രേറ്റ് ചെയ്തത് ഇട്ടു കൊടുത്തു വഴറ്റി എടുക്കുക. കാരറ്റ് വഴറ്റി വരുമ്പോൾ കാശ്മീരി മുളക് പൊടിയും മല്ലിപ്പൊടിയും ഗരം മസാലയും കൂടി ഇട്ടു യോജിപ്പിക്കാം. അതിലേക്കു ചോറും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. കുറച്ചു നാരങ്ങാ നീര് തൂവി കൊടുക്കുക.
മല്ലിയിലയും മുകളിൽ ഇട്ടു രണ്ടു മിനിറ്റ് ചെറു തീയിൽ അടച്ചു വച്ചു വേവിക്കുക. കാരറ്റ് റൈസ് തയാർ. തൈര് കൊണ്ടുള്ള സലാഡിനൊപ്പം കഴിക്കാം.
Content Summary : Carrot rice recipe by Prabha.