ചേമ്പ് നിർവാണ, സൂപ്പർ സ്വാദിൽ തയാറാക്കാം
ചേമ്പ് കൊണ്ട് സ്വാദോടെ തയാറാക്കാവുന്ന നല്ലൊരു നിർവാണ. തേങ്ങാപ്പാലിൽ കുറുകിയ മസാല, ചേമ്പിനോട് ചേരുമ്പോൾ കിട്ടുന്ന സ്വാദ് സൂപ്പറാണ്. ചേരുവകൾ ചേമ്പ് - 1/2 കിലോഗ്രാം മുളകുപൊടി - 2 സ്പൂൺ മഞ്ഞൾപ്പൊടി - 1 സ്പൂൺ കാശ്മീരി ചില്ലി പൗഡർ - 1 സ്പൂൺ കുരുമുളക് പൊടി - 1 സ്പൂൺ എണ്ണ - 4 സ്പൂൺ ഉപ്പ് - 2

ചേമ്പ് കൊണ്ട് സ്വാദോടെ തയാറാക്കാവുന്ന നല്ലൊരു നിർവാണ. തേങ്ങാപ്പാലിൽ കുറുകിയ മസാല, ചേമ്പിനോട് ചേരുമ്പോൾ കിട്ടുന്ന സ്വാദ് സൂപ്പറാണ്.
ചേരുവകൾ
- ചേമ്പ് - 1/2 കിലോഗ്രാം
- മുളകുപൊടി - 2 സ്പൂൺ
- മഞ്ഞൾപ്പൊടി - 1 സ്പൂൺ
- കാശ്മീരി ചില്ലി പൗഡർ - 1 സ്പൂൺ
- കുരുമുളക് പൊടി - 1 സ്പൂൺ
- എണ്ണ - 4 സ്പൂൺ
- ഉപ്പ് - 2 സ്പൂൺ
- തേങ്ങാപ്പാൽ - ഒരു തേങ്ങയുടെ കട്ടി പാൽ
- പച്ചമുളക് - 2 എണ്ണം
- ഇഞ്ചി നീളത്തിൽ അരിഞ്ഞത് - 2 സ്പൂൺ
- പച്ചമാങ്ങ - 2 സ്പൂൺ
- കറിവേപ്പില -1 തണ്ട്
- ഗരം മസാല -1 സ്പൂൺ
- വാഴയില -1 എണ്ണം
തയാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്കു മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാല, ഉപ്പ്, കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് എണ്ണ ഒഴിച്ചു നന്നായി കുഴച്ച് അതിലേക്കു വേവിച്ച് തോൽ കളഞ്ഞ ചേമ്പ് വട്ടത്തിൽ അരിഞ്ഞു ചേർത്തു മസാല മുഴുവനായും ചേമ്പിലേക്കു തേച്ചു പിടിപ്പിക്കുക.
അതിനു ശേഷം ഒരു ചീനച്ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്കു കുറച്ചു എണ്ണ ഒഴിച്ചു ചേമ്പ് മുഴുവനും ചേർത്തു നന്നായി ഫ്രൈ ചെയ്ത് എടുക്കുക.
മറ്റൊരു മൺ ചട്ടിയിൽ വാഴയില നിരത്തി ചേമ്പു വറുത്തത് ചേർത്ത് അതിലേക്ക് ഇഞ്ചി നീളത്തിൽ അരിഞ്ഞത്, പച്ചമാങ്ങ മുറിച്ചത്, കുരുമുളകുപൊടി, മുളകുപൊടി, കറിവേപ്പില, ഒരു നുള്ള് ഉപ്പ്, കട്ടിയുള്ള തേങ്ങാപ്പാൽ എന്നിവ ചേർത്തു ചെറിയ തീയിൽ തിളപ്പിച്ച് കുറുക്കി എടുക്കാം. സൂപ്പർ സ്വാദിൽ ചേമ്പ് നിർവാണ തയാറാക്കി എടുക്കാം.
Content Summary : Chembu nirvana recipe by Asha.