ഓട്സ് തെരളിയപ്പം, പ്രഭാത ഭക്ഷണം രുചികരമാക്കാം
ഓട്സിന്റെ ആരോഗ്യഗുണങ്ങൾ പറഞ്ഞാൽ തീരില്ല. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ നല്ലതാണ്. ഓട്സും ചെറുപഴവും ശർക്കരയും ചേർത്ത് അതീവ രുചികരമായ തെരളിയപ്പം ആവിയിൽ വേവിച്ചു തയാറാക്കാം. ചേരുവകൾ ഓട്സ് പൊടിച്ചത് - ഒരു കപ്പ് ഏലയ്ക്ക - 4 തേങ്ങ ചിരകിയത് - ഒരു

ഓട്സിന്റെ ആരോഗ്യഗുണങ്ങൾ പറഞ്ഞാൽ തീരില്ല. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ നല്ലതാണ്. ഓട്സും ചെറുപഴവും ശർക്കരയും ചേർത്ത് അതീവ രുചികരമായ തെരളിയപ്പം ആവിയിൽ വേവിച്ചു തയാറാക്കാം.
ചേരുവകൾ
- ഓട്സ് പൊടിച്ചത് - ഒരു കപ്പ്
- ഏലയ്ക്ക - 4
- തേങ്ങ ചിരകിയത് - ഒരു കപ്പ്
- ശർക്കര - ആവശ്യത്തിന്
- റോബസ്റ്റാ പഴം - ഒന്ന് വലുത്
- ഉപ്പ് - ഒരു നുള്ള്
- ജീരകപ്പൊടി - അര ടീസ്പൂൺ
തയാറാക്കുന്ന വിധം
- ശർക്കര അല്പം വെള്ളം ചേർത്ത് ഉരുക്കി അരിച്ച് വയ്ക്കുക.
- ഓട്സും ഏലക്കയും കൂടി പൊടിച്ചെടുക്കുക.
- പൊടിച്ച ഓട്സിലേക്കു തേങ്ങയും പഴവും ചേർക്കുക. പഴം കൈകൊണ്ട് നന്നായി ഉടയ്ക്കുക.
- ഇതിലേക്ക് ആവശ്യത്തിന് ശർക്കരപ്പാനി, ഉപ്പ്, ജീരകപ്പൊടി ഇവ ചേർത്തു ചപ്പാത്തി മാവിലും അൽപം കൂടി അയവിൽ കുഴച്ചെടുക്കുക.
- ഒരു വാഴയിലെയോ വഴനയിലയോ എടുത്ത് ഓരോ സ്പൂൺ മാവ് വീതം വച്ച് മടക്കി ആവിയിൽ 15 മിനിറ്റ് വേവിച്ചെടുക്കുക.
- രുചികരമായ ഓട്സ് അപ്പം തയാർ.
Content Summary : Oats appam for breakfast recipe by Ganga.