നെയ്യും പച്ചക്കറികളും ധാരാളം ചേർത്തൊരു സൂപ്പർ ഉപ്പുമാവ്
നെയ്യും പച്ചക്കറികളും ചേർത്തു തയാറാക്കിയ വളരെ സ്വാദിഷ്ടമായ ഉപ്പുമാവ്. ചേരുവകൾ റവ - 1 കപ്പ് വെള്ളം - 2 1/2 കപ്പ് നെയ്യ് - 1 2/3 ടേബിൾ സ്പൂൺ കപ്പലണ്ടി - 2 ടേബിൾ സ്പൂൺ അണ്ടിപ്പരിപ്പ് - 6 എണ്ണം (രണ്ടായി പിളർന്നത്) കടുക് - 1/2 ടീ സ്പൂൺ ഉഴുന്നു പരിപ്പ് - 1 ടീ സ്പൂൺ കടല പരിപ്പ് - 1 ടീ സ്പൂൺ ഇഞ്ചി - 1

നെയ്യും പച്ചക്കറികളും ചേർത്തു തയാറാക്കിയ വളരെ സ്വാദിഷ്ടമായ ഉപ്പുമാവ്.
ചേരുവകൾ
- റവ - 1 കപ്പ്
- വെള്ളം - 2 1/2 കപ്പ്
- നെയ്യ് - 1 2/3 ടേബിൾ സ്പൂൺ
- കപ്പലണ്ടി - 2 ടേബിൾ സ്പൂൺ
- അണ്ടിപ്പരിപ്പ് - 6 എണ്ണം (രണ്ടായി പിളർന്നത്)
- കടുക് - 1/2 ടീ സ്പൂൺ
- ഉഴുന്നു പരിപ്പ് - 1 ടീ സ്പൂൺ
- കടല പരിപ്പ് - 1 ടീ സ്പൂൺ
- ഇഞ്ചി - 1 ടീ സ്പൂൺ
- പച്ചമുളക് - 2
- കറിവേപ്പില - 1 തണ്ട്
- സവാള - 1
- കാരറ്റ് - 1/4 കപ്പ്
- ഗ്രീൻ പീസ് - 1/4 കപ്പ് (ഫ്രോസൺ)
- നാരങ്ങാ നീര് - 1 ടേബിൾ സ്പൂൺ
- മല്ലിയില - 1 ടേബിൾ സ്പൂൺ
- ഉപ്പ് - പാകത്തിന്
തയാറാക്കുന്ന വിധം
- ഒരു ഫ്രൈയിങ് പാനിൽ ഒരു ടീസ്പൂൺ നെയ്യ് ചൂടാക്കിയ ശേഷം റവ ചെറുതീയിൽ അഞ്ചുമിനിറ്റു വറുത്ത് മാറ്റിവയ്ക്കുക.
- അതേ പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി കപ്പലണ്ടിയും അണ്ടിപ്പരിപ്പും വറുത്തു മാറ്റുക. ശേഷം കടുകു പൊട്ടിച്ച ശേഷം ഉഴുന്നുപരിപ്പും കടലപ്പരിപ്പും ചേർത്തു മൂത്ത ശേഷം ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കുക.
- സവാള ചേർത്തു വഴന്ന ശേഷം കാരറ്റും ഗ്രീൻപീസും ചേർത്ത് ഒരു മിനിറ്റ് വഴറ്റിയ ശേഷം അടച്ചുവച്ച് 2 മിനിറ്റ് ചെറുതീയിൽ വേവിക്കുക.
- അതിൽ വെള്ളം, പാകത്തിന് ഉപ്പ് എന്നിവ ചേർത്തു നല്ലതുപോലെ തിളച്ച ശേഷം തീ കുറച്ചുവച്ച് വറുത്ത റവ കുറേശ്ശെ ചേർത്തു തുടരെത്തുടരെ ഇളക്കുക.
- അടച്ചുവച്ച് ചെറുതീയിൽ 3 മിനിറ്റ് വേവിക്കുക.
- ശേഷം ഒരു ടീസ്പൂൺ നെയ്യും വറുത്ത നട്സും ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യുക. അഞ്ചു മിനിറ്റ് ഉപ്പുമാവ് അടച്ചു വയ്ക്കുക.
- വിളമ്പുന്നതിനു മുൻപ് നാരങ്ങാനീരും ചെറുതായി അരിഞ്ഞ മല്ലിയിലയും ചേർത്തു ചൂടോടെ വിളമ്പുക.
- തേങ്ങ ചട്ണി കൂട്ടി കഴിച്ചാൽ രുചി കൂടും.
Content Summary : Ghee upma recipe for breakfast.